പാപമോചനത്തിനും കരുണയ്ക്കുമാകട്ടെ

572

വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം എങ്ങനെയാണ് നാം നിര്‍വഹിക്കേണ്ടത്? അതു നിര്‍വഹിക്കുന്നതു കൊണ്ട് എന്തു ഫലമാണ് നമുക്കുള്ളത്? മഹാനായ പ്രവാചകന്‍ (സ്വ) നമുക്കതിന് ഉത്തരം നല്‍കിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ (رواه البخاري ومسلم)

അബൂഹുറയ്‌റ(റ) നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: “ആരാണൊ ഈമാനോടെയും പ്രതിഫല പ്രതീക്ഷയോടെയും റമദാനില്‍ നോമ്പനുഷ്ഠിക്കുന്നത്, അവന്റെ സംഭവിച്ചു പോയ പാപങ്ങള്‍ അവന്ന് വേണ്ടി പൊറുക്കപ്പെടുന്നതാണ്.” (ബുഖാരി/38, മുസ്ലിം/760)

വെറുമൊരു നാട്ടാചാരമെന്ന നിലക്കാകരുത് നോമ്പെടുക്കുന്നത്. നോമ്പിന്റെ നിര്‍ബന്ധതയില്‍ കണിശമായി വിശ്വസിച്ചും, നോമ്പെടുക്കുന്നതിലൂടെ പടച്ചവനില്‍ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചും ആത്മാര്‍ത്ഥതയോടെയാകണം നമ്മുടെ വ്രതാനുഷ്ഠാനം. അങ്ങനെയാകുമ്പോള്‍ ജീവിത സാഹചര്യങ്ങളില്‍ നമ്മളില്‍ നിന്നുണ്ടായ പാപങ്ങള്‍ക്ക് കാരുണ്യവാനായ അല്ലാഹു മാപ്പുനല്‍കും. ഹൃദയശുദ്ധി നല്‍കും. അല്ലാഹുവില്‍ നിന്ന് ലഭിക്കാനാകുന്ന മാപ്പും കരുണയും സ്വര്‍ഗ്ഗപ്രവേശനത്തിന് അനിവാര്യമാണെന്ന ബോധത്തോടെ നോമ്പനുഷ്ഠിക്കുക. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ.