അല്ലാഹു ഏകനാണ്. അവന്‍ മാത്രമാണ് ആരാധ്യന്‍. നമ്മുടെ സമീപസ്ഥനാണ് അവന്‍. ആ റബ്ബിനോട് പ്രാര്‍ത്ഥിക്കാനാണ് നമ്മള്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. “നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്” എന്ന് റബ്ബ് നമ്മോട് പറയുന്നുണ്ട്. അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന് നമുക്കറിയാം.
എങ്കില്‍ ഈ വിശുദ്ധ മാസത്തില്‍ റബ്ബിന്റെ നേര്‍ക്ക് കൈകളുയര്‍ത്തി എത്രമാത്രം ഇതിനകം നാം പ്രാര്‍ത്ഥിച്ചു? തന്നോടു പ്രാര്‍ത്ഥിക്കുന്ന തന്റെ ദാസീദാസന്‍മാരെ അല്ലാഹുവിന് ഇഷ്ടമാണ്. പ്രവാചക തിരുമേനി(സ്വ) ഏതേതു കാര്യങ്ങള്‍ക്കു വേണ്ടിയും സ്രഷ്ടാവായ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവരായിരുന്നു. പ്രവാചകന്മാരുടെ മുഴുവന്‍ സമ്പ്രദായമായിരുന്നു പ്രാര്‍ത്ഥന. സുറത്തുല്‍ അമ്പിയാഇലെ തൊണ്ണൂറാമത്തെ ആയത്തില്‍ അല്ലാഹു അത് പറയുന്നുണ്ട്.
إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ
“തീര്‍ച്ചയായും അവര്‍ അഥവാ പ്രവാചകന്‍മാര്‍ ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.” (അമ്പിയാഅ്: 90)
സഹോദരീ സഹോദരങ്ങളെ ഈ വിശുദ്ധ മാസത്തില്‍ ധാരാളം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക; അവനോടു മാത്രം. അല്ലാഹു അനുഗ്രഹിക്കട്ടെ.