അവരുടെ കൈകള്‍ ആകാശത്തേക്ക് ഉയരും മുമ്പെ…

1993

അയാൾ ‍കയറിച്ചെല്ലുമ്പോള്‍ ജ്വല്ലറി തിരക്കൊഴിഞ്ഞതായിരുന്നു. ഭാര്യയും, തന്‍റെ
കൈകുഞ്ഞിനേയുമെടുത്ത് അയാളുടെ പ്രായമായ ഉമ്മയും അയാളോടൊപ്പമുണ്ടായിരുന്നു. കണ്ണഞ്ജിപ്പിക്കുന്നപ്പിക്കുന്ന മഞ്ഞലോഹങ്ങളോടുള്ള ആര്‍ത്തി
പെണ്‍വര്‍ഗത്തിന്‍റെ കൂടെപ്പിറപ്പാണ്ന്ന് പറയാറുണ്ട്. ആവശ്യ മുള്ളത് വാങ്ങുക എന്നതിലുപരി,ആഭരണക്കടയിലുള്ളതെന്തൊ അതില്‍ നി്ന്ന് വാങ്ങുക എന്നതാണ് അദ്ദേഹത്തിന്‍റെ ഭാര്യയുടെ ഉദ്ദേശ്യമെന്ന് തോന്നുന്നു. ആ സ്ത്രീ ഓരോ ആഭരണവും വാരിവലിച്ചിട്ട് നോക്കുകയായിരുന്നു. തെരഞ്ഞെടുക്കുന്ന ഓരോ ആഭരണത്തിന്‍റേയും വില ചോദിച്ചറിഞ്ഞ് അപ്പപ്പോള്‍ തന്നെ അയാള്‍
കണക്കു കൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്.
സെലക് ഷന്‍ കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: “ഓ.കെ., ആകെ എത്രയായി? അല്പസ്വല്പം വിട്ടുവീഴ്ചയൊക്കെ വേണേ…”

സെയില്‍സുമാന്‍ പതിവു രീതിയില്‍ പത്തിരുപത്തു പ്രാവശ്യം നൂറ്റി ഇരുപത് മൈല്‍ സ്പീഡില്‍ കാല്‍കുലേറ്ററില്‍ വിരലമര്‍ത്തി.
“എണ്‍പത്തെണ്ണായിരത്തി എഴുന്നൂറ്റി അമ്പത്”
അയാള്‍ താന്‍ കണക്കുക കൂട്ടിയ കടലാസിലേക്ക് നോക്കി.’എണ്‍പത്തയ്യായിരത്തി മുന്നൂറ്റി അമ്പത്.’മൂവായിരത്തി നാനൂറ് രൂപയുടെ വ്യത്യാസം!

“എന്താ മാഷേ ഇത്? സാധനങ്ങള്‍ എടുക്കുന്ന സമയത്ത് പറഞ്ഞ വിലയും, താങ്കള്‍ പറഞ്ഞ ആകെ വിലയും തമ്മില്‍ വല്ലാത്ത വ്യത്യാസമുണ്ടല്ലൊ.”

എടുത്ത ആഭരണങ്ങള്‍ സെയില്‍സ്മാന്‍റെ മുന്നിലേക്ക് നീക്കി വെച്ചു കൊണ്ട് അയാള്‍ ചോദിച്ചു.

“ഇല്ലല്ലൊ… നിങ്ങള്‍ ആ മോതിരത്തിന്‍റെ വില കൂട്ടാന്‍ മറന്നതാകണം.”
“ഏത് മോതിരം?”

സെയില്‍സ്മാന്‍ അയാളുടെ ഉമ്മയുടെ കൈവിരലിലേക്ക് ചൂണ്ടി.ആ വൃദ്ധ തന്‍റെ ശുഷ്കിച്ച കൈവിരലിലെ തിളങ്ങുന്ന സ്വര്‍ണ്ണമോതിരത്തിലേക്ക് നോക്കി പുഞ്ചിരിക്കുകയാണ്. ഹൃദയത്തില്‍ തിരതല്ലുന്ന ആഹ്ലാദത്തിന്‍റെ തോത് ആ കണ്ണുകളില്‍ തുടിച്ചു നില്‍ക്കുന്നത്സ്പഷ്ടമായി കാണാം.
“ഇങ്ങട്ട് ഊര് തള്ളെ, കുഴിക്ക് കാല് നീട്ടാറായിട്ടാണ് ഒരു മോതിരം…”

കലികയറിയ അയാള്‍ തന്‍റെ ഉമ്മയുടെ കയ്യില്‍ കടന്ന് പിടിച്ചതും വിരലില്‍ നിന്നും ആ മോതിരം ഊരിയെടുത്തതും പെട്ടൊയിരുന്നു!

