ആരാധനകള്‍ അല്ലാഹുവിന് – ബാലകവിത

ആരാധനകള്‍ അല്ലാഹുവിനാ- ണഖിലം പടച്ചതവനല്ലെ അര്‍ത്ഥന മുഴുവന്‍ അല്ലാഹുവിനോ- ടകമറിയുന്നവന്‍ അവനല്ലെ ഖുര്‍ആനിന്‍റെ വെളിച്ചം കൊണ്ട് നമ്മെ നയിച്ചത് നബിയല്ലെ തിരുനബിയോരുടെ ജീവിതമാകെ ഖുര്‍ആനിന്‍റെ പതിപ്പല്ലെ മുത്തുറസൂലിന്‍ പാതയില്‍ സലഫുകള്‍ ജീവിച്ചതു നാമറിയില്ലെ ഉത്തമരായ സ്വഹാബികളില്‍ നാം മാതൃക കാണാന്‍ തുനിയില്ലെ ആരാധനകള്‍ അല്ലാഹുവിനാ- ണഖിലം പടച്ചതവനല്ലെ അര്‍ത്ഥന മുഴുവന്‍ അല്ലാഹുവിനോ- ടകമറിയുന്നവന്‍ അവനല്ലെ Source: www.nermozhi.com

പ്രവാചകദീപം – ബാലകവിത

മക്കത്തുദിച്ച ക്വമറല്ലെ -സത്യ ദീനൊളി തൂകിയ നൂറല്ലെ ത്വാഹാ റസൂല്‍ നമുക്കെന്നെന്നും -ക്വല്‍ബില്‍ മുത്തായ് തിളങ്ങേണ്ടവരല്ലെ സ്വര്‍ഗ്ഗമാ ദൂതര്‍ വിതാനിച്ച -മാര്‍ഗ്ഗം പൂകുന്നോര്‍ക്കാണല്ലഹ് ഏകുന്നു മുത്തുറസൂലിനെ കൊള്ളാതെ -വഴി തെറ്റിയാല്‍ നരകത്തിലാകുന്നു ആകാശഭൂമികളൊക്കെയും -ചേലില്‍ അല്ലാഹുവല്ലെയൊ സൃഷ്ടിച്ചു ആരാധനകര്‍ഹന്‍ അല്ലാഹു -എന്ന് ആ നബിയല്ലെ പഠിപ്പിച്ചൂ വെട്ടം പകരും ക്വുര്‍ആനും -നബി സുന്നത്തും നമ്മെ നയിക്കേണം അന്ത്യദിനത്തില്‍ സുവര്‍ഗ്ഗത്തില്‍ -കൂടാന്‍ അല്ലാഹു നമ്മെ തുണക്കേണം Source: www.nermozhi.com

പ്രപഞ്ചനാഥൻ – ബാലകവിത

സകലം പടച്ചതല്ലാഹു സര്‍വ്വതുമറിയും അല്ലാഹു സകലരിലും പരിരക്ഷകള്‍ നല്‍കി സംരക്ഷിപ്പതും അല്ലാഹു മാതാപിതാക്കളവനില്ല ആദ്യവുമന്ത്യവുമെന്നില്ല ആരുടെ ആശ്രയവും വേണ്ടാത്തവന്‍ അവന്നു തുല്യന്‍ ഇല്ലില്ല ആരാധനകള്‍ അവന്നല്ലൊ അര്‍ത്ഥനകള്‍ അവനോടല്ലൊ അടിമകളോടെന്നും കനിവേകും അല്ലഹ് നമുക്കു മതിയല്ലൊ സകലം പടച്ചതല്ലാഹു സര്‍വ്വതുമറിയും അല്ലാഹു സകലരിലും പരിരക്ഷകള്‍ നല്‍കി സംരക്ഷിപ്പതും അല്ലാഹു Source: www.nermozhi.com

കിളിക്കൂട്

സലീമും ബഷീറും പുളിമരത്തിലേക്ക് നോക്കി നില്‍ക്കുകയാണ്. രണ്ടു പേരും എന്തൊക്കെയൊ പറയുന്നുണ്ട്. നബീല്‍ സുക്ഷിച്ചു നോക്കി. രണ്ടാളുടെ കയ്യിലും കല്ലുകളുണ്ട്. പുളി എറിഞ്ഞു വീഴ്ത്താനുള്ള ശ്രമത്തിലായിരിക്കും. നബീല്‍ വിചാരിച്ചു. 'അല്ലാ, എന്താ രണ്ടു പേരും കൂടി.. പുളി എറിയ്യാ?' നബീല്‍ ചെന്നപാടെ ചോദിച്ചു. നബീല്‍ അവരുടെ അടുക്കല്‍ എത്തിയത് സലീമും ബഷീറും...

വിനയം പൂക്കുന്ന ഹൃദയം

നബീല്‍ മൈതാനത്തേക്ക് കടന്നു ചെല്ലുമ്പോള്‍ കുട്ടികള്‍ കൂട്ടച്ചിരിയിലായിരുന്നു. വഴിയോരത്തെ ചെറിയൊരു മൈതാനമായിരുന്നു അത്. അവിടെ രണ്ടു മൂന്ന് മാവിൻ മരങ്ങളുണ്ട്. അവയുടെ ചുവട്ടിലാണ് ഒഴിവു ദിവസങ്ങളില്‍ കുട്ടികള്‍ സമ്മേളിക്കാറ്. അവിടെ നിന്നാണ് കുട്ടികളുടെ ചിരികളുയരുന്നുത്. “എന്തു പറ്റീ, കൂട്ടുകാരേ?” നബീല്‍ ചെന്നപാടെ ചോദിച്ചു. അപ്പോഴാണ് അവര്‍ അല്‍പം അകലെ ഇരിക്കുന്ന ഒരാളിലേക്ക് വിരല്‍...

മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 6

അധ്യായം ആറ് പ്രവാചകനും അനുയായികളും സ്വന്തം ജീവിതത്തില്‍ ആരാധനാ മുറകളനുഷ്ഠിക്കുന്നതില്‍ അനിതരസാധാരണമായ ത്യാഗപരിശ്രമങ്ങളേര്‍പ്പെട്ടിരുന്നവരാണ് പ്രവാചക തിരുമേനി(സ്വ). പക്ഷെ, അദ്ദേഹം തന്‍റെ സ്വഹാബത്തിനെ നിര്‍ബന്ധിച്ചിരുന്നത്, അവര്‍ക്ക് താങ്ങാനും നിര്‍വഹിക്കാനുമാകുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനായിരുന്നു. അവര്‍ക്ക് വിഷമകരമായിത്തീരുന്ന ഒന്നും തന്‍റെ ഭാഗത്തു നിന്നും ഉണ്ടാകരുത് എന്ന സ്നേഹം നിറഞ്ഞ ശ്രദ്ധ പ്രവാചകുണ്ടായിരുന്നു. അവിടുന്ന് പറയുമായിരുന്നു:...

മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 7

അധ്യായം ഏഴ് പ്രവാചകന്‍ സ്ത്രീയവകാശത്തിന്‍റെ കാവലാള്‍ മനുഷ്യന്‍റെ നഷ്ടപ്പെട്ടതോ, അവഗണിക്കപ്പെട്ടതോ ആയ, അര്‍ഹമായ സകല അവകാശങ്ങളും ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലക്ക് ഇസ്ലാം കണ്ടെത്തിക്കൊടുത്തിട്ടുണ്ട്. ഇസ്ലാമികാഗമനത്തിന്‍റെ ആദിശേഷങ്ങള്‍ പരിശോധിച്ചാല്‍ അത് കൃത്യമായി ബോധ്യപ്പെടും. ഇസ്ലാം മുഴുവന്‍ മനുഷ്യരേയും ആണ്‍ പെണ്‍ വക ഭേദമില്ലാതെ ആദരിക്കുന്ന മതമാണ്. ഇക്കാര്യം ഈ...

മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 5

അധ്യായം അഞ്ച് പ്രവാചകന്‍റെ ഐഹിക വിരക്തി ഐഹിക ജീവിതത്തിന്‍റെ സുഖവും സുഭഗതയും അധിക നേതാക്കള്‍ക്കും ദൗര്‍ബല്യമാണ്. അശരണന്‍റെ കൈപിടിക്കാനെന്നവണ്ണം സിദ്ധാന്തങ്ങളാവിഷ്കരിച്ച്, കര്‍മ്മമണ്ഡലത്തിലിറങ്ങി ജീവിക്കുന്ന ഒരുപാട് സാധജുനസ്നേഹികളെ നമുക്ക് നിത്യവും കണ്ടു പരിചയമുണ്ട്. സ്വന്തം ജീവിതത്തിന് നേട്ടവും സുഭിക്ഷതയുമുണ്ടാക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും അധിക പേർക്കും ഇല്ലെന്നതാണ് വാസ്തവം. ത്യാഗങ്ങള്‍ നിറഞ്ഞ...

മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 4

അധ്യായം നാല് പ്രവാചകന്‍റെ പെരുമാറ്റവും സമീപനങ്ങളും സഹജീവികളുമായുള്ള പ്രവാചകന്‍റെ സഹവാസവും അവരോടുള്ള പെരുമാറ്റവും അനിതരവും മാതൃകായോഗ്യവുമായിരുന്നു. ഉല്‍കൃഷ്ടമായ സ്വഭാവങ്ങളുടെ പ്രഭവസ്ഥാന മായിരുന്നു അവിടുന്ന്. പ്രവാചകന്‍റെ സൗന്ദര്യം തന്നെ സല്‍സ്വഭാവമായിരുന്നു! അല്ലാഹു തന്‍റെ ദൂതന്നു നല്‍കിയ സാക്ഷ്യപത്രം കാണുക: "തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തില്‍ തന്നെയാകുന്നു." (ഖലം) പ്രബോധിത സമൂഹത്തെ ആദരവോടെ കാണാനും അവരെ...