പ്രവാചകൻറെ മൂന്നു മൊഴികൾ

1813

വിശുദ്ധ റമദാനിന്‍റെ മൂന്നാം ദിനത്തിലാണ് നാമുള്ളത്. റമദാനിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും മുഅ്മിനുകള്‍ പ്രാധാന്യപൂര്‍വ്വം ശ്രദ്ധിക്കേണ്ട മൂന്ന് പ്രവാചക ഉപദേശങ്ങളാണ് ഇന്നത്തെ റമദാൻ നേർവഴിയിൽ സന്ദേശമായി നല്‍കുന്നത്.

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ، وَرَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ، وَرَغِمَ أَنْفُ رَجُلٍ أَدْرَكَ عِنْدَهُ أَبَوَاهُ الْكِبَرَ فَلَمْ يُدْخِلَاهُ الْجَنَّةَ (رواه الترمذي)

അബൂഹുറൈറ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(സ്വ) അരുളി:  തന്നെ മുന്നില്‍ വെച്ച് എന്നെ കുറിച്ച് പറയപ്പെട്ടിട്ട് എനിക്കു വേണ്ടി സ്വലാത്തു ചൊല്ലാത്തവന്ന് നാശം. തന്നിലേക്ക് റമദാന്‍ ആഗതമായിട്ട്, തനിക്ക് അല്ലാഹുവില്‍ നിന്ന് പാപമോചനം ലഭിക്കും മുമ്പെ തന്നില്‍ നിന്ന് റമദാന്‍ തിരിച്ചു പോയവന്നും നാശം. പ്രായമായ മാതാവും അരികിലുണ്ടായിട്ട് അവര്‍ മുഖേന സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ പോയവന്നും നാശം (തിര്‍മിദി)

പ്രിയപ്പെട്ടവരേ, പ്രവാചകന്‍റെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്തു ചൊല്ലണമെന്നും, വിശുദ്ധ റമദാനില്‍ അല്ലാഹുവില്‍ നിന്ന് പാപമോചനം ലഭിക്കാനായി നന്നാിയ പരിശ്രമിക്കണമെന്നും പ്രായമായ മാതാപിതാക്കളെ സംരിക്ഷിച്ച്, സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ യത്നിക്കണമെന്നും തിരുനബി(സ്വ) ഈ ഹദീസിലൂടെ നമ്മെ ഉപദേശിക്കുകയാണ്. അല്ലാഹു നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.

Source: nermozhi.com