LATEST ARTICLES

ഹൃദയശാന്തിയേകുന്ന ഔഷധം

കടലിരമ്പുന്നതും, കാറ്റു മൂളുന്നതും, കിളികള്‍ പാടുന്നതും, അരുവി മൊഴിയുന്നതും, അല്ലാഹുവിന്റെ ദിക്റുകളാണ് അഥവാ കീര്‍ത്തനങ്ങളാണ്. അല്ലാഹു പറഞ്ഞു: أَلَمْ تَرَ أَنَّ اللَّهَ يُسَبِّحُ لَهُ مَن فِي السَّمَاوَاتِ وَالْأَرْضِ وَالطَّيْرُ صَافَّاتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُ وَتَسْبِيحَهُ “ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട്...

നല്ലശീലങ്ങളിലൂടെയാകട്ടെ നമ്മുടെ യാത്ര

വിശുദ്ധ റമദാന്‍ അല്ലാഹുവുമായി കൂടുതല്‍ അടുക്കാനുള്ള മാസമാണ്. അവന്‍റെ തൃപ്തിയും പ്രതിഫലവും കരസ്ഥമാക്കാനുള്ള മാസം. ഒരുപാട് ശീലങ്ങളാണ് ഈ മാസത്തില്‍ നാം ജീവിത്തിലേക്ക് ചേര്‍ക്കുന്നത്. ഒരുപാട് ദുശ്ശീലങ്ങളാണ് നമ്മുടെ ജീവിതത്തില്‍ നിന്നും നാം ഒഴിവാക്കി മാറ്റുന്നത്. ഗുണമില്ലാത്ത, ഗുണകാംക്ഷയില്ലാത്ത വാചാലതയും തര്‍ക്കശീലവും ദുശ്ശീലമാണ്. ഇഹപര നന്മകളെ നഷ്ടപ്പെടുത്തിക്കളയുന്ന...

ഹസ്ബുനല്ലാഹ് വ നിഅ്മല്‍ വകീല്‍

മനുഷ്യരില്‍ ദൈവവിശ്വാസികളാണ് കൂടുതല്‍. ആളുകള്‍ അധികവും തങ്ങളുടെ വര്‍ത്തമാനവും ഭാവിയും ആശങ്കയോടെയും അസ്വസ്ഥതയോടെയുമാണ് വീക്ഷിക്കുന്നത്. തനിക്കൊരു നാഥനുണ്ട് എന്നറിയുമ്പോഴും ജീവിതത്തില്‍ അസ്വസ്ഥതകളും ഉത്കണ്ഠകളും മനുഷ്യനില്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്? തന്‍റെ നാഥനെ സംബന്ധിച്ച് കൃത്യതയാര്‍ന്നൊരു ധാരണ അത്തരം ആളുകളില്‍ ഇല്ല എന്നതു കൊണ്ടാണ്. എന്നാല്‍, സത്യവിശ്വാസികള്‍ അങ്ങനെയല്ല. ഏതവസ്ഥയിലും, തന്നെ...

മുത്ത്വക്വിയുടെ അഞ്ചു ഗുണങ്ങള്‍

തക്വ്വ എന്നത് സത്യവിശ്വാസി ജീവിതത്തില്‍ പാലിക്കുന്ന ജാഗ്രതയാണ്. അല്ലാഹുവിന്‍റെ ദാസന്‍ എന്ന നിലക്ക് അവന്‍ നല്‍കിയ ശാനകളെ ശിരസ്സാവഹിക്കുന്നതില്‍ നിഷ്ഠകാണിക്കാന്‍ ഒരു മുഅ്മിന്‍ തയ്യാറാകുന്നൂ എന്നത് തക്വ്വ തന്നെയാണ്. ഈമാന്‍ ഒരു മുത്തക്വിയില്‍ ഉണ്ടാക്കുന്ന ഗുണസവിശേഷതകള്‍ എന്തെല്ലാമാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ഗുണസവിശേഷതകളാണ്, അല്ലാഹുവിന്‍റെ അനുമതിയാല്‍,...

ആ തണല്‍ നമുക്കു വേണ്ടെ?