സെയില്‍സ്മാന്‍ സ്തബ്ധനായി നിന്നു. തന്‍റെ കയ്യിലേക്കെറിഞ്ഞു തന്ന മോതിരത്തെയല്ല, തന്‍റെ കടയിറങ്ങിപ്പോകുന്ന ഒരു മരിച്ച ഹൃദയത്തെ നോക്കി നില്‍ക്കുകയായിരുന്നു അയാളപ്പോള്‍.

അയാള്‍ ആ വൃദ്ധക്കരികില്‍ ചെന്ന് തന്‍റെ കയ്യിലുണ്ടായിരു മോതിരം നീട്ടിക്കൊണ്ട് പറഞ്ഞു:

“ഉമ്മാ, ഉമ്മാക്കിതിഷ്ടമായെങ്കില്‍ ഇതെടുത്തോളൂ, എന്‍റെ വകയായിട്ട്.”
“വേണ്ട മോനേ, വേണ്ട. എല്ലാവരും പെരുന്നാളിന് സന്താഷിക്കുമ്പോള്‍, ‘ഒന്നര ഗ്രാം’ മോതിരം കൊണ്ട് ഈ തള്ളക്കും ഒന്ന് സന്തോഷിക്കാലോന്ന് വെറുതെ കരുതിയതാ… വേണ്ട, എന്‍റെ ആശയെ
ഞാനപ്പോള്‍ തന്നെ കൊന്നു മോനെ…” അവര്‍ അത് നിരസിച്ചു. അപ്പോഴും ആ വൃദ്ധഹൃദയം
കരയുകയല്ല… ചിരിക്കുകയായിരുന്നു…
**** **** **** **** **** **** **** **** **** **** ****
തൊട്ടകലെ പഞ്ചാരമണലില്‍ കാലും നീട്ടിയിരിക്കു ആ വൃദ്ധയെ അയാള്‍ വെറുതെ ശ്രദ്ധിക്കുകയായിരുന്നു.മണല്‍ത്തരികളോട് മല്ലടിക്കുന്ന കുഞ്ഞു തിരമാലകളിലേക്ക് ഇടക്കിടെ കല്ലെറിഞ്ഞ് അവര്‍ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്.

കുട്ടികളുടെ കളിയും ചിരിയും മുഴങ്ങുന്നു, കൊണ്ടുവന്ന ഭക്ഷണ വിഭവങ്ങള്‍ വട്ടം കൂടിയിരുന്ന്ആളുകള്‍ തിന്നു രസിക്കുന്ന ചുറ്റുപാടില്‍ ഏകാകിനിയായൊരു വൃദ്ധ.

ആരെങ്കിലും ചുറ്റുവട്ടങ്ങളില്‍ ഉണ്ടാകുമായിരിക്കും. അയാള്‍ സ്വയം പറഞ്ഞു.

മണിക്കൂറുകള്‍ കടന്നു പോയി. സൂര്യന്‍ അസ്തമയത്തിന് ധൃതികൂട്ടുകയാണ്. തന്‍റെ സാധനങ്ങള്‍ പെറുക്കിക്കൂട്ടുന്നതിനിടയില്‍ ഒരിക്കല്‍ കൂടി അയാള്‍ അങ്ങോട്ട് തിരിഞ്ഞു നോക്കി.

അപ്പോഴും ആ വൃദ്ധമാത്രം തനിച്ച്!

നേരം ഇരുട്ടാനടുക്കുമ്പോഴും കടല്‍ക്കരയില്‍ നിന്ന് ആളുകള്‍ ഒഴിയാന്‍ തുടങ്ങുമ്പോഴും അരികത്താരുമില്ലാതെ… !!

“ഉമ്മാ, ഇതെന്താ ഇങ്ങനെ ഒറ്റക്ക്… വീട്ടില്‍ പോകണ്ടെ? ഉമ്മാടൊപ്പം ആരുമില്ലെ?” അയാള്‍ അടുത്ത്ചെന്ന് ചോദിച്ചു.

“ഇന്‍റെ മോന്‍ പ്പൊ വരും… ഓന്‍ ഒടനെ വരാന്ന് പറഞ്ഞിട്ടാ പോയേ…”

“നേരം ഇരുട്ടിത്തുടങ്ങി… ആളുകളെല്ലാം പോകുന്നത് കണ്ടില്ലെ?

ഉമ്മ മാത്രം ഇവിടെ തനിച്ചി
രുന്നാല്‍…?”

“സാരല്ല, ഓന്‍ വരും… എന്നോടൊരു വാക്ക് പറഞ്ഞാ ഓന്‍ തെറ്റൂലാ… മോന്‍ പൊയ്ക്കോ…”

എന്തു ചെയ്യും?

വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഇനിയുമെത്തിയിട്ടില്ലാത്ത മകനു വേണ്ടി ആ
വൃദ്ധയെ അവിടെ തന്നെ വിട്ടേച്ചു പോകണൊ, അതൊ… ?

അയാള്‍ ആശങ്കയിലായി.

“ഉമ്മാ, ഉമ്മാനെ ഞാന്‍ വീട്ടില്‍ കൊണ്ടാക്കാം.. മോന്‍ വരാന്‍ ഇനിയും താമസിച്ചാലൊ?

അവന്‍ വല്ല പണിത്തിരിക്കിലുമാകും. ഉമ്മാന്‍റെ വീടെവിടെയാണ്?”

“ഇന്‍റെ മോന്‍ ഇപ്പൊ വരും കുട്ട്യേ…” ആ കണ്ണുകളില്‍ അപ്പോഴും പ്രതീക്ഷയുടെ തിളക്കം.

“ഓന്‍ന്‍റെ കയ്യില്‍ ഈ കടലാസ് തന്നിട്ടാ പോയ്രിക്കണേ… ഓന്‍ വേഗം വരാതിരിക്കൂലാ…”

തന്‍റെ കയ്യിലുണ്ടായിരുന്ന കടലാസ് കഷ്ണം അവരയാള്‍ക്ക് കാണിച്ചു കൊടുത്തു. അയാളതു വാങ്ങി.

വായിച്ചു…

ആകാശത്തില്‍ അവശേഷിച്ചിരുന്ന സൂര്യത്തുടിപ്പ് പൊടുന്നനെ മാഞ്ഞതു പോലെ!

ആ കടലാസുകഷ്ണത്തിലെ അക്ഷരങ്ങളില്‍ നിന്നും നീറ്റു കരിമ്പുക അയാളുടെ കണ്ണുകളില്‍ പടർന്നു കയറി.!!

ആ വൃദ്ധ, നിഷ്കളങ്കതയുടെ, നിര്‍മ്മല സ്നേഹത്തിന്‍റെ നിറക്കുടം അയാളിലേക്ക് ആകാംക്ഷയോടെ നോക്കി.

“ന്തേ അതിൽ എയ്തീര്ക്ക്ണ്…?”

അതെ, എന്താണ് ഇതില്‍ എഴുതിയിരിക്കുന്നത്?!

എന്തു പറയും താനീ വൃദ്ധയോട്?!
“സുഹൃത്തേ, എനിക്ക് ഇതിനെ മടുത്തിരിക്കുന്നു…ശല്യം. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഇതിനെ വല്ല
വൃദ്ധസദനത്തിലും കൊണ്ടാക്കുക.” എന്ന വിഷമഷി കൊണ്ടെഴുതിയ വരികള്‍ അവരെ ഞാന്‍ വായിച്ചു കേള്‍പ്പിക്കണൊ?

അതൊ…?

തനിക്ക് പോറ്റാനാവില്ലെങ്കില്‍ വേണ്ട, സ്വന്തം ഉമ്മയെ മറ്റേതെങ്കിലും പോറ്റുഭവനത്തില്‍ കൊണ്ടാക്കാനെങ്കിലും മനസ്സുവരാത്ത ഒരു മകന്‍ നമുക്കിടയില്‍ മനുഷ്യനായി ജീവിക്കുന്നുവെന്നോ ? കഷ്ടം!!!
അയാള്‍ നെടുവീര്‍പ്പിട്ടു.

