ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ
“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.” (അല്‍ബഖറ: 185)
വിശുദ്ധ ഖുര്‍ആനിനോട് ചേര്‍ന്നിരുന്നു വേണം നമ്മുടെ വ്രതാനുഷ്ഠാനവും, മറ്റു നിര്‍ബന്ധ കര്‍മ്മങ്ങളും, സ്വാലിഹായ പ്രവര്‍ത്തനങ്ങളും. എന്തുകൊണ്ടെന്നാല്‍ ഖുര്‍ആന്‍ മാര്‍ഗ്ഗദര്‍ശന ഗ്രന്ഥമാണ്. നേര്‍വഴികാട്ടുന്ന ഗ്രന്ഥം. സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്ന, സുവ്യക്ത തെളിവുകളുമായി നിലകൊള്ളുന്ന ഉല്‍കൃഷ്ട ഗ്രന്ഥം.
റമദാനില്‍ നമ്മുടെ കണ്ണും ഖല്‍ബും മുമ്പെന്നത്തേക്കാളുമുപരി, ഖുര്‍ആനിക വചനങ്ങളില്‍ ഇഴുകി നില്‍ക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ.