അല്ലാഹുവിനെ സ്മരിക്കാം മുസ്ലിമായി മരിക്കാം

527

അനിയന്ത്രിതമായ ലഹരിയുപയോഗത്തിന്റെ കാലമാണ് ഇത്. ലിംഗ-പ്രായ-ഭേദമില്ലാത ലഹരിക്കടിമയായിക്കഴിഞ്ഞ ഒരു തലമുറയുടെ കാലം. സമൂഹത്തില്‍ ലഹരി വരുത്തിവെക്കുന്ന ആപത്കരമായ വിപത്തുകള്‍ നമ്മളെയൊക്കെ ദിനേന ആശങ്കപ്പെടുത്തുകയും ദു:ഖത്തിലാഴ്ത്തുകയുമാണ്. നിഷ്ഠൂരം ഉമ്മയെക്കൊല്ലുന്ന, ഉപ്പയെക്കൊല്ലുന്ന, സഹോദരനെ കൊല്ലുന്ന, സഹപാഠിയെ കൊല്ലുന്ന, സഹചാരിയെക്കൊല്ലുന്ന ക്രൂരമായ മാനസികാവസ്ഥയിലേക്ക് മദ്യവും മയക്കുമരുന്നുകളും യുവാക്കളെ കൊണ്ടെത്തിച്ചിരിക്കുകയാണ്.

മതവിശ്വാസങ്ങളും സദാചാരബോധങ്ങളും ധാര്‍മ്മികനിഷ്ഠകളും മാനവിക മൂല്യങ്ങളും തകര്‍ന്നു കാണാന്‍ കുത്സിത സംഘങ്ങളുടെ സാന്നിധ്യം നമ്മുടേയും നമ്മുടെ മക്കളുടേയും ചുറ്റുമുണ്ട്. സത്യവിശ്വാസികള്‍ അതീവ സൂക്ഷ്മതയില്‍ ജീവിക്കേണ്ട കാലമാണിത്.

പ്രിയ സഹോദരങ്ങളെ, ജീവിത ചുറ്റുപാടുകള്‍ എന്തു തന്നെയായിരുന്നാലും വിശ്വാസ ദാര്‍ഢ്യതയോടെ ജീവിക്കാന്‍ പരമാവധി ശ്രദ്ധ കാണിക്കുക. ജീവിതത്തിലെപ്പോഴും നമുക്ക്‌ അല്ലാഹുവിനെ സ്മരിക്കാം, അങ്ങനെ മുസ്ലിമായി മരിക്കാം. സൂറത്തു ആലും ഇംറാനിലെ 102ആം വചനത്തില്‍ അല്ലാഹു പറഞ്ഞില്ലെ;

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.” അല്ലാഹു അനുഗ്രഹിക്കട്ടെ.