“എന്തേയ്…?”
“ഒന്നൂല്ല, ഉമ്മ എഴുല്‍േക്ക്.

ഇതിലെല്ലാം എഴുതിയിട്ടുണ്ട്… ബാക്കിയെല്ലാം ഞാന്‍ നോക്കിക്കോളാം…”

ആ വൃദ്ധയുടെ വിലക്കിന് കാത്ത് നില്‍ക്കാതെ അയാള്‍ അവരുടെ കൈപിടിച്ചു. തന്‍റെ കയ്യില്‍
അവശേഷിച്ചിരു അവസാനത്തെ ചരല്‍ക്കല്ല് നീട്ടിയെറിഞ്ഞു കൊണ്ട് ആ വൃദ്ധ എഴുന്നേറ്റ്

ആരുടെ ഹൃദയത്തില്‍ കൊണ്ടിരിക്കണം ആ അവസാനത്തെ കല്ല്?!
**** **** **** **** **** **** **** **** **** **** ****
ഫഹദ് ബ്ന്‍ അബ്ദിര്‍റഹ്മാന്‍ അല്‍ ഹുമയ്യിദിന്‍റെ ‘ഖസസ് വ അബറാത്ത്’ എന്ന ലഘുകൃതിയിലുദ്ധരിച്ച രണ്ട് കഥകളുടെ സ്വതന്ത്രാവിഷ്കാരമാണ് മേലെ വായിച്ചത്. കഥയിലെ അതിശയോക്തികള്‍ മുഴുവന്‍ മാറ്റി വെച്ചാലും നമുക്കിതിലെ കഥാപാത്രങ്ങളെ മാറ്റിനിര്‍ത്താനാകില്ല.

നമ്മുടെചുറ്റുഭാഗത്ത് എന്നല്ല, നമുക്കിടയില്‍തന്നെ അവര്‍ ജീവിക്കുന്നുണ്ട്.

മാതാപിതാക്കള്‍ ഭാരമായി തോന്നപ്പെടുന്ന കാലം അടുത്തുണ്ടായതല്ല. യുഗങ്ങളുടെ പഴക്കമുണ്ടതിന്.തങ്ങളുടെ വിശ്രമമില്ലാത്ത അധ്വാനങ്ങളിലൂടെ മക്കളെല്ലാം കരകയറുമ്പോള്‍, മക്കള്‍ തീര്‍ത്ത
അവഗണനയുടെ കയത്തില്‍ കരയറിയാതെ ജീവിക്കുന്ന ഉമ്മമാരും വാപ്പമാരും നിരവധിയാണ്.അതുകൊണ്ടുതന്നെ നീതിയുടെ മതമായ ഇസ്ലാം അവരുടെ പരിരക്ഷയെപ്പറ്റിയും അവര്‍ക്കുനല്‍കേണ്ട പരിഗണനയെപ്പറ്റിയും കൃത്യമായി പഠിപ്പിക്കുന്നുണ്ട്. ഭൂമിയില്‍ വരാനും വളരാനുംഅവസരം നല്‍കിയ, ജീവിതത്തിനാവശ്യമായ സകല സാഹചര്യങ്ങളും കനിഞ്ഞരുളിയ പടച്ചതമ്പുരാനെ മാത്രം നിങ്ങള്‍ ആരാധിക്കണം എന്ന കണിശമായ നിയമം മനുഷ്യനെ പഠിപ്പിച്ച റബ്ബ്
രണ്ടാമതായി അവന് നല്‍കുന്ന നിയമം മാതാപിതാക്കള്‍ക്ക് കരുണ ചൊരിയണം എന്നാണ്.

ഖുര്‍ആന്‍ വായിക്കുക:
“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ
രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ
നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ,
അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.” (ഇസ്റാഅ്: 23)

രക്ഷിതാക്കളോട് നന്മ കാട്ടുക, അവരുടെ വാര്‍ദ്ധക്യത്തെ പരിഗണിക്കുക, വെറുപ്പിന്‍റെ ചെറുപ്രയോഗം പോലും അവരോട് പ്രകടിപ്പിക്കാതിരിക്കുക, അവരെ കയര്‍ത്തു തോല്‍പ്പിക്കാനുംഅടക്കിയിരുത്താനും ശ്രമിക്കാതിരിക്കുക തുടങ്ങിയ മഹിതോപദേശങ്ങളാണ് ഈ വചനത്തില്‍ നിന്നും
ഉള്‍ക്കൊള്ളാനാകുത്.

