ഘടികാരങ്ങൾ മാറുന്നില്ല

ഘടികാരത്തിലെ സൂചികള്‍ക്ക് സഞ്ചരിച്ച സമയത്തിലൂടെത്തന്നെ സഞ്ചരിക്കാനാകും പക്ഷെ, നമ്മുടെ ജീവിതത്തിന് കടന്നു പോയ സമയത്തിലൂടെ വീണ്ടും സഞ്ചരിക്കുക സാധ്യമല്ല. സമയം നഷ്ടപ്പെടുക എന്നാല്‍ ആയുസ്സ് നഷ്ടപ്പെടുക എന്നാണര്‍ത്ഥം. നഷ്ടപ്പെട്ട ജീവിത സമയങ്ങള്‍ എത്ര ഖേദിച്ചാലും തിരിച്ചു കിട്ടില്ല. സമയമാണ് ജീവിതത്തിൻറെ അടിസ്ഥാന പ്രതലം. ഓരോവർഷവും...

മധുരവും മനോഹാരിതയുമുളള ദുനിയാവിൽ

ദുനിയാവിലെ ജീവിതം ശാശ്വതമല്ല മടങ്ങിപ്പോക്കിന് ഒരുങ്ങേണ്ടവരാണ് സര്‍വ്വരും പരലോക ജീവിതമാണ് ശാശ്വതം അവിടേക്കുള്ള വിഭവമൊരുക്കാനുള്ള കൃഷിയിടത്തിലാണ് നാമുള്ളത് മരണം ഏതു സമയത്തും വന്നെത്താം ഏതു വിധേനയും സംഭവിക്കാം മരിക്കാന്‍ രോഗം വരണമെന്നില്ല മരണരുചി അനുഭവിക്കാതെ ആരുമില്ല. ഖുര്‍ആന്‍ പറഞ്ഞില്ലെ: "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്.''...

അവസരങ്ങൾ അല്ലാഹുവിൻ്റെ അമൂല്യ ദാനങ്ങൾ

വിശ്വാസികള്‍ക്ക് ജീവിതം മുഴുവന്‍ നന്മകള്‍ക്കുള്ള അവസരങ്ങളാണ് അല്ലാഹുവിനെ കൂടുതല്‍ പഠിക്കാന്‍, അവനിലേക്ക് ആത്മാര്‍ത്ഥമായി അടുക്കാന്‍, അവനെ മനസ്സറിഞ്ഞ് സ്‌നേഹിക്കാന്‍, അവനില്‍ നിന്നനുഭവിക്കുന്ന അനുഗ്രഹങ്ങളെയോര്‍ത്ത് കൃതജ്ഞനാകാന്‍, ആരാധനകളില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍, ജീവിത പരീക്ഷണങ്ങളിലെ പാഠമുള്‍ക്കൊള്ളാന്‍, അവിവേകങ്ങള്‍ തിരുത്താന്‍, പാപങ്ങളില്‍ പശ്ചാത്തപിക്കാന്‍. ഖേദം പശ്ചാത്താപമാണ് എന്ന പ്രവാചക തിരുമേനി...

സത്യത്തിൽ, പാപ്പരായവൻ ആരാണ്?

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: റസൂലുല്ലാഹി(സ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു: 'ആരാണ് പാപ്പരായവന്‍ എന്ന് നിങ്ങള്‍ക്കറിയുമോ?' അവര്‍ പറഞ്ഞു: 'ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവന്‍ പണവും സ്വത്തുമില്ലാത്തവനാണ്.' അപ്പോള്‍ നബി തിരുമേനി പറഞ്ഞു: “എന്നാല്‍ എന്റെ സമുദായത്തില്‍ പാപ്പരായവന്‍ ആരാണെന്നൊ?” “പുനരുത്ഥാന നാളില്‍ നമസ്‌കാരം,...

ശക്തനായ സത്യവിശ്വാസിയാകുക

പ്രവാചക ശ്രേഷ്ഠന്‍ മുഹമ്മദ് നബി(സ്വ)യുടെ സാരോപദേശങ്ങളടങ്ങുന്ന ഒരു ഹദീസും അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥവുമടങ്ങുന്ന വിശദീകരണമാണ് താഴെ. عن أبي هريرة رضي الله عنه قال: قال الرسول صلى الله عليه وسلم...

നാഥാ, ഹൃദയത്തെ ശുദ്ധീകരിക്കുന്നവന്‍ നീയാണ്‌

ലോകഗുരുവായ മുഹമ്മദു നബി(സ്വ)യുടെ പ്രസിദ്ധമായ പ്രാര്‍ത്ഥനകളില്‍ നിന്നുള്ള ഒരു പ്രാര്‍ത്ഥന അതിന്‍റെ അര്‍ത്ഥവും ലഘുവായ ആശയവുമടക്കം ഹൃസ്വമായ വിവരണം. عَنْ زَيْدِ بْنُ أَرْقَمْ رَضِيَ اللهُ عَنْهُ قَالَ: كَانَ رَسُولُ اللهِ...

ഞാന്‍ ആത്മസംതൃപ്തനാണ്; തീര്‍ച്ചയായും

ഓരോ ദിവസവും നാം അധ്വാനത്തിലാണ് ഓരോ ദിവസവും നാം പ്രതീക്ഷയിലാണ് ദിനേന, എന്തൊക്കെയൊ നമുക്ക് കിട്ടുന്നുണ്ട് ഏതൊക്കെയൊ വിധത്തില്‍ പലതും നാം നേടുന്നുണ്ട്. എന്നാല്‍ മാനസിക നിലപാടില്‍ നാം രണ്ടു തട്ടിലാണുള്ളത്. കൈവരുന്ന ഉപജീവനത്തില്‍, അതെത്രയാവട്ടെ പലരും സംതൃപ്തരാണ് എങ്കിലും, കുന്നുകൂടിയ...

ഒരു കാര്യമുണ്ട്, ആരോടും പറയരുത്

നിലപാടുകളില്‍ സുതാര്യതയും പെരുമാറ്റങ്ങളില്‍ പരിശുദ്ധിയും കാത്തു സൂക്ഷിക്കുക, രഹസ്യങ്ങള്‍ പരസ്യമാക്കാതെ പരിരക്ഷിക്കുക എന്നിവ വിശ്വാസീ സഹോദരങ്ങള്‍ക്കിടയിലെ മികച്ച സ്നേഹത്തിന്‍റേയും ചന്തമാര്‍ന്ന ബന്ധത്തിന്‍റേയും മകുടോദാഹരണങ്ങളാണ്. നിത്യജീവിതത്തില്‍, പൊതുരംഗത്തും വ്യക്തിമേഖലയിലും നിറഞ്ഞു നില്‍ക്കുന്ന രഹസ്യങ്ങളുടെ ഗൗരവമറിയാതെ പരസ്യമാക്കി...

സുകൃത ജീവിതത്തിന് സത്യവിശ്വാസിക്കു വേണ്ടത്

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണ്. അവനെ സ്നേഹിക്കാനും അവന്‍റെ തൃപ്തിക്കായി അധ്വാനിക്കാനുമാണ്. ഏകദൈവാരാധനയാണ് തന്‍റെ അടിമകള്‍ക്ക് അല്ലാഹു ഇഷ്ടപ്പെട്ടു നല്‍കിയ ആദര്‍ശം. ദൈവനിഷേധവും സത്യനിരാസവും തന്‍റെ ദാസന്‍മാരിലുണ്ടാകുന്നത് അവന്നിഷ്ടമല്ല. ഓരോ...