അടുക്കും ചിട്ടയുമുള്ള ജീവിതത്തിന്‌

നോമ്പ് സമ്പൂര്‍ണ്ണമായ സംസ്കരണമാണ് മുഅ്മിനുകളിലുണ്ടാക്കുന്നത്. അനുവദനീയമായ അന്നപാനീയങ്ങളും വികാരങ്ങളും പകല്‍ സമയങ്ങളില്‍ ഒഴിവാക്കുന്നൂ എന്നതിലല്ല കാര്യമുള്ളത്. എന്റെയും നിങ്ങളുടേയും സ്വഭാവങ്ങളിലും നിലപാടുകളിലും സമീപനങ്ങളിലുമൊക്കെ നിയന്ത്രണങ്ങളുണ്ടാകുന്നുണ്ടൊ എന്നതിലാണ്. عن أبي هريرة رضي الله عنه أن النبيَّ صلى الله عليه وسلم قال: مَن لم يَدَعْ...

അല്ലാഹുവിന്റെ അതിരുകളാണ്; സൂക്ഷിക്കുക

നുഅ്മാനു ബ്‌നു ബഷീര്‍(റ) നിവേദനം. അല്ലാഹുവിന്റെ റസൂലില്‍ നിന്ന് എന്റെ ഈ ഇരുചെവികളിലൂടേയും ഞാന്‍ കേട്ടതാണ്. “തീർച്ചയായും ഹലാൽ അഥവാ അനുവദനീയമായവ വ്യക്തമാണ്. തീർച്ചയായും ഹറാമും അഥവാ നിഷിദ്ധമായവയും വ്യക്തമാണ്. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ഈ അവ്യക്തമായ...

ഇന്നൊരാളോടൊപ്പം നോമ്പുതുറക്കാം

നോമ്പനുഷ്ഠിക്കുന്നതുപോലെ പ്രാധാന്യമുള്ള സല്‍പ്രവര്‍ത്തനമാണ്, ഒരു വിശ്വാസിയെ നോമ്പുതുറപ്പിക്കുക എന്നത്. പ്രവാചക തിരുമേനി(സ്വ) അതിന്ന് പ്രത്യേകം പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. عن زيد بن خالد الجهنى رضى الله عنه عن النبي صلى الله عليه وسلم قال: (مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ...

പശ്ചാത്തപിക്കുക, കാരുണ്യം അരികിലെത്തട്ടെ

റമദാന്‍ മാസത്തില്‍ നമുക്ക് ലഭിക്കാനാകുന്ന അമൂല്യമായ നേട്ടം പശ്ചാത്താപവും പാപവിശുദ്ധിയുമാണ്. അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസുണ്ട്. പ്രവാചകനൊരിക്കല്‍ മിമ്പറില്‍ കയറുകയായിരുന്നു. ഓരോ പടി കയറുമ്പോഴും തിരുമേനി(സ്വ) ‘ആമീന്‍’ എന്ന് പറയുന്നുണ്ടായിരുന്നു. സാരോപദേശം കഴിഞ്ഞ് നബി(സ്വ) മിമ്പറില്‍ നിന്നിറങ്ങിയപ്പോള്‍ സ്വഹാബികള്‍ അദ്ദേഹത്തോട് ചോദിച്ചു: “പ്രവാചകരേ, എന്തിനായിരുന്നു അങ്ങ് മിമ്പറില്‍...

ആശിച്ചും പേടിച്ചും പ്രാര്‍ത്ഥിക്കാം

അല്ലാഹു ഏകനാണ്. അവന്‍ മാത്രമാണ് ആരാധ്യന്‍. നമ്മുടെ സമീപസ്ഥനാണ് അവന്‍. ആ റബ്ബിനോട് പ്രാര്‍ത്ഥിക്കാനാണ് നമ്മള്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. “നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്” എന്ന് റബ്ബ് നമ്മോട് പറയുന്നുണ്ട്. അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന് നമുക്കറിയാം. എങ്കില്‍ ഈ വിശുദ്ധ മാസത്തില്‍ റബ്ബിന്റെ നേര്‍ക്ക്...

പാപമോചനത്തിനും കരുണയ്ക്കുമാകട്ടെ

വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം എങ്ങനെയാണ് നാം നിര്‍വഹിക്കേണ്ടത്? അതു നിര്‍വഹിക്കുന്നതു കൊണ്ട് എന്തു ഫലമാണ് നമുക്കുള്ളത്? മഹാനായ പ്രവാചകന്‍ (സ്വ) നമുക്കതിന് ഉത്തരം നല്‍കിയിട്ടുണ്ട്. عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ...

സല്‍ക്കാരം റമദാനിന്റേതാണ്‌

റമദാന്‍ അഥിതിതാണെന്ന് നാം പറയാറുണ്ട്. അഥിതികളെ സല്‍ക്കരിക്കുന്നതാണ് നമ്മുടെ പതിവ്. പക്ഷെ, റമദാന്‍ എന്ന അഥിതി വിശ്വാസികളായ നമ്മളെയാണ് സല്‍കരിക്കുന്നത്. കൈനിറയെ പുണ്യങ്ങള്‍ക്കുള്ള അവസരവുമായി വന്നുകഴിഞ്ഞ റമദാനിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് റമദാന്‍ ദിനങ്ങളുടെ യാത്ര. കഴിഞ്ഞു പോകുന്ന ഓരോ ദിവസവും നാം ഉപയോഗപ്പെടുത്തിയ...

തറാവീഹിന്റെ മധുരം

നോമ്പിനെപ്പോലെ പ്രാധാന്യമുള്ള പവിത്രമായൊരു കര്‍മ്മമുണ്ട് വിശുദ്ധ റമദാനില്‍. ഖിയാമു റമദാന്‍. അഥവാ നമുക്ക് സുപരിചിതമായ തറാവീഹ് നമസ്‌കാരം. പ്രവാചക തിരുമേനി(സ്വ) റമദാനിലെ രാത്രിനമസ്‌കാരത്തിന്റെ പ്രത്യേകതയും പ്രതിഫലവും പ്രാധാന്യപൂര്‍വ്വം നമ്മളെ അറിയിച്ചിട്ടുണ്ട്. عن أبي هريرة رضي الله عنه أن رسول الله صلى الله عليه وآله...

കണ്ണും ഖല്‍ബും ഖുര്‍ആനിനോടൊപ്പം

ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്. شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ  “ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട...