وإن كبُرَتْ همومكَ لا تُبالِ
فلُطفُ اللهِ في الآفاقِ أكبرْ
ومن غيرُ الإلهِ يُريحُ قلباً
تخطّفَهُ الأسى حتى تكدّر
سيأتيكَ الذي ترجوهُ يوماً
فلا تعجَل عليهِ وإنْ تأخّرْ
ولا تجزعْ وقُل يا نفسُ صبراً
فرحمنُ السماءِ قضى وقدّر
سيلطفُ بالقلوبِ ويحتويها
ويجبرُ في الحنايا ما تكسّرْ
നിന്റെ ദുഃഖങ്ങള്‍ ഭീമമാകുന്നുവെന്നോര്‍ത്ത്
നീ ആകുലനാകരുത്
പ്രപഞ്ചത്തില്‍ അല്ലാഹുവിന്റെ കാരുണ്യം
അവയേക്കാള്‍ ഭീമമാണ്!
ദുഃഖത്തിന്റെ പിടിയിലമര്‍ന്ന്
അസ്വസ്ഥമായ ഹൃദയങ്ങളില്‍
ആശ്വാസം പകരാന്‍ അല്ലാഹു അല്ലാതെ
വേറെ ആരുണ്ട്!
പ്രതീക്ഷകള്‍ ഒരു ദിവസം നിന്നെത്തേടി
എത്തുകതന്നെ ചെയ്യും
അല്‍പം വൈകിയാലും നീ ധൃതികൂട്ടരുത്,
വെപ്രാളപ്പെടുകയുമരുത്, നീ പറയുക:
മനസ്സേ ക്ഷമിക്കുക
ഉപരിയിലെ റഹ്മാന്‍ എല്ലാം തീരുമാനിച്ചു വെച്ചിരിക്കുന്നു
ഹൃദയങ്ങളില്‍ അവന്‍ പ്രസാദമേകും
അവയ്ക്ക് പരിരക്ഷ നല്‍കും
തകര്‍ന്ന പ്രതീക്ഷകള്‍ക്ക്
അലിവോടെയവന്‍ പരിഹാരമേകും!
ആശയവിവര്‍ത്തനം: കബീര്‍ എം. പറളി
Source: nermozhi.com