മാപ്പുനല്‍കാനൊരു നാഥന്‍

മനഃശാന്തി, മാനസികോല്ലാസം ഹൃദയസാന്നിധ്യം തുടങ്ങിയ സദ്ഫലങ്ങളേകുന്നതില്‍ ഇസ്തിഗ്ഫാറിനുള്ള പങ്ക് നിസ്തുലമാണ്. മനസ്സിന്‍റെ ചാഞ്ചാട്ടത്തേയും ദുശ്ശാഠ്യങ്ങളേയും പിടിച്ചു കെട്ടാനുള്ള അതിന്‍റെ ശേഷി അപാരമാണ്. ഏതവസ്ഥയിലും ഏതു സമയത്തും പാലിക്കാവുന്ന സല്‍കര്‍മ്മമാണ് ഇസ്തിഗ്ഫാര്‍. നില്‍പിലും ഇരുപ്പിലും കിടപ്പിലും...

വ്രതനാളുകളിലെ വിശ്വാസി

നാം വ്രതനാളുകളിലാണ്. തഖ്വക്കുവേണ്ടിയുള്ള കാല്‍വെപ്പുകളാല്‍ സൂക്ഷ്മതയോടെ മുന്നോട്ടു പോവുകയാണ്. ഖല്‍ബില്‍ നിറയെ പ്രതിഫലേച്ഛയും ചുണ്ടില്‍ ദിക്റുകളും ഖുര്‍ആന്‍ വചനങ്ങളുമാണ്. കണ്ണും കാതും കൈകാലുകളും നിയന്ത്രണങ്ങളിലും സല്‍കര്‍മ്മങ്ങളിലും മുഴുകിയിരിക്കുന്നു. പകല്‍ മുഴുവന്‍ നോമ്പിന്‍റെ ചൈതന്യമനുഭവിക്കുന്ന...

വ്രതദിനങ്ങളെ ആലോചനക്കെടുക്കുമ്പോള്‍

വിശുദ്ധ റമദാന്‍ നമ്മില്‍ നി്ന്ന് പാതിയും പിന്നിട്ടു കഴിഞ്ഞു. പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഖുര്‍ആന്‍ പാരായണങ്ങളുമായി ജീവിതം സജീവത കൈവരിച്ചിരിക്കുകയാണ്. ഓരോനാള്‍ പിന്നിടുമ്പോഴും ഹൃദയത്തിലേക്കെത്തുന്ന തഖ്വയുടെ പ്രകാശാംശങ്ങള്‍ നമ്മെ പുളകം...

ബദര്‍: ത്യാഗപരിശ്രമങ്ങോടുള്ള ഹൃദയാഭിമുഖ്യം

ബദര്‍ യുദ്ധം നടന്നത് പ്രവാചകന്റെ മദീനാ പലായനത്തിന്റെ രണ്ടാം വര്‍ഷം ഇതുപോലൊരു റമദാനിലായിരുന്നു. നീണ്ട 13 വര്‍ഷക്കാലം മുശ്രിക്കകളൊരുക്കിയ പീഢന പര്‍വ്വതം താണ്ടി മദീനയിലെ അന്‍സാറുകളുടെ സാഹോദര്യത്തിലും സുരക്ഷയിലും ആദര്‍ശത്തിന്റെ മഹിമയും ഗരിമയും...

ഇന്നാണ് ആ പ്രഭാതം

കൈനിറയെ നന്മപ്പൂക്കളുമായി നമ്മെ സമീപിച്ച വിശുദ്ധ റമദാനിന്‍റെ ധവളമനോഹരമായ പ്രഭാതം. പ്രപഞ്ച നാഥനായ അല്ലാഹു തന്‍റെ ദാസീ ദാസന്മാരുടെ ഇഹപരവിജയങ്ങള്‍ക്കായി കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് ഈ വിശുദ്ധ മാസവും അതിന്‍റെ രാപകലുകളും. പുണ്യങ്ങളെപ്പുല്‍കാന്‍...

ഇതു റമദാന്‍: ക്വുര്‍ആനിന്‍റെ ചാരത്ത് ചമ്രംപടിഞ്ഞിരിക്കുക

വിശുദ്ധ ക്വുര്‍ആനിന്‍റെ മാസം എന്നതാണ് റമദാനിന്‍റെ സവിശേഷത. മാനവരാശിക്ക് അല്ലാഹുവില്‍ നിന്നും ലഭിച്ച അനുപമവും അനര്‍ഘവുമായ സമ്മാനമാണ് ക്വുര്‍ആന്‍. ഐഹിക ജീവിതത്തെ നന്മകളാല്‍ പുഷ്കലമാക്കുവാനും പാരത്രിക ജീവിതത്തിലെ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുവാനും അനിവാര്യമായും അറിഞ്ഞാചരിക്കേണ്ട...

അല്ലാഹുവേ, നീ ഞങ്ങളേ റമദാനിലേക്കെത്തിച്ചാലും

അഥിതികളോട് ആദരവും സ്നേഹവുമാണ് നമുക്ക്. നമ്മുടെ ജീവിതത്തെ അനുകൂലമായി സ്വാധീനിക്കുന്ന വ്യക്തിത്വങ്ങളാണ് നമ്മള്‍ക്കരികിലേക്ക് അഥിതികളായെത്തുന്നതെങ്കില്‍ അവരെ സ്വീകരിക്കാന്‍ നാം കാണിക്കുന്ന ശുഷ്കാന്തി വളരെ വലുതായിരിക്കും. വീടും പരിസരങ്ങളും വൃത്തിയായി വെക്കും. അവരെ സ്വീകരിക്കാനുള്ള...

റമദാന്‍ സല്‍സ്വഭാവങ്ങളുടെ കളരിയാകട്ടെ

ദോഷബാധയെ സൂക്ഷിച്ചു ജീവിക്കാനാകുന്നൂ എന്നതാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മുഅ്മിനുകള്‍ക്ക് ലഭ്യമാകുന്ന ഗുണം. നോമ്പ് പരിചയാണ് എന്ന് പ്രവാചകന്‍(സ്വ) അരുളിയിട്ടുണ്ട്. ജീവിതനിഷ്ഠയെ ദോഷകരമായി ബാധിക്കാവുന്ന ദേഹേച്ഛകളില്‍ നിന്ന് മനുഷ്യന് സുരക്ഷയേകുന്നു എന്നതു കൊണ്ടാണ്...

റമദാന്‍ ക്വുര്‍ആനിന്റെ മാസം: ക്വുര്‍ആനിനെപ്പറ്റി 6 അറിവുകള്‍

വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമാണ്. വിശുദ്ധ റമദാനിലാണ് അതിന്റെ അവതരണാരംഭം. പ്രപഞ്ച സ്രഷ്ടാവിന്റെ അസ്ഥിത്വവും ആരാധ്യതയും സ്ഥാപിക്കുന്ന, മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന, ജീവിതത്തിന്റെ ധര്‍മ്മവും ലക്ഷ്യവും പഠിപ്പിക്കുന്ന, പ്രാപഞ്ചിക രഹസ്യങ്ങളിലേക്ക്...