ആരാധനകള്‍ അല്ലാഹുവിനാ-
ണഖിലം പടച്ചതവനല്ലെ
അര്‍ത്ഥന മുഴുവന്‍ അല്ലാഹുവിനോ-
ടകമറിയുന്നവന്‍ അവനല്ലെ
ഖുര്‍ആനിന്‍റെ വെളിച്ചം കൊണ്ട്
നമ്മെ നയിച്ചത് നബിയല്ലെ
തിരുനബിയോരുടെ ജീവിതമാകെ
ഖുര്‍ആനിന്‍റെ പതിപ്പല്ലെ
മുത്തുറസൂലിന്‍ പാതയില്‍ സലഫുകള്‍
ജീവിച്ചതു നാമറിയില്ലെ
ഉത്തമരായ സ്വഹാബികളില്‍ നാം
മാതൃക കാണാന്‍ തുനിയില്ലെ
ആരാധനകള്‍ അല്ലാഹുവിനാ-
ണഖിലം പടച്ചതവനല്ലെ
അര്‍ത്ഥന മുഴുവന്‍ അല്ലാഹുവിനോ-
ടകമറിയുന്നവന്‍ അവനല്ലെ
Source: www.nermozhi.com