റമദാനിനു മുമ്പ് ഒരുങ്ങാന്‍ ഏഴു കാര്യങ്ങള്‍

959

1. പശ്ചാത്തപിച്ചു മടങ്ങിയ മനസ്സ്
അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനും പശ്ചാത്തപിച്ചു ശുദ്ധിയാകാനും റബ്ബു നല്‍കിയ സുവര്‍ണ്ണാവസരമാണ് റമദാന്‍. റമദാനില്‍ പ്രവേശിക്കും മുമ്പെ മന:ശ്ശുദ്ധീകരണത്തിനാകട്ടെ നമ്മുടെ ശ്രമം.

2. പുണ്യങ്ങളിലേക്കുള്ള മത്സരം
ജീവിതത്തില്‍ നന്മകളോട് ആഭിമുഖ്യമുള്ളവരെ മുഴുവന്‍ സ്വാഗതം ചെയ്തു കൊണ്ടാണ് റമദാനിന്‍റെ വരവ്. നിര്‍ബന്ധവും ഐച്ഛികവുമായ ആരാധനകള്‍ നിര്‍വഹിച്ച് റബ്ബിന്‍റെ പ്രീതി കരസ്ഥമാക്കാന്‍ നമുക്കാകണം.

3. അലസതകളില്‍ നിന്നുള്ള മോചനം
സത്യവിശ്വാസികള്‍ ജീവിത സമയങ്ങളെ കൃത്യതയോടെയാണ് ഉപയോഗിക്കേണ്ടത്. അറിഞ്ഞൊ അറിയാതെയൊ അലസതയിലും അശ്രദ്ധയിലുമാണ് ഇതുവരെ നമ്മുടെ ജീവിതമെങ്കില്‍, അവയില്‍ നിന്നും മാറി സല്‍കര്‍മ്മങ്ങളുടെ പാതയില്‍ പ്രവേശിക്കാനുള്ള അവസരമാണ് റമദാന്‍ മാസം.

4. അല്ലാഹുവിനോടുള്ള അടുപ്പം
സൃഷ്ടിക്കുകയും പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അല്ലാഹുവുമായി നിരന്തരബന്ധത്തിന് ഒരു വിശ്വാസിക്ക് സാധിക്കൂന്നത് വ്രതനാളുകളിലാണ്. പ്രസ്തുത ദിനങ്ങളില്‍ റബ്ബുമായുള്ള കൂടുതല്‍ അടുപ്പത്തിന് ഉതകും വിധമുള്ള ദിക്റുകളില്‍ ഹൃദയത്തെ ബന്ധിപ്പിച്ചു നിര്‍ത്തുക

5. പ്രാര്‍ത്ഥനകളില്‍ മുഴുകുന്ന ഹൃദയം
പ്രാര്‍ത്ഥന ആരാധനയാണ്. അടിമകളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നവന്‍ അല്ലാഹു മാത്രമാണ്. റമദാനിന്‍റെ ദിനരാത്രങ്ങളില്‍ അടിമകളുടെ പ്രാര്‍ത്ഥനകളോട് അല്ലാഹുവിന് പ്രത്യേകം ആഭിമുഖ്യമാണ്.

6. ഖുര്‍ആനുമായുള്ള ചങ്ങാത്തം
ഹൃദയവസന്തം എന്ന് വിശേഷിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണ മാസമാണ് റമദാന്‍. ഖുര്‍ആന്‍ കൂടുതല്‍ പാരായണം ചെയ്യാനുള്ള മാനസികമായ തയ്യാറെടുപ്പ് ഇപ്പോഴെ തുടങ്ങുക.

7. ദാനധര്‍മ്മങ്ങള്‍ക്കായുള്ള തിടുക്കം
വിശുദ്ധ റമദാനില്‍ അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ വേഗതയില്‍ ദാനധര്‍മ്മങ്ങള്‍ നല്‍കാന്‍ പ്രവാചക തിരുമേനി ശ്രദ്ധിച്ചിരുന്നു.