ഖുര്‍ആന്‍, നീ…

സ്നേഹിതര്‍ സതീര്‍ത്ഥ്യര്‍ എല്ലാവരില്‍ നിന്നുമകന്ന് ഏകനായിരിക്കുമ്പോള്‍ നീ മാത്രമാണെന്‍റെ തോഴന്‍! രാവിന്‍റെ വിരസതയില്‍ എന്നോടൊപ്പം ചേര്‍ന്നിരിക്കുന്ന രാക്കൂട്ടുകാരന്‍! ഹൃസ്വവും ദീര്‍ഘവുമായ എന്‍റെ യാത്രകളിലൊക്കെ സഹയാത്രികനായി ഒപ്പം കൂടുന്നവന്‍! പ്രയാസങ്ങളും പരീക്ഷണങ്ങളുമായി ജീവിതപരിസരം കാടുപിടിച്ചു നില്‍ക്കുമ്പോഴൊക്കെ ഒരു പൂന്തോപ്പിന്‍റെ സൗന്ദര്യവും സൗരഭ്യവുമായി എനിക്ക് ആഹ്ലാദം പകരുന്നവന്‍! ആരാണു ഞാന്‍: നിന്‍റെ താളുകളിലെ വരികളില്‍ ഒളിഞ്ഞു...

ഇദ് രീസ് നബി (അ)

വിശുദ്ധ ഖുർആനിൽ രണ്ടിടത്ത് ഇദ് രീസ് നബിയുടെ പേര് പരാമർശിക്കുന്നുണ്ട്. "സൂറത്തുൽ അമ്പിയാഅ് ലും സൂറത്തു മർയമിലും". കൂടുതൽ വിശദീകരണങ്ങളൊന്നും ഖുർആനിൽ നിന്നും ലഭ്യമല്ല. അധിക ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായത്തിൽ നൂഹ് നബിക്കും മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകനാണ് ഇദ് രീസ് നബി (അ) ഇസ്രയീലീ വംശത്തിലെ പ്രവാചകനാണ് അദ്ദേഹമെന്ന് ചുരുക്കം ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.ബൈബിളിൽ...

ആദം നബി (അ)

മനുഷ്യരാശിയുടെ പിതാവാണ് ആദം. ആദമിനെ സംബന്ധിച്ച് ഖുർആനിൽ ഒമ്പതിടത്ത് പ്രതിപാധിക്കുന്നുണ്ട്. ആദം എന്ന പദം അറബിയാണെന്നും അല്ലെന്നും പാഠഭേദങ്ങളുണ്ട്. ഹിബ്രുഭാഷയിൽ ആദം എന്ന് വാക്കിനർത്ഥം കളിമണ്ണ് എന്നാണ്. മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൻ എന്ന അർത്ഥത്തിലാവാം ഈ വാക്ക് ഉപയോഗിക്കപ്പെട്ടത്. മനുഷ്യവർഗത്തിന്റെ സൃഷ്ടിപ്പ് പരിണാമവാദത്തിന്റെ വക്താക്കളായ ഒരു ചെറുവിഭാഗം ഒഴിച്ച് ലോകത്തുള്ള...

ഖുർആൻ ഹൃദയങ്ങളെ സ്പർശിക്കാൻ

ഞാന്‍ ഖുര്‍ആന്‍ ഓതുകയാണ്. ഞാനും എന്‍റെ രക്ഷിതാവും തമ്മിലുള്ള ഒരു ബന്ധം ഈ സമയം എനിക്കനുഭവപ്പെടുന്നുണ്ടൊ? എന്താണ് ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച കൃത്യമായ ധാരണയുണ്ടൊ? അല്ലാഹുവിന്‍റെ വാക്കുകളുടെ സൗന്ദര്യവും അതിന്‍റെ സ്വാധീനവും അനുഭവവേദ്യമാകുന്നുണ്ടൊ? ഓതിക്കഴിഞ്ഞ എത്ര ആയത്തുകള്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ പ്രായോഗികമാക്കിയിട്ടുണ്ട്? ഖുര്‍ആന്‍ എന്നത് കുറച്ചു പേജുകളില്‍ കുറിച്ചിട്ട വാക്കുകളല്ല....

