മഞ്ജുള ശീലങ്ങൾ – ബാലകവിത

916

നല്ലതെല്ലാം പഠിക്കണം
നല്ലവണ്ണം ഗ്രഹിക്കണം
നന്മകള്‍ നാം ശ്രവിക്കണം
നന്മചെയ്യാന്‍ ശ്രമിക്കണം

ഈശ്വരന്നായ് വണങ്ങണം
ഈശ്വരൈശ്വര്യം തേടണം
പാരിലീശന്‍റെ വൈഭവം
പാരമുണ്ടൊക്കെയറിയണം

അച്ചനെ സ്നേഹിക്കണം
അമ്മയെ മാനിക്കണം
ഗുരുക്കളെ ആദരിക്കണം
ഗുരുത്വമാണത് നല്‍കണം

കൂട്ടുകാരോടിണങ്ങണം
കൂട്ടുകൂടി നടക്കണം
ആരെയും ചേര്‍ത്ത് നിര്‍ത്തണം
ആരിലും നന്മ നേരണം

ചീത്ത ശീലങ്ങള്‍ മാറ്റണം
ചീത്തവാക്കൊഴിവാക്കണം
ചുണ്ടില്‍ പുഞ്ചിരി പൂക്കണം
ചന്തമാം വാക്കുരയണം

പക്ഷിജന്തുക്കള്‍ക്കൊക്കെയും
ഭക്ഷണാദികള്‍ നല്‍കണം
നെഞ്ചില്‍ കാരുണ്യമോലണം
മൊഞ്ചുശീലങ്ങള്‍ പുല്‍കണം