ഞാന്‍ ആത്മസംതൃപ്തനാണ്; തീര്‍ച്ചയായും
ഓരോ ദിവസവും നാം അധ്വാനത്തിലാണ്
ഓരോ ദിവസവും നാം പ്രതീക്ഷയിലാണ്
ദിനേന, എന്തൊക്കെയൊ നമുക്ക് കിട്ടുന്നുണ്ട്
ഏതൊക്കെയൊ വിധത്തില്‍ പലതും നാം നേടുന്നുണ്ട്.
എന്നാല്‍ മാനസിക നിലപാടില്‍ നാം രണ്ടു തട്ടിലാണുള്ളത്.
കൈവരുന്ന ഉപജീവനത്തില്‍, അതെത്രയാവട്ടെ പലരും സംതൃപ്തരാണ് എങ്കിലും,
കുന്നുകൂടിയ വിഭവം നേടിയിട്ടും മിക്കവരും ആവലാതിയിലും നിരാശയിലുമാണ് കഴിയുന്നത്.
ഒരു പ്രവാചക വചനമുണ്ട്. വിശ്വാസികള്‍ക്ക് പ്രവാചകോപദേങ്ങള്‍...
സുദൃഢമായ ഹൃദയബന്ധത്തിന് പ്രവാചകൻറെ മൊഴിമുത്തുകൾ
പുഞ്ചിരിയോടെ അഭിമുഖീകരിക്കുക
പുഞ്ചിരി സ്‌നേഹാർദ്രമാണ്. കമനീയമാണ്. ഹൃദയ പ്രകാശത്തിൻറെ ബഹിർസ്ഫുരണവുമാണ്. ആത്മബന്ധത്തിന് ഉറപ്പു പകരാൻ പുഞ്ചിരിക്ക് കഴിവേറെയാണ്.
ജാബിര്‍ ബ്നു അബ്ദില്ല(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “എല്ലാ നന്മയും സ്വദക്വയാണ്. മുഖപ്രസന്നതയോടെ നിന്‍റെ സഹോദരനെ അഭിമൂഖീകരിക്കുന്നതും സ്വദക്വതന്നെയാണ്.” (തിര്‍മിദി)
സലാം പറയുക
അന്യോന്യം കണ്ടുമുണ്ടുന്പോൾ അഭിവാദ്യം ചൊല്ലുന്നത് അഥവാ സലാം പറയുന്നത്...
പരീക്ഷണങ്ങളില്‍ ഞാനെന്തിന് പതറണം?
അല്ലാഹു, താന്‍ ഏറെ ഇഷ്ടപ്പെടുന്നവരെ കൂടുതല്‍ പരീക്ഷിച്ചു കൊണ്ടിരിക്കും എന്നെനിക്കറിയാം
എന്റെ കൂടെപ്പിറപ്പുകള്‍ എന്നെ അകാരണമായി ദ്രോഹിക്കുന്നുവെങ്കില്‍...
ഞാനോർത്തുപോകും: മഹാനായ യൂസുഫ് നബി(അ) സ്വന്തം സഹോദരന്മാരാല്‍ ചതിക്കപ്പെട്ടിട്ടുണ്ടെന്ന്!
എന്റെ മാതാപിതാക്കള്‍ ആദർശത്തിൻറെ പേരിൽ എന്നെ നിഷ്‌കരുണം എതിര്‍ക്കുന്നുവെങ്കില്‍...
ഞാനോർത്തുപോകും: മഹാനായ ഇബ്രാഹീം നബി(അ) സ്വന്തം പിതാവിനാല്‍ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ടെന്ന്!
പുറത്തുകടക്കാനാകാത്തവിധം സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിൽ ഞാൻ അകപ്പെട്ടുപോകുന്നുവെങ്കില്‍...
ഞാനോർത്തുപോകും:...
സ്വർഗ്ഗം അരികെ – അധ്യായം 2
അധ്യായം 02
ആര്‍ക്കാണ് സ്വര്‍ഗ്ഗ ഭവനം
സച്ചരിതരായ ദാസീ ദാസന്മാര്‍ക്കായി ദയാനിധിയായ അല്ലാഹു സ്വര്‍ഗം സൃഷ്ടിച്ചു സംവാധിനിച്ചിരിക്കുന്നു. ദുനിയാവില്‍ നന്മകളനുഷ്ഠിച്ച് ജീവിതം ധന്യമാക്കിയ സത്യവിശ്വാസികളെ പരലോകത്ത് കാത്തിരിക്കുന്നത് സര്‍വ്വാധിനാഥനായ റബ്ബിന്‍റെ സല്‍കാരങ്ങള്‍ നിറഞ്ഞ സ്വര്‍ഗ സങ്കേതമാണ്. ശാന്തിയും സമാധാനവും, എല്ലാവിധ അനുഭൂതികളും ആസ്വാദനങ്ങളും നിറഞ്ഞ ജീവിത ചുറ്റുപാടാണ് സ്വര്‍ഗ്ഗത്തിലേത്.
അല്ലാഹു നല്‍കിയ...