നോമ്പുകാലം സ്വദഖകളുടെ, ദാനധര്‍മ്മങ്ങളുടെ കാലമാണ്. ‘ദാനം സമ്പത്തിനെ കുറയ്ക്കുകയില്ല, അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയേ ഉള്ളൂ’ എന്ന് പ്രവാചക തിരുമേനി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ‘വെള്ളം അഗ്നിയെ കെടുത്തുന്നതുപോലെ സ്വദഖ പാപത്തെ കെടുത്തിക്കളയു’മെന്നും റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. ‘അലിവുള്ള ഹൃദയം വേണൊ, സാധുവിനെ ഭക്ഷിപ്പിക്കുകയും, അനാഥന്റെ ശിരസ്സു തലോടുകയും ചെയ്യുക’ എന്നും പ്രവാചക...

ലൈലത്തുല്‍ ഖദ്ര്‍

ദുനിയാവില്‍ മുഅ്മിനുകള്‍ക്ക് ലഭിക്കുന്ന അനുഗൃഹീതമായ ഒരു രാത്രിയുണ്ട്. ലൈലത്തുല്‍ ഖദ്ര്‍. ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് ഖുര്‍ആനിന്റെ പ്രസ്താവന നമുക്കറിയാം. “തീര്‍ച്ചയായും നാം ഇതിനെ അഥവാ ഖുര്‍ആനിനെ നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ...

ആറടി മണ്ണിനരികിലേക്ക്‌

സഹോദരീ സഹോദരങ്ങളെ, മരണം വളരെ അരികിലാണ്. സ്വന്തം ചെരുപ്പിന്‍റെ വാറിനേക്കാള്‍ സമീപസ്ഥമാണ് മരണമെന്ന് അബൂബക്കര്‍(റ) പാടിയിട്ടുണ്ട്. മരണത്തെ ഭയക്കാത്തവര്‍ നമ്മില്‍ ആരുമില്ല. ജീവിതം അവസാനിച്ചല്ലൊ എന്നോര്‍ത്താണ് സത്യനിഷേധികള്‍ മരണത്തെ ഭയക്കുന്നത്. എന്നാല്‍ വിശ്വാസികളായ നമ്മള്‍ അങ്ങനെയല്ല; ജീവിതം ആരംഭിക്കുന്നല്ലോ എന്നോര്‍ത്താണ് നമ്മുടെ മരണഭയം! അല്ലാഹുവിനെ സ്നേഹിച്ചും സൂക്ഷിച്ചും...

അല്ലാഹുവിനെ സ്മരിക്കാം മുസ്ലിമായി മരിക്കാം

അനിയന്ത്രിതമായ ലഹരിയുപയോഗത്തിന്റെ കാലമാണ് ഇത്. ലിംഗ-പ്രായ-ഭേദമില്ലാത ലഹരിക്കടിമയായിക്കഴിഞ്ഞ ഒരു തലമുറയുടെ കാലം. സമൂഹത്തില്‍ ലഹരി വരുത്തിവെക്കുന്ന ആപത്കരമായ വിപത്തുകള്‍ നമ്മളെയൊക്കെ ദിനേന ആശങ്കപ്പെടുത്തുകയും ദു:ഖത്തിലാഴ്ത്തുകയുമാണ്. നിഷ്ഠൂരം ഉമ്മയെക്കൊല്ലുന്ന, ഉപ്പയെക്കൊല്ലുന്ന, സഹോദരനെ കൊല്ലുന്ന, സഹപാഠിയെ കൊല്ലുന്ന, സഹചാരിയെക്കൊല്ലുന്ന ക്രൂരമായ മാനസികാവസ്ഥയിലേക്ക് മദ്യവും മയക്കുമരുന്നുകളും യുവാക്കളെ കൊണ്ടെത്തിച്ചിരിക്കുകയാണ്. മതവിശ്വാസങ്ങളും സദാചാരബോധങ്ങളും ധാര്‍മ്മികനിഷ്ഠകളും...

ഹംദിന്റെ പൊരുളറിഞ്ഞാൽ വിഷാദത്തെ മറികടക്കാം

ഇന്ന് ലോകത്ത് മനുഷ്യൻ നേരിടുന്നത് ശാരീരിക പ്രയാസങ്ങളേക്കാൾ ഏറെ മാനസിക പ്രയാസങ്ങളാണ്.സമാധാനം തകർക്കുന്ന വിഷാദവും ഉത്കണ്ഠയും ഇപ്പോൾ സാധാരണവും ഗുരുതരവുമായ ഒരു രോഗമാണ്. അത് നിങ്ങളുടെ വികാരത്തെയും നിങ്ങൾ ചിന്തിക്കുന്ന രീതിയെയും നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു. ഒരിക്കൽ ആസ്വദിച്ച പ്രവർത്തനങ്ങളിൽ പോലും താൽപര്യം...