ഇദ് രീസ് നബി (അ)

2584

വിശുദ്ധ ഖുർആനിൽ രണ്ടിടത്ത് ഇദ് രീസ് നബിയുടെ പേര് പരാമർശിക്കുന്നുണ്ട്. “സൂറത്തുൽ അമ്പിയാഅ് ലും സൂറത്തു മർയമിലും”.

കൂടുതൽ വിശദീകരണങ്ങളൊന്നും ഖുർആനിൽ നിന്നും ലഭ്യമല്ല.
അധിക ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായത്തിൽ നൂഹ്
നബിക്കും മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകനാണ് ഇദ് രീസ് നബി (അ)

ഇസ്രയീലീ വംശത്തിലെ പ്രവാചകനാണ് അദ്ദേഹമെന്ന് ചുരുക്കം ചിലർ
അഭിപ്രായപ്പെട്ടിട്ടുണ്ട്.ബൈബിളിൽ ഹാനോക്ക് എന്ന് വിളിക്കപ്പെട്ട ആൾ തന്നെയാണ് ഇദ് രീസ് നബി (അ) എന്നാണ് ഖുർആൻ വ്യാഖ്യാതാക്കളുടെ പൊതുവായ അഭി
പ്രായം.

സത്യസന്ധനായ വ്യക്തി

“വേദഗ്രന്ഥത്തിൽ ഇദരീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക, അദ്ദേഹം ഒരു സത്യസന്ധനായ വ്യക്തിയും പ്രവാചകനുമായിരുന്നു. നാം അദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്കുയർത്തി” (മർയം56, 57).

‘ഉന്നതസ്ഥാനത്തേക്കുയർത്തി’ എന്നതുകൊണ്ടുദ്ദേശ്യം അല്ലാഹു
അദ്ദേഹത്തിന് ഉന്നതപദവി അരുളി എന്നു മാത്രമാണ്. ഇതല്ലാതെ ഉന്നത
സ്ഥാനത്തേക്കുയർത്തി എന്നതുകൊണ്ടുദ്ദേശ്യം, ആകാശത്തിലേക്കോ
സ്വർഗ്ഗത്തിലേക്കോ അല്ലാഹു ഇദ് രീസ് നബി ഉയർത്തി എന്നും അദ്ദേഹം ഇപ്പോഴും അവിടെയാണുള്ളത് എന്നൊക്കെ കഥകളായി വരുന്നതിന്
തെളിവിന്റെ പിൻബലമില്ല.

കഴിവുറ്റ ഭരണാധികാരി

നിരവധി ഒഴിവുകൾ ഒത്തിണങ്ങിയ ഒരുന്നത് വ്യക്തിത്വത്തിന്നുടമയായിരുന്നു ഇദ് രീസ് നബി. അല്ലാഹുവിന്റെ കാരുണ്യം അദ്ദേഹത്തിൽ
വർഷിച്ചിരുന്നു.

“ഇസ്മാഈലിനേയും ഇദരീസിനെയും ദുൽകിഫ്‌ലിനെയും ഓർക്കുക. അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു. അവരെ നമ്മുടെ
കാരുണ്യത്തിൽ പ്രവേശിപ്പിച്ചു. തീർച്ചയായും അവർ സച്ചരിതരിൽപെട്ടവരായിരുന്നു” (അമ്പിയാഅ് 85-86)

നൂഹ് നബിയുടെ പിതാവിന്റെ പിതാമഹനായാണ് ഇദരീസ് നബി
അറിയപ്പെടുന്നത്. ഉസരീസ് എന്നും അസ്വരീസ് എന്നും അദ്ദേഹം
വിളിക്കപ്പെടുന്നു. ആദ്യമായി പേനകൊണ്ടെഴുതിയതും, വസ്ത്രം തുന്നുവാൻ തുടങ്ങിയതും ഗണിതശാസ്ത്രം പഠിപ്പിച്ചതും ഇദ്രീസ് നബി ആണെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. അളവ് തൂക്ക ഉപകരണങ്ങളുടെ പ്രയോഗം, ഗോളശാസ്ത്രം, വദ്യശാസ്ത്രം എന്നിവയിലെല്ലാമുള്ള പ്രാവീണ്യം അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.ഇദരീസ് നബി ധരിച്ചിരുന്ന മോതിരത്തിൽ ‘ദൈവവിശ്വാസം വിജയം നേടിത്തരുന്നുവെന്ന് കൊത്തിവെച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

നൂഹിന്റെ ഭരണകാലം സത്യത്തിലും നീതിയിലും അധിഷ് ടിതമായിരുