സത്യത്തിൽ, പാപ്പരായവൻ ആരാണ്?

821

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം:

റസൂലുല്ലാഹി(സ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു:

‘ആരാണ് പാപ്പരായവന്‍ എന്ന് നിങ്ങള്‍ക്കറിയുമോ?’

അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവന്‍ പണവും സ്വത്തുമില്ലാത്തവനാണ്.’

അപ്പോള്‍ നബി തിരുമേനി പറഞ്ഞു: “എന്നാല്‍ എന്റെ സമുദായത്തില്‍ പാപ്പരായവന്‍ ആരാണെന്നൊ?”

“പുനരുത്ഥാന നാളില്‍ നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ സല്‍ക്കര്‍മങ്ങളുമായി വരുന്നവനാണ്.”

“എന്നാൽ അതോടൊപ്പം അവന്‍ ഇന്നയാളെ ചീത്ത വിളിച്ചിട്ടുണ്ടാകും,”

“മറ്റൊരാളെ സംബന്ധിച്ച് അവൻ അപവാദം പറഞ്ഞിട്ടുണ്ടാകും”

“ഇന്നയാളുടെ സമ്പത്ത് അവൻ അന്യായമായി ഭക്ഷിച്ചിട്ടുണ്ടാകും”

“ഇന്നയാളുടെ രക്തം അവൻ ചിന്തിയിട്ടുണ്ടാകും“

“ഇന്നയാളെ അവൻ ഉപദ്രവിച്ചിട്ടുണ്ടാകും”

“അപ്പോള്‍ അവരില്‍ ഒരോരുത്തര്‍ക്കുമായി അവന്റെ സല്‍ക്കര്‍മങ്ങള്‍ എടുത്തു നല്‍കപ്പെടും”

“അവന്റെ മേലുള്ള ബാധ്യത തീരുന്നതിനുമുമ്പ് അവന്റെ സല്‍ക്കര്‍മങ്ങള്‍ തീര്‍ന്നുപോയാല്‍ അവരുടെ പാപങ്ങളെടുത്ത് അവന്റെ മേല്‍ ചാര്‍ത്തപ്പെടുകയും ചെയ്യും”

“പിന്നീടവന്‍ നരകത്തില്‍ എറിയപ്പെടുകയും ചെയ്യും” (മുസ്‌ലിം)

Source: www.nermozhi.com