ഹൃദയശാന്തിയേകുന്ന ഔഷധം

555

കടലിരമ്പുന്നതും, കാറ്റു മൂളുന്നതും, കിളികള്‍ പാടുന്നതും, അരുവി മൊഴിയുന്നതും, അല്ലാഹുവിന്റെ ദിക്റുകളാണ് അഥവാ കീര്‍ത്തനങ്ങളാണ്.

അല്ലാഹു പറഞ്ഞു:

أَلَمْ تَرَ أَنَّ اللَّهَ يُسَبِّحُ لَهُ مَن فِي السَّمَاوَاتِ وَالْأَرْضِ وَالطَّيْرُ صَافَّاتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُ وَتَسْبِيحَهُ

“ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്.” (അന്നൂര്‍/41)

പ്രകീർത്തനങ്ങൾ വിശ്വാസിയുടെ മനസ്സിൻറെ പ്രകാശമാണ്. നന്ദിയുടെ പ്രകടനമാണ്. സൃഷ്ടികർത്താവിനോടുള്ള വിധേയത്വത്തിൻറെ മൂർത്തരൂപമാണ്. പ്രകീർത്തനങ്ങൾ പ്രാർത്ഥനയാണ്. പ്രതീക്ഷയാണ്. ഹൃദയശാന്തിയേകുന്ന ഔഷധമാണ്. പവിത്രമായ അമലാണ് ദിക്ർ. മുഅ്മിനിലെ വിശുദ്ധമായൊരു കർമ്മം. അടിമകളിൽ നിന്ന് അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആരാധനയാണ് ദിക്റുകള്.

അല്ലാഹു പറഞ്ഞു: “ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.” സൂറത്തുല്‍ ബക്വറയിലാണ് റബ്ബിന്റെ ഈ സാരോപദേശം. പ്രിയ സഹോദരങ്ങളേ, അവസാനിക്കാന്‍ പോകുന്ന റമദാനിന്റെ രാപ്പകലുകളില്‍ നമുക്ക് നമ്മുടെ കാരുണ്യവാനായ റബ്ബിനെ ധാരാളം ധാരാളം പ്രകീര്‍ത്തിക്കാം. അവന്റെ ദിക്റുകള് മൊഴിയാം. അല്ലാഹു അനുഗ്രഹിക്കട്ടെ.