ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 08

08 - കുഴിക്കു കാലുനീട്ടാറായ തള്ള! അയാള്‍ കയറിച്ചെല്ലുമ്പോള്‍ ജ്വല്ലറി തിരക്കൊഴിഞ്ഞതായിരുന്നു. ഭാര്യയും, തന്‍റെ കൈകുഞ്ഞിനേയുമെടുത്ത് അയാളുടെ പ്രായമായ ഉമ്മയും അയാളോടൊപ്പമുണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞലോഹങ്ങളോടുള്ള ആര്‍ത്തി പെണ്‍വര്‍ഗത്തിന്‍റെ കൂടെപ്പിറപ്പാണെന്ന് പറയാറുണ്ട്. ആവശ്യമുള്ളത് വാങ്ങുക എന്നതിലുപരി, ആഭരണക്കടയിലുള്ളതെന്തൊ അതില്‍നിന്ന് വാങ്ങുക...

ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 07

07 നദിയിലൊരു കുഞ്ഞ്, കരളിലൊരു നദി വഹബ് ബ്നു മുനബ്ബഹ്(റ) നിവേദനം. മൂസാ നബി(അ) തന്‍റെ നാഥനോടായി ചോദിച്ചു: "അല്ലാഹുവേ, നീ എന്നോട് കല്‍പിക്കുതെന്ത്?" അല്ലാഹു പറഞ്ഞു: "നീ എന്നില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുക" "പിന്നെ?" -  "നിന്‍റെ...

ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 06

06 - ഒരു അനുഭവം ഒരു അനുഭവം പകര്‍ത്തട്ടെ. വര്‍ഷങ്ങള്‍ ഒരുപാടായി... ഗള്‍ഫിലെത്തിയപ്പോള്‍ കൂട്ടുകാരനായുണ്ടായിരുന്നത് ഒരു അടിമാലിക്കാരന്‍ മുഹമ്മദ്. ദീനറിഞ്ഞു കൂടാ. വെറുമൊരു ചുമട്ടു തൊഴിലാളിയായി ജീവിച്ച, പരുക്കന്‍ ഭൂതകാലാനുഭവങ്ങള്‍ മാത്രമുള്ള ഒരു മനുഷ്യന്‍. എങ്കിലും, നല്ലൊരു മനസ്സ്...

ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 05

05 - സ്വര്‍ഗം പരതുക അവഗണനയുടെ പാതയോരങ്ങളിലൂടെ നെടുവീര്‍പ്പുകളെ ഊന്നുവടിയാക്കി നടന്നു നീങ്ങുന്ന പ്രായമായ ഉമ്മമാരും ഉപ്പമാരും ആരുടേതാകാം? എന്‍റേതാകാം! നിങ്ങളുടേതാകാം! അവരുടെ വിലയറിയാന്‍, അവര്‍ക്കു വേണ്ടി സേവനങ്ങള്‍ ചെയ്യാന്‍, അതുവഴി അല്ലാഹുവില്‍ നിന്നും ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിന്‍റെ...

ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 04

04 - കരഞ്ഞപ്പോള്‍ കണ്ണീരായി... ഉമ്മയുടെ ക്ഷേമത്തിനായി കൊതിക്കുന്ന മക്കളോട് പടച്ചവനെന്ത് പ്രിയമാണൊന്നൊ! ആ മുഖത്ത്നോക്കിയൊന്നു പുഞ്ചിരിച്ചാല്‍, ആ നെറ്റിത്തടം പിടിച്ചൊന്നുമ്മ വെച്ചാല്‍, ആ കൈകളില്‍ കൈകള്‍ ചേര്‍ത്തല്‍പനേരം നീ നിന്നു സംസാരിച്ചാല്‍; അറിയുമോ നിനക്ക്! ആ ഹൃദയം ആനന്ദപര്‍വം കയറി...

ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 03

03 - ഉമ്മാ, ഞാനുണ്ട് ആ കാല്‍പാദങ്ങള്‍ക്കരികെ. ഉമ്മ; നിന്‍റെ ഭാരം പേറിയവള്‍, നിനക്കായി ഉറക്കം മാറ്റിവെച്ചവള്‍, നിന്‍റെ മാലിന്യങ്ങള്‍ കഴുകിത്തുടച്ചവള്‍, തന്‍റെ വിശപ്പു മറന്ന് നിന്‍റെ വയറു നിറച്ചവള്‍, ഇഴഞ്ഞും, ഇരുന്നും, വേച്ചുവേച്ചു നടന്നും നിന്‍റെ ആയുര്‍ഘട്ടങ്ങള്‍ മുന്നിലേക്ക് കുതിക്കുമ്പോള്‍...

ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 02

02 - പരിഗണിച്ചുവൊ; പരിചരിച്ചുവൊ? ഉമ്മ; അവരെപ്പറ്റി നിനക്കെന്തറിയാം? അല്ലാഹു പറഞ്ഞു: "ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്" (ലുഖ്മാന്‍/14) എട്ടൊമ്പതു മാസങ്ങള്‍ കഷ്ടതകളിലൂടെ സഞ്ചരിച്ചത് നിനക്കുവേണ്ടിയെന്നര്‍ഥം! ഭൂമിയില്‍ അല്ലാഹു നിനക്കായി സംവിധാനിച്ച വിഭവങ്ങളറിയാന്‍, ആകാശത്തിലെ പ്രകാശവും,...

ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍…

01 - എളിമയുടെ ചിറക് യഹ്യ പ്രവാചകന്‍. (അലൈഹിസ്സലാം) ധര്‍മ്മനിഷ്ഠനെന്ന അല്ലാഹുവിന്‍റെ സാക്ഷ്യം ലഭിച്ച മഹാന്‍, ലോകാവസാനം വരെയുള്ള വിശ്വാസീ സമൂഹത്തിന് അദ്ദേഹത്തിലൊരു മാതൃകയുണ്ട്. അല്ലാഹു പറഞ്ഞു: “തന്‍റെ മാതാപിതാക്കള്‍ക്ക് നന്‍മചെയ്യുന്നവനായിരുന്നു അദ്ദേഹം. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല,...

അവരുടെ കൈകള്‍ ആകാശത്തേക്ക് ഉയരും മുമ്പെ…

അയാൾ ‍കയറിച്ചെല്ലുമ്പോള്‍ ജ്വല്ലറി തിരക്കൊഴിഞ്ഞതായിരുന്നു. ഭാര്യയും, തന്‍റെ കൈകുഞ്ഞിനേയുമെടുത്ത് അയാളുടെ പ്രായമായ ഉമ്മയും അയാളോടൊപ്പമുണ്ടായിരുന്നു. കണ്ണഞ്ജിപ്പിക്കുന്നപ്പിക്കുന്ന മഞ്ഞലോഹങ്ങളോടുള്ള ആര്‍ത്തി പെണ്‍വര്‍ഗത്തിന്‍റെ കൂടെപ്പിറപ്പാണ്ന്ന് പറയാറുണ്ട്. ആവശ്യ മുള്ളത് വാങ്ങുക എന്നതിലുപരി,ആഭരണക്കടയിലുള്ളതെന്തൊ അതില്‍ നി്ന്ന് വാങ്ങുക എന്നതാണ് അദ്ദേഹത്തിന്‍റെ...