ചക്രവാള സീമയില്‍ റമദാനിന്റെ പിറകണ്ടു.
اللَّهُمَّ أَهِلَّهُ علَيْنَا بِالأَمْنِ والإِيمَانِ، وَالسَّلامَةِ والإِسْلامِ، رَبِّي ورَبُّكَ اللَّه
(അല്ലാഹുവേ, നിര്‍ഭയത്വവും ഈമാനുമായി, സമാധാനവും ഇസ്ലാമുമായി ഈ ഹിലാലിനെ ഞങ്ങള്‍ക്കുമേല്‍ നീ ഉദിപ്പിക്കേണമെ. എന്റെയും നിന്റെയും റബ്ബ് അല്ലാഹുവാണ്.)
ആത്മാവിലാകെ സന്തോഷത്തിന്റെ തിരയാട്ടമാണിപ്പോള്‍. പ്രധാനമായും മൂന്ന് വിധം സന്തോഷമാണ് റമദാനിലെ മുസ്ലിമിന്റെ ഹൃദയവികാരം.
ഒന്ന്, ഒരു റമദാനിലേക്കു കൂടി അല്ലാഹു ജീവിതം നല്‍കി.
രണ്ട്, പശ്ചാത്തപിക്കാനും പരിശുദ്ധനാകാനും അവന്‍ അവസരമേകി.
മൂന്ന്, പുണ്യകര്‍മ്മങ്ങളുടെ പൂന്തോപ്പിലേക്ക് പ്രവേശിക്കാന്‍ അവന്‍ തൗഫീഖ് നല്‍കി.
വ്രതാനുഷ്ഠാനമാണ് റമദാനിന്റെ ഭംഗി. റമദാനില്‍ നോമ്പനുഷ്ഠിക്കുക എന്നത് ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്. ഖുര്‍ആനതു പറഞ്ഞിട്ടുണ്ട്.
“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ് വയുള്ളവരാകുവാന്‍ വേണ്ടിയത്രെ അത്.” (അല്‍ബഖറ:183)
മുകളില്‍ സൂചിപ്പിച്ച മൂന്നു വിധ ഹൃദയവികാരങ്ങളും അവയുടെ മൂല്യമറിഞ്ഞ് ഉള്‍ക്കൊള്ളാനും റമദാനിന്റെ രാപ്പകലുകളെ സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ട് സമ്പന്നമാക്കാനും സര്‍വ്വശക്തനായ റബ്ബ് അനുഗ്രഹമേകട്ടെ.