റമദാന്‍ ക്വുര്‍ആനിന്റെ മാസം: ക്വുര്‍ആനിനെപ്പറ്റി 6 അറിവുകള്‍
വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമാണ്. വിശുദ്ധ റമദാനിലാണ് അതിന്റെ അവതരണാരംഭം. പ്രപഞ്ച സ്രഷ്ടാവിന്റെ അസ്ഥിത്വവും ആരാധ്യതയും സ്ഥാപിക്കുന്ന, മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന, ജീവിതത്തിന്റെ ധര്‍മ്മവും ലക്ഷ്യവും പഠിപ്പിക്കുന്ന, പ്രാപഞ്ചിക രഹസ്യങ്ങളിലേക്ക്...
റമദാന്‍ സല്‍സ്വഭാവങ്ങളുടെ കളരിയാകട്ടെ
ദോഷബാധയെ സൂക്ഷിച്ചു ജീവിക്കാനാകുന്നൂ എന്നതാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മുഅ്മിനുകള്‍ക്ക് ലഭ്യമാകുന്ന ഗുണം. നോമ്പ് പരിചയാണ് എന്ന് പ്രവാചകന്‍(സ്വ) അരുളിയിട്ടുണ്ട്. ജീവിതനിഷ്ഠയെ ദോഷകരമായി ബാധിക്കാവുന്ന ദേഹേച്ഛകളില്‍ നിന്ന് മനുഷ്യന് സുരക്ഷയേകുന്നു എന്നതു കൊണ്ടാണ്...
റമദാന്‍ തൗബയുടെ മാസം: ഇസ്തിഗ്ഫാറിന്‍റെ 10 ഗുണങ്ങള്‍
1. അല്ലാഹുവിന്നുള്ള ആരാധനയാണത്
"വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണവര്‍" (ആലു ഇംറാന്‍/135)
2. പാപങ്ങള്‍ പൊറുക്കാനുള്ള മാധ്യമമാണത്
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്...
അല്ലാഹുവേ, നീ ഞങ്ങളേ റമദാനിലേക്കെത്തിച്ചാലും
അഥിതികളോട് ആദരവും സ്നേഹവുമാണ് നമുക്ക്. നമ്മുടെ ജീവിതത്തെ അനുകൂലമായി സ്വാധീനിക്കുന്ന വ്യക്തിത്വങ്ങളാണ് നമ്മള്‍ക്കരികിലേക്ക് അഥിതികളായെത്തുന്നതെങ്കില്‍ അവരെ സ്വീകരിക്കാന്‍ നാം കാണിക്കുന്ന ശുഷ്കാന്തി വളരെ വലുതായിരിക്കും. വീടും പരിസരങ്ങളും വൃത്തിയായി വെക്കും. അവരെ സ്വീകരിക്കാനുള്ള...
മുത്ത്വക്വിയുടെ അഞ്ചു ഗുണങ്ങള്‍
തക്വ്വ എന്നത് സത്യവിശ്വാസി ജീവിതത്തില്‍ പാലിക്കുന്ന ജാഗ്രതയാണ്. അല്ലാഹുവിന്‍റെ ദാസന്‍ എന്ന നിലക്ക് അവന്‍ നല്‍കിയ ശാനകളെ ശിരസ്സാവഹിക്കുന്നതില്‍ നിഷ്ഠകാണിക്കാന്‍ ഒരു മുഅ്മിന്‍ തയ്യാറാകുന്നൂ എന്നത് തക്വ്വ തന്നെയാണ്. ഈമാന്‍ ഒരു മുത്തക്വിയില്‍...
റമദാന്‍ വരുന്നു; നമുക്കൊന്നൊരുങ്ങാം
എല്ലാ വര്‍ഷവും റമദാന്‍ അടുക്കുന്നതോടെ പ്രബോധകന്മാരും പ്രസംഗകരും ആവര്‍ത്തിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; നാം ഒരുങ്ങിയൊ? ആവര്‍ത്തന വിരസതകൊണ്ട് ഈ ചോദ്യം തന്നെ പലര്‍ക്കും വിരക്തമായിട്ടുണ്ടാകാം. ചിലര്‍ക്കെങ്കിലും ഈ ചോദ്യം ഒരു വീണ്ടുവിചാരത്തിന്...
വ്രതനാളുകളിലെ വിശ്വാസി
നാം വ്രതനാളുകളിലാണ്. തഖ്വക്കുവേണ്ടിയുള്ള കാല്‍വെപ്പുകളാല്‍ സൂക്ഷ്മതയോടെ മുന്നോട്ടു പോവുകയാണ്. ഖല്‍ബില്‍ നിറയെ പ്രതിഫലേച്ഛയും ചുണ്ടില്‍ ദിക്റുകളും ഖുര്‍ആന്‍ വചനങ്ങളുമാണ്. കണ്ണും കാതും കൈകാലുകളും നിയന്ത്രണങ്ങളിലും സല്‍കര്‍മ്മങ്ങളിലും മുഴുകിയിരിക്കുന്നു. പകല്‍ മുഴുവന്‍ നോമ്പിന്‍റെ ചൈതന്യമനുഭവിക്കുന്ന...
ഇതു റമദാന്‍: ക്വുര്‍ആനിന്‍റെ ചാരത്ത് ചമ്രംപടിഞ്ഞിരിക്കുക
വിശുദ്ധ ക്വുര്‍ആനിന്‍റെ മാസം എന്നതാണ് റമദാനിന്‍റെ സവിശേഷത. മാനവരാശിക്ക് അല്ലാഹുവില്‍ നിന്നും ലഭിച്ച അനുപമവും അനര്‍ഘവുമായ സമ്മാനമാണ് ക്വുര്‍ആന്‍. ഐഹിക ജീവിതത്തെ നന്മകളാല്‍ പുഷ്കലമാക്കുവാനും പാരത്രിക ജീവിതത്തിലെ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുവാനും അനിവാര്യമായും അറിഞ്ഞാചരിക്കേണ്ട...
ഹസ്ബുനല്ലാഹ് വ നിഅ്മല്‍ വകീല്‍
മനുഷ്യരില്‍ ദൈവവിശ്വാസികളാണ് കൂടുതല്‍. ആളുകള്‍ അധികവും തങ്ങളുടെ വര്‍ത്തമാനവും ഭാവിയും ആശങ്കയോടെയും അസ്വസ്ഥതയോടെയുമാണ് വീക്ഷിക്കുന്നത്. തനിക്കൊരു നാഥനുണ്ട് എന്നറിയുമ്പോഴും ജീവിതത്തില്‍ അസ്വസ്ഥതകളും ഉത്കണ്ഠകളും മനുഷ്യനില്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്? തന്‍റെ നാഥനെ സംബന്ധിച്ച് കൃത്യതയാര്‍ന്നൊരു...














