സല്‍ക്കാരം റമദാനിന്റേതാണ്‌

484

റമദാന്‍ അഥിതിതാണെന്ന് നാം പറയാറുണ്ട്. അഥിതികളെ സല്‍ക്കരിക്കുന്നതാണ് നമ്മുടെ പതിവ്. പക്ഷെ, റമദാന്‍ എന്ന അഥിതി വിശ്വാസികളായ നമ്മളെയാണ് സല്‍കരിക്കുന്നത്. കൈനിറയെ പുണ്യങ്ങള്‍ക്കുള്ള അവസരവുമായി വന്നുകഴിഞ്ഞ റമദാനിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് റമദാന്‍ ദിനങ്ങളുടെ യാത്ര. കഴിഞ്ഞു പോകുന്ന ഓരോ ദിവസവും നാം ഉപയോഗപ്പെടുത്തിയ സല്‍പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക.

  • ആരാധനകളില്‍ സൂക്ഷ്മത കൈവന്നുവൊ?
  • നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ കൃത്യനിഷ്ഠ സംഭവിച്ചുവൊ?
  • റബ്ബിലേക്ക് കൈകള്‍ പലവട്ടം ഉയര്‍ന്നുവൊ?
  • ഖുര്‍ആനിന്റെ പേജുകളില്‍ കണ്ണുകള്‍ സഞ്ചരിക്കുന്നുവൊ?
  • ഹൃദയം പശ്ചാത്താപം കൊണ്ട് കരയുന്നുവൊ?
  • ആത്മ സംതൃപ്തിയും റബ്ബിലുള്ള പ്രതീക്ഷയും വര്‍ദ്ധിക്കുന്നുവൊ?

എങ്കില്‍ നാം വിശുദ്ധ റമദാനിന്റെ സല്‍കാരം ശരിയാം വണ്ണം ആസ്വദിക്കുന്നുണ്ട് എന്നാണര്‍ത്ഥം. ആരാധനകളില്‍ ആത്മാര്‍ത്ഥമായി മുഴുകുക. പശ്ചാത്തപിച്ച് പരിശുദ്ധരാകുക. അല്ലാഹു അനുഗ്രഹിക്കട്ടെ.