രക്ഷിതാക്കളോട് കരുണ കാട്ടണം എന്നു പറയുമ്പോള്‍ അതില്‍ നീ
മനസ്സിലാക്കേണ്ടത്, ഓരോ സന്താനത്തില്‍ നിന്നും നിര്‍ബന്ധമായും അവര്‍ക്ക് കരുണ കിട്ടിയിരിക്കണം എന്നാണ്.

നമുക്ക് തോന്നുമ്പോള്‍ നന്മചെയ്യുക യല്ല; അവര്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ
നമ്മളില്‍ നിന്ന് നന്മ ലഭിക്കുക എന്നതാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്ന രീതി.

സന്തോഷത്തിന്‍റെ മധുരം ഇടതടവില്ലാതെ അനുഭവിക്കാനാകുമാറ് ഓരോ സന്താനവും, കാരുണ്യം കിനിയുന്ന തങ്ങളുടെ
വിനയച്ചിറകിനു കീഴെ അവരെ പാര്‍പ്പിക്കണം എന്ന ഖുര്‍ആനിക പ്രസ്താവന എത്ര മഹത്തരമാണ്:

“കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും
ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എ് നീ പറയുകയും ചെയ്യുക.” (ഇസ്റാഅ്: 24)

അവഗണനയുടെ പാതയോരങ്ങളിലൂടെ നെടുവീര്‍പ്പുകളെ ഊന്നുവടിയാക്കി നടുന്നു നീങ്ങുന്ന പ്രായമായ ഉമ്മമാരും ഉപ്പമാരും എന്‍റേതാകാം, നിങ്ങളുടേതാകാം. അവരുടെ വിലയറിയാനും, അവര്‍ക്കു വേണ്ടി സേവനങ്ങള്‍ ചെയ്യുന്നതു മുഖേന അല്ലാഹുവില്‍ നിന്നും ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിന്‍റെ മൂല്യമറിയാനും നമുക്കായാല്‍ മാത്രമേ നല്ല സന്താനങ്ങളാകും. അവരുടെ നല്ല
കാലത്ത് അവരില്‍നിന്നും ആവോളം നന്മകളനുഭവിച്ചവരാണ് നാം. അവരുടെ ആരോഗ്യവും ആയുസ്സും, അവരനുഭവിക്കേണ്ടിയിരുന്ന സുഖങ്ങളും പിഴിഞ്ഞെടുത്ത് ചണ്ടിപോലെയാക്കിയത്
കാലമല്ല; നാമാണ്.

ഈ വസ്തുത ആരാണോര്‍ക്കുന്നത്?!

ഒരു അനുഭവം പകര്‍ത്തട്ടെ. പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫിലെത്തിയപ്പോള്‍ കൂട്ടുകാരനായുണ്ടായിരുന്നത് ഒരു അടിമാലിക്കാരന്‍ മുഹമ്മദ്. ദീനറിഞ്ഞുകൂടാ. വെറുമൊരു ചുമട്ടുതൊഴിലാളിയായി ജീവിച്ച പരുക്കന്‍ ഭൂതകാലാനുഭവങ്ങള്‍ മാത്രമേ അയാള്‍ക്കുള്ളൂ. പക്ഷെ, നല്ലൊരു
മനസ്സ് അയാളില്‍ എവിടെയോ പൊടിപിടിച്ച് കിടപ്പുണ്ടായിരുന്നുവെന്ന് തോന്നുന്നു . വീട്ടില്‍ നിന്ന് ഈ ലേഖകന് കത്തുകള്‍ വരുമ്പോഴും, അവയില്‍ നീ ഉമ്മയുടെ കത്തുകള്‍ ആര്‍ത്തിയോടെ വായിക്കുമ്പോഴും, അവയക്ക് മറുപടിയെഴുതാന്‍ കൂടുതല്‍ താത്പര്യം കാണിക്കു മ്പോഴുമൊക്കെ അയാള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു.ഒരുനാള്‍ യാദൃശ്ചികമായാണ് ഞാനത് കണ്ടത്; മുഹമ്മദ് കരയുന്നു. കാര്യം തിരക്കിയപ്പോള്‍
വിതുമ്പിക്കൊണ്ടയാള്‍ പറഞ്ഞു:

“സുഹൃത്തെ, നിനക്കെങ്ങിനെയാണ് നിന്റുമ്മയെ ഇത്രകണ്ട് സ്നേഹിക്കാനാകുന്നത്?

എന്‍റെ ഉമ്മയെ സ്നേഹിക്കാനല്ല, ഒാര്‍ക്കാന്‍ പോലും ഞാനിതുവരെ ശ്രമിച്ചിട്ടില്ലല്ലൊ എന്നോർക്കുമ്പോള്‍ എനിക്ക്ലജ്ജ തോന്നുന്നു. നിനക്കറിയുമൊ, ഞാനെന്‍റെ ഉമ്മയെ ദ്രോഹിച്ചതിന് കണക്കില്ല. ഗള്‍ഫിലേക്ക്
വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഞാനെന്‍റെ ഉമ്മയെ മര്‍ദ്ദിക്കുക പോലുമുണ്ടായിട്ടുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ നിനക്കെന്തു തോന്നുന്നു?

നിങ്ങളെ കണ്ടുമുട്ടും മുമ്പെ ഞാന്‍ മരിക്കാതിരുന്നത് പടച്ചവന്‍റെ
കാരുണ്യമാണ്. ഉമ്മയെ, ഞാനെത്ര ദ്രോഹം ചെയ്താലും എനിക്കു വേണ്ടി പ്രാര്‍ഥിക്കുമായിരുന്ന എന്‍റെ ഉമ്മയുടെ നിര്‍മ്മല ഹൃദയത്തെ എനിക്ക് ഇപ്പോഴേ തിരിച്ചറിയാനായുള്ളൂ…

എന്‍റെ ഉമ്മാക്ക്എല്ലാ കാര്യങ്ങളും വെച്ച് കത്തെഴുതിത്തീരന്ന്‍പ്പോള്‍ ഞാന്‍ കരഞ്ഞു പോയതാണ്… അവര്‍ എനിക്ക്
പൊറുത്തു തന്നെങ്കില്‍…” അയാള്‍ക്ക് പൂര്‍ത്തിയാക്കാനായില്ല.

അതെ മാതൃത്വത്തിന്‍റെ മഹിമയറിഞ്ഞവര്‍ ആ കാല്‍പാദങ്ങളില്‍ നിന്ന് അണുയിട അകന്നു നില്‍ക്കില്ല.അതാണു വാസ്തവം.

നമുക്ക് വേണ്ടി വേദനകള്‍ക്കുമേല്‍ വേദനകള്‍ സഹിച്ച മാതാക്കള്‍, നമ്മള്‍ കൂടി നല്‍കുന്ന വേദനകളെ കണ്ണീരൊഴുക്കാതെ, പരിഭവം പറയാതെ നെഞ്ചിലേറ്റി ജീവിക്കുവരാണ്. സ്വന്തം മക്കള്‍ക്കെതിരില്‍ അല്ലാഹുവിനോടവര്‍ ആവലാതി പറയില്ല. മക്കളുടെ ദ്രോഹങ്ങളില്‍ അസ്വസ്ഥപ്പെട്ട്അവര്‍ക്കെതിരില്‍ പ്രാര്‍ഥിക്കുന്ന ഉമ്മമാരുണ്ടായിരുന്നുവെങ്കില്‍ ഈ ഭൂമുഖം, ‘ശിക്ഷിക്കപ്പെട്ട്മരിച്ചൊടുങ്ങിയ അനേകായിരം മക്കളുടെ ശവപ്പറമ്പായി മാറുമായിരുന്നു!

അല്ലാഹു പറയുന്നത് വായിക്കുക:
മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു
-ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്‍റെ മുലകുടിനിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്-എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ
നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.” (ലുഖ്മാന്‍: 14)

മാതാപിതാക്കളുടെ സംരക്ഷണത്തെപ്പറ്റി ഒരിക്കലെങ്കിലും ചിന്തിക്കാത്ത മക്കള്‍ക്ക്, പ്രവാചക മുഖത്തുനിന്നും ദീനുള്‍ക്കൊണ്ട സ്വഹാബത്തിന്‍റെ രീതിയില്‍ അത്ഭുതംതോന്നും.

