ഒരു കാര്യമുണ്ട്, ആരോടും പറയരുത്
നിലപാടുകളില്‍ സുതാര്യതയും പെരുമാറ്റങ്ങളില്‍ പരിശുദ്ധിയും കാത്തു സൂക്ഷിക്കുക, രഹസ്യങ്ങള്‍ പരസ്യമാക്കാതെ പരിരക്ഷിക്കുക എന്നിവ വിശ്വാസീ സഹോദരങ്ങള്‍ക്കിടയിലെ മികച്ച സ്നേഹത്തിന്റേയും ചന്തമാര്‍ന്ന ബന്ധത്തിന്റേയും മകുടോദാഹരണങ്ങളാണ്.
നിത്യജീവിതത്തില്‍, പൊതുരംഗത്തും വ്യക്തിമേഖലയിലും നിറഞ്ഞു നില്ക്കുന്ന രഹസ്യങ്ങളുടെ ഗൗരവമറിയാതെ പരസ്യമാക്കി...
ഭയാന്തരീക്ഷ നിര്‍മ്മാണം: വിശ്വാസികളുടെ നിലപാട്
അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസത്തില്‍ നിന്ന് ഐഹിക ജീവിതത്തില്‍ സ്വസ്ഥതയേകുന്ന നിര്‍ഭയത്വം ലഭിച്ചവരാണ് മുഅ്മിനുകള്. അവരുടെ ഭയരഹിതമായ ജീവിതത്തിന് പരലോകത്തോളം നീളമുണ്ട്.
എവിടെ ഭയം ഭരണം നടത്തുന്നുവോ അവിടെ പൗരന്റെ ജീവിതത്തിന് താളഭ്രംശം സംഭവിക്കും. യാത്ര...
ത്യാഗത്തിൻറെ ഓർമ്മകളോടെ ആഘോഷിക്കുക
തൗഹീദിന്റെ ആഘോഷമാണ് ഈദുല്‍ അദ്ഹ. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആഘോഷം കൂടിയാണത്. മുവഹിദുകള്‍ക്ക് മനം നിറയെ ആഹ്ലാദിക്കാന്‍ അല്ലാഹു നല്കിയ രണ്ടവസരങ്ങളില്‍ ഒന്ന്. അല്ലാഹുവിനെ വാഴ്ത്തിയും പ്രകീര്‍ത്തിച്ചും, അവന്റെ അനുഗ്രഹങ്ങളെ അംഗീകരിച്ചും അനുഭവിച്ചും ആനന്ദിക്കുന്ന...
ഇദ് രീസ് നബി (അ)
വിശുദ്ധ ഖുർആനിൽ രണ്ടിടത്ത് ഇദ് രീസ് നബിയുടെ പേര് പരാമർശിക്കുന്നുണ്ട്. "സൂറത്തുൽ അമ്പിയാഅ് ലും സൂറത്തു മർയമിലും".
കൂടുതൽ വിശദീകരണങ്ങളൊന്നും ഖുർആനിൽ നിന്നും ലഭ്യമല്ല.
അധിക ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായത്തിൽ നൂഹ്
നബിക്കും മുമ്പ് കഴിഞ്ഞുപോയ ഒരു...
ആദം നബി (അ)
മനുഷ്യരാശിയുടെ പിതാവാണ് ആദം. ആദമിനെ സംബന്ധിച്ച് ഖുർആനിൽ ഒമ്പതിടത്ത് പ്രതിപാധിക്കുന്നുണ്ട്. ആദം എന്ന പദം അറബിയാണെന്നും അല്ലെന്നും പാഠഭേദങ്ങളുണ്ട്.
ഹിബ്രുഭാഷയിൽ ആദം എന്ന് വാക്കിനർത്ഥം കളിമണ്ണ് എന്നാണ്. മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൻ എന്ന അർത്ഥത്തിലാവാം...
ഖുർആൻ ഹൃദയങ്ങളെ സ്പർശിക്കാൻ
ഞാന്‍ ഖുര്‍ആന്‍ ഓതുകയാണ്.
ഞാനും എന്റെ രക്ഷിതാവും തമ്മിലുള്ള ഒരു ബന്ധം ഈ സമയം എനിക്കനുഭവപ്പെടുന്നുണ്ടൊ?
എന്താണ് ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച കൃത്യമായ ധാരണയുണ്ടൊ?
അല്ലാഹുവിന്റെ വാക്കുകളുടെ സൗന്ദര്യവും അതിന്റെ സ്വാധീനവും അനുഭവവേദ്യമാകുന്നുണ്ടൊ?
ഓതിക്കഴിഞ്ഞ എത്ര...
സുകൃത ജീവിതത്തിന് സത്യവിശ്വാസിക്കു വേണ്ടത്
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണ്. അവനെ സ്നേഹിക്കാനും അവന്റെ തൃപ്തിക്കായി അധ്വാനിക്കാനുമാണ്. ഏകദൈവാരാധനയാണ് തന്റെ അടിമകള്‍ക്ക് അല്ലാഹു ഇഷ്ടപ്പെട്ടു നല്കിയ ആദര്‍ശം. ദൈവനിഷേധവും സത്യനിരാസവും തന്റെ ദാസന്‍മാരിലുണ്ടാകുന്നത് അവന്നിഷ്ടമല്ല. ഓരോ...
തല്‍ബിയത്ത്: ചില അറിവുകൾ
1. തല്‍ബിയത്ത് അര്‍ത്ഥവും ആശയവും
‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്റാം ചെയ്ത...
സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍: നാം അറിയേണ്ടതും ചെയ്യേണ്ടതും
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ് സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍. മനുഷ്യ കഴിവുകള്‍ക്ക് അതീതമായി, പ്രപഞ്ചത്തില്‍ അല്ലാഹു സംവിധാനിച്ച പ്രതിഭാസങ്ങളാണ് അവ.
മനുഷ്യര്‍ക്ക് ചിന്തിക്കാനും ഉള്‍ക്കൊള്ളാനും അല്ലാഹുവില്‍ ഭക്തിയുള്ളവരാകാനും വേണ്ടിയാണ് മുഴുവന്‍ ദൈവിക ദൃഷ്ടാന്തങ്ങളും.
സൂര്യന്നോ ചന്ദ്രന്നോ ഗ്രഹണം സംഭവിച്ചാല്‍, ഗ്രഹണം...