പ്രപഞ്ചനാഥൻ – ബാലകവിത

1166

സകലം പടച്ചതല്ലാഹു
സര്‍വ്വതുമറിയും അല്ലാഹു
സകലരിലും പരിരക്ഷകള്‍ നല്‍കി
സംരക്ഷിപ്പതും അല്ലാഹു
മാതാപിതാക്കളവനില്ല
ആദ്യവുമന്ത്യവുമെന്നില്ല
ആരുടെ ആശ്രയവും വേണ്ടാത്തവന്‍
അവന്നു തുല്യന്‍ ഇല്ലില്ല
ആരാധനകള്‍ അവന്നല്ലൊ
അര്‍ത്ഥനകള്‍ അവനോടല്ലൊ
അടിമകളോടെന്നും കനിവേകും
അല്ലഹ് നമുക്കു മതിയല്ലൊ
സകലം പടച്ചതല്ലാഹു
സര്‍വ്വതുമറിയും അല്ലാഹു
സകലരിലും പരിരക്ഷകള്‍ നല്‍കി
സംരക്ഷിപ്പതും അല്ലാഹു

Source: www.nermozhi.com