ഒരിക്കല്‍ നബി(സ്വ)യെ സമീപിച്ച് കൊണ്ട് ഒരു അന്‍സാരീ യുവാവ് ചോദിച്ചു:
“നബിയേ, എന്‍റെ മരണപ്പെട്ട മാതാപിതാക്കള്‍ക്കുവേണ്ടി നന്മ ചെയ്യാനായി ഇനിയും എനിക്ക് വല്ലതുമുണ്ടൊ?” പ്രവാചകന്‍ പറഞ്ഞു: “ഉണ്ട്; നാലു കാര്യങ്ങളുണ്ട്. അവരുടെ പാപമോചനത്തിനു
വേണ്ടി പ്രാര്‍ഥിക്കുക, അവരുടെ ബാധ്യതകള്‍ നിറവേറ്റുക, അവരുടെ സ്നേഹിതന്മാരെ ആദരിക്കുക,
അവരിലൂടെ രക്തബന്ധമുള്ള സകലരുമായും കുടുംബബന്ധം നിലനിര്‍ത്തുക.” (അബൂദാവൂദ്)

സ്വര്‍ഗത്തിന്‍റെ മണവും ഗുണവുമറിയാന്‍ എന്നും വെമ്പല്‍കൊണ്ട സ്വഹാബികള്‍, സ്വന്തം മാതാപിതാക്കള്‍ക്ക് സേവനങ്ങളര്‍പ്പിക്കാനും നന്മകള്‍ ചെയ്യാനും (അവരുടെ മരണാനന്തരം പോലും) കാണിച്ച ശ്രദ്ധയാണ് നാം മുകളില്‍ വായിച്ചത്.

വാപ്പയുടേയും ഉമ്മയുടേയും ജീവിത കാലത്തു തന്നെ അവരുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ചെവികൊടുക്കാത്ത ഒരാള്‍ക്ക് ഈ അന്‍സ്വാരീയുവാവില്‍ നിന്ന് ജീവിത സ്പര്‍ശിയായ ഗുണപാഠമാണ് ലഭിക്കുന്നത്.

മാതാപിതാക്കള്‍ക്ക് സദാ നിര്‍വഹിച്ചു കൊണ്ടിരിക്കേണ്ട ബാധ്യതകളില്‍ വീഴ്ചവരുത്തുന്നവര്‍, അതു
മുഖേന സംഭവിക്കാവുന്ന വിപത്തിനെ ഗൗരവപൂര്‍വ്വം കരുതിയിരിക്കേണ്ടതാണ്.

‘വല്യുപ്പാന്‍റെ ചട്ടി എന്‍റുപ്പാക്ക്’ എന്നൊരു കഥാബന്ധിത ചൊല്ലുണ്ട് നാട്ടില്‍. അതിങ്ങനെ:

ഒരു മനുഷ്യന്‍ തന്‍റെ പ്രായമായ പിതാവിനെ താമസിപ്പിച്ചിരുന്നത് ദുര്‍ഗന്ധം വമിക്കുന്ന തൊഴു
ത്തിനോട് സമീപത്തായിരുന്നുവത്രെ. കിടക്കാന്‍ കീറിയ ഓലപ്പായയും പുതക്കാന്‍ ദ്രവിച്ചൊരു
പുതപ്പുമാണ് അദ്ദേഹത്തിനയാള്‍ നല്‍കിയിരുന്നത്. പഴകിയ മണ്‍പാത്രത്തിലേ അയാള്‍ തന്‍റെ വാപ്പാക്ക് ഭക്ഷണം കൊടുക്കാറുള്ളൂ. എന്നും ഈ അസഹ്യദൃശ്യം കാണുമായിരുന്ന അയാളുടെ
കൊച്ചുമകന്‍ മാത്രം പലപ്പോഴും വേദനയോടെ നെടുവീര്‍പ്പിടുമായിരുന്നു.