സ്വർഗ്ഗം അരികെ – അധ്യായം 1
അധ്യായം 01
ജീവിതത്തിന്‍റെ ലക്ഷ്യം
ജീവിതത്തില്‍ ലക്ഷ്യം പ്രതീക്ഷിക്കാത്ത മനുഷ്യര്‍ വിരളമാണ്. മതവിശ്വാസികള്‍ ഭൗതിക ജീവിതത്തിന് അര്‍ത്ഥം കല്‍പിക്കുന്നവരാകയാല്‍ ലക്ഷ്യപ്രാപ്തി എന്നത് അവരുടെ കൂടെപ്പിറപ്പാണ്. എന്നാല്‍ മറേറതൊരു മതത്തേക്കാളും കൃത്യവും കണിശവുമായ ജീവിത ലക്ഷ്യം മനുഷ്യര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് ഇസ്ലാം മതമാണ്. പ്രസ്തുത ലക്ഷ്യത്തിലേക്കെത്താനുള്ള ഋജുവായ മാര്‍ഗവും കൂടി മനുഷ്യനെ...
മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 10
അധ്യായം പത്ത്
പ്രവാചകന്‍റെ വിയോഗ നിമിഷങ്ങള്‍
അനാഥനായി ജനിച്ചു.
ആറാമത്തെ വയസ്സില്‍ സ്നേഹനിധിയായ ഉമ്മ മരിച്ചു.
തുടർന്ന് ആശ്രയമായി നിലകൊണ്ട വല്യുപ്പ അബ്ദുല്‍ മുത്തലിബും മരണമടഞ്ഞു; തന്‍റെ എട്ടാമത്തെ വയസ്സില്‍!
ജീവിതത്തിന് ആശ്രയമാകേണ്ടവരുടെ മരണങ്ങള്‍ തിരുമേനിയുടെ ശൈശവ കാല സാഹചര്യത്തില്‍ നിരാശയോ, പ്രതിബന്ധമോ സൃഷ്ടിക്കേണ്ടതായിരുന്നു. പക്ഷേ, അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ അദ്ദേഹത്തില്‍ അവയൊന്നുമുണ്ടായില്ല.
നബി(സ്വ)യുടെ കൗമാര യൗവന...
മഞ്ജുള ശീലങ്ങൾ – ബാലകവിത
നല്ലതെല്ലാം പഠിക്കണം
നല്ലവണ്ണം ഗ്രഹിക്കണം
നന്മകള്‍ നാം ശ്രവിക്കണം
നന്മചെയ്യാന്‍ ശ്രമിക്കണം
ഈശ്വരന്നായ് വണങ്ങണം
ഈശ്വരൈശ്വര്യം തേടണം
പാരിലീശന്‍റെ വൈഭവം
പാരമുണ്ടൊക്കെയറിയണം
അച്ചനെ സ്നേഹിക്കണം
അമ്മയെ മാനിക്കണം
ഗുരുക്കളെ ആദരിക്കണം
ഗുരുത്വമാണത് നല്‍കണം
കൂട്ടുകാരോടിണങ്ങണം
കൂട്ടുകൂടി നടക്കണം
ആരെയും ചേര്‍ത്ത് നിര്‍ത്തണം
ആരിലും നന്മ നേരണം
ചീത്ത ശീലങ്ങള്‍ മാറ്റണം
ചീത്തവാക്കൊഴിവാക്കണം
ചുണ്ടില്‍ പുഞ്ചിരി പൂക്കണം
ചന്തമാം വാക്കുരയണം
പക്ഷിജന്തുക്കള്‍ക്കൊക്കെയും
ഭക്ഷണാദികള്‍ നല്‍കണം
നെഞ്ചില്‍ കാരുണ്യമോലണം
മൊഞ്ചുശീലങ്ങള്‍ പുല്‍കണം
മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 09
അധ്യായം ഒമ്പത്
പ്രവാചകന്‍റെ അവസാനകാല സാരോപദേശങ്ങള്‍
സംഭവ ബഹുലമായ മദീനാ പാലായനം കഴിഞ്ഞിട്ട് പത്തു വര്‍ഷം പിന്നിട്ടിരിക്കുന്നു.
പ്രവാചകന്‍(സ്വ) ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ നിരതനാണ്.
അന്ന് ദുല്‍ഹിജ്ജ ഒമ്പത്. തന്‍റെ ക്വസ്വ്വാഅ് എന്ന ഒട്ടകത്തിന്‍റെ പുറത്ത് ബത്നുൽ വാദിയില്‍ നില്‍ക്കുകയാണദ്ദേഹം.
ചുറ്റും ലക്ഷത്തോളം വരുന്ന സ്വഹാബത്ത് കണ്ണെത്താ ദൂരം പരന്നു നില്‍പ്പുണ്ട്.
അവര്‍ക്കിടയിലതാ റബീഅത്തുബ്നു ഉമയ്യത്ത് ബ്നു...
മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 08
അധ്യായം എട്ട്
പ്രവാചകന്‍ സമ്പൂര്‍ണ്ണ മാതൃക
ചുരുക്കത്തില്‍, അല്ലാഹുവിന്‍റെ പ്രീതിയും പരലോകത്തിലെ വിജയവും കാംക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും, അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചതു പോലെ, പ്രവാചക ജീവിതത്തില്‍ ഉത്തമമായ മാതൃകയുണ്ട്. തനുവും മനവും ചന്തമാര്‍ന്ന തായിരുന്നു പ്രവാചകന്‍റേത്. ആ കൈത്തലങ്ങള്‍ക്കു പോലും നൈര്‍മ്മല്യമായിരുന്നു. സദാ സുഗന്ധം തൂകുന്ന മേനി. ധിഷണകൊണ്ടനുഗ്രഹീതന്‍....














