മക്കത്തുദിച്ച ക്വമറല്ലെ -സത്യ
ദീനൊളി തൂകിയ നൂറല്ലെ
ത്വാഹാ റസൂല്‍ നമുക്കെന്നെന്നും -ക്വല്‍ബില്‍
മുത്തായ് തിളങ്ങേണ്ടവരല്ലെ
സ്വര്‍ഗ്ഗമാ ദൂതര്‍ വിതാനിച്ച -മാര്‍ഗ്ഗം
പൂകുന്നോര്‍ക്കാണല്ലഹ് ഏകുന്നു
മുത്തുറസൂലിനെ കൊള്ളാതെ -വഴി
തെറ്റിയാല്‍ നരകത്തിലാകുന്നു
ആകാശഭൂമികളൊക്കെയും -ചേലില്‍
അല്ലാഹുവല്ലെയൊ സൃഷ്ടിച്ചു
ആരാധനകര്‍ഹന്‍ അല്ലാഹു -എന്ന്
ആ നബിയല്ലെ പഠിപ്പിച്ചൂ
വെട്ടം പകരും ക്വുര്‍ആനും -നബി
സുന്നത്തും നമ്മെ നയിക്കേണം
അന്ത്യദിനത്തില്‍ സുവര്‍ഗ്ഗത്തില്‍ -കൂടാന്‍
അല്ലാഹു നമ്മെ തുണക്കേണം
Source: www.nermozhi.com