ഒരു ദിവസം ആ വയോവൃദ്ധന്‍ സ്വന്തം ‘അനന്തരസ്വത്തു’ക്കളെ ബാക്കിയാക്കി മരണമടഞ്ഞു. കീറിയ പായയും ദ്രവിച്ച
പുതപ്പും അയാളുടെ ഭാര്യ കത്തിച്ചു കളഞ്ഞു. പഴയ മണ്‍ചട്ടിയെടുത്ത് എറിഞ്ഞുടക്കാന്‍ തുടങ്ങിയ തന്‍റെ ഉമ്മയെ തടഞ്ഞു കൊണ്ട് അവളുടെ കൊച്ചുമകന്‍ പറഞ്ഞു: “ഉമ്മാ, അതുടക്കല്ലെ. വല്യുപ്പാന്‍റെ
ആ ചട്ടി എന്‍റെ ഉപ്പാക്ക് ഉപയോഗിക്കാന്‍… അത് എടുത്തു വെക്കുമ്മാ..”

നമ്മുടെ ചെയ്തികളോരോന്നും നമ്മുടെ മക്കള്‍ നോക്കിക്കാണാറുണ്ട്. അവര്‍ സ്വന്തം ജീവിതത്തിലേക്ക് പഠിച്ചെടുക്കു ജീവതപാഠങ്ങളും കോപ്പുകളും നമ്മില്‍ നിന്നാണ്. മാതാപിതാക്കളോടുള്ള നമ്മുടെ സമീപനങ്ങളും സ്നേഹപ്രകടനങ്ങളും പരിഗണനകളും അവരുടെ ഹൃദയത്തില്‍ കൊത്തിവെക്കപ്പെടുന്നത് നമുക്ക് വേണ്ടിക്കൂടിയാണ്. അവരുടെ കൈവശം നമുക്ക് കൊടുക്കാനുള്ള
‘വല്യുപ്പാന്‍റെ ചട്ടി’ ഏതുതരത്തിലുള്ളതാകണം എന്ന് നാം തയൊണ് തീരുമാനിക്കേണ്ടത്. വിതച്ചതേ നമുക്ക് കൊയ്യാനൊക്കൂ. മെതിച്ചത്രയേ നമുക്ക് അളക്കാനുമാകൂ.
ചോരയും നീരും വറ്റി, മക്കളെ മാത്രം ആശ്രയിച്ചു കഴിയേണ്ടിവരുന്ന ഉമ്മവാപ്പമാരെ സസ്നേഹം പോറ്റുന്നതും തീറ്റുന്നതും വിശ്വാസിയായ പുത്രന്‍റെ ബാധ്യതയാണ്.

കണ്ണീരൂറുന്ന ഖല്‍ബുമായി,
ആശകളേയും പ്രതീക്ഷകളേയും കൊന്നു കഴിയുന്ന വാപ്പയൊ ഉമ്മയൊ നമ്മുടെ ഭവനങ്ങളിലില്ലെന്ന്ഓരോരുത്തരും ഉറപ്പുവരുത്തുക.

അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും തേടി നാടുമുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഓടി നടക്കുകയും, വീട്ടിനുള്ളിലെ കാരുണ്യം തേടുന്ന
ജീവിതങ്ങളെ കാണാതിരിക്കുകയും ചെയ്യുവര്‍ അറിയാന്‍ നബി(സ്വ) പറഞ്ഞു: “അല്ലാഹുവിന്‍റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അല്ലാഹുവിന്‍റെ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.”

മക്കളുടെ ആട്ടും അവഗണനകളും ഏറ്റുവാങ്ങുമ്പോഴും, അവശതയനുഭവിക്കുന്ന രക്ഷിതാക്കള്‍ കരയാതിരിക്കുന്നതും, അവരുടെ കൈകള്‍ ആകാശത്തേക്ക് ഉയരാതിരിക്കുന്നതും സ്വന്തം മക്കളോടുള്ള വറ്റാത്ത സ്നേഹത്തിന്‍റെ, കരുണയുടെ, കൃപയുടെ നിറസാന്നിധ്യം അവരിലുള്ളതു കൊണ്ടാണെന്ന് നാം തിരിച്ചറിയുക. ഒരുനാള്‍ അവര്‍ കരഞ്ഞാല്‍…

അവരുടെ മെലിഞ്ഞു വിറയാര്‍
കരങ്ങള്‍ ഒരുനാള്‍ ആകാശത്തേക്ക് ഉയര്‍ന്നാല്‍…

അതിനു മുമ്പെ പ്രാര്‍ഥിക്കുക:
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
“എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ.”