സുകൃത ജീവിതത്തിന് സത്യവിശ്വാസിക്കു വേണ്ടത്

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണ്. അവനെ സ്നേഹിക്കാനും അവന്‍റെ തൃപ്തിക്കായി അധ്വാനിക്കാനുമാണ്. ഏകദൈവാരാധനയാണ് തന്‍റെ അടിമകള്‍ക്ക് അല്ലാഹു ഇഷ്ടപ്പെട്ടു നല്‍കിയ ആദര്‍ശം. ദൈവനിഷേധവും സത്യനിരാസവും തന്‍റെ ദാസന്‍മാരിലുണ്ടാകുന്നത് അവന്നിഷ്ടമല്ല. ഓരോ മുസ്ലിമും പ്രപഞ്ച നാഥന്‍റെ തൃപ്തിയും അവനില്‍ നിന്നുള്ള ഉതവിയും ലഭ്യമാകുന്നതിന്ന് നിരന്തരം ശ്രമിക്കേണ്ടതുണ്ട്....

തല്‍ബിയത്ത്: ചില അറിവുകൾ

1. തല്‍ബിയത്ത് അര്‍ത്ഥവും ആശയവും ‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്‌റാം ചെയ്ത ഒരാള്‍ ചൊല്ലേണ്ട പദങ്ങളാണ് തല്‍ബിയത്ത്. 2. തല്‍ബിയത്തിന്റെ രൂപം لبَّيكَ اللّهمَّ لبَّيكَ، لبَّيكَ لاَ...

സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍: നാം അറിയേണ്ടതും ചെയ്യേണ്ടതും

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ് സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍. മനുഷ്യ കഴിവുകള്‍ക്ക് അതീതമായി, പ്രപഞ്ചത്തില്‍ അല്ലാഹു സംവിധാനിച്ച പ്രതിഭാസങ്ങളാണ് അവ. മനുഷ്യര്‍ക്ക് ചിന്തിക്കാനും ഉള്‍ക്കൊള്ളാനും അല്ലാഹുവില്‍ ഭക്തിയുള്ളവരാകാനും വേണ്ടിയാണ് മുഴുവന്‍ ദൈവിക ദൃഷ്ടാന്തങ്ങളും. സൂര്യന്നോ ചന്ദ്രന്നോ ഗ്രഹണം സംഭവിച്ചാല്‍, ഗ്രഹണം തുടങ്ങി അത് അവസാനിക്കുന്ന സമയം വരെ രണ്ട് റക്അത്ത് നമസ്‌കരിക്കുക, പ്രാര്‍ത്ഥനയില്‍ മുഴുകുക...

മരണം ആകസ്മികമാണ്, പ്രതീക്ഷിതവും

മരണം ആകസ്മികമാണ്. അത് പ്രതീക്ഷിതവുമാണ്. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും (നിസാഅ്/78) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ് (ജുമുഅ/8) എന്നും ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ...

ഇബ്രാഹീം പ്രവാചകന്‍: അനന്യമായ ജീവിത മാതൃക

വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍മാരുടെ ധന്യ ജീവിതവും ധര്‍മ്മ നിര്‍വഹണവും വിശദീകരിച്ചിട്ടുണ്ട്. സത്യസന്ധത, ത്യാഗസന്നദ്ധത, വിശ്വാസ ധാര്‍ഡ്യത, സഹന ശീലം, പ്രതീക്ഷാ മനസ്സ്, ഗുണകാംക്ഷ തുടങ്ങിയ നിരവധി മാനുഷിക ഗുണങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് അറിവു പകരാന്‍ വേണ്ടിയാണ് പ്രവാചകന്മാരുടെ കഥകള്‍ ഖുര്‍ആന്‍ വിവരിക്കുന്നത്. വൃഥാ സ്തൂലമായ അവരുടെ ആത്മകഥാ പ്രകാശനമല്ല...