1. അല്ലാഹുവിന്നുള്ള ആരാധനയാണത്
“വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണവര്‍” (ആലു ഇംറാന്‍/135)
2. പാപങ്ങള്‍ പൊറുക്കാനുള്ള മാധ്യമമാണത്
“നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.” (നുഹ്/10)
3. മഴവര്‍ഷിച്ചു കിട്ടാനുള്ള ഹേതുവാണത്
“അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.” (നുഹ്/11)
4. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് പോഷിപ്പിക്കപ്പെടാനുള്ള നിമിത്തമാണത്
“സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും ചെയ്യും.” (നുഹ്/12)
5. സ്വര്‍ഗ്ഗപ്രവേശം സാധ്യമാക്കുന്നതാണത്
“എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഒഴികെ, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്.” (മര്‍യം/60)
6. ജീവിത സൗഖ്യത്തിന് അവസരമുണ്ടാക്കുന്നതാണ്
“നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുന്നതാണ്.” (ഹൂദ്/3)
7. ഉദാരമനസ്കതക്ക് പ്രതിഫലം സാധ്യമാക്കുന്നതാണ്
“ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകുന്നതാണ്.” (ഹൂദ്/3)
8. പരീക്ഷണങ്ങളെ പ്രതിരോധിക്കുന്നതാണത്
“അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.” (അന്‍ഫാല്‍/33)
9. കാരുണ്യവര്‍ഷത്തിനുള്ള കാരണമാണത്
“നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം.” (നംല്/46)
10. നബി(സ്വ)യുടെ സുന്നത്തിനെ പിന്തുടരലാണത്
അഗര്‍റ് ബ്നു യസാറുല്‍ മുസ്നി(റ)നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) പറയുകയുണ്ടായി: “നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും അവനോട് പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും ചെയ്യുവീന്‍. ഒരു ദിവസത്തില്‍ ഞാന്‍ നൂറു പ്രാവശ്യം പശ്ചാത്തപിക്കാറുണ്ട്.” (മുസ്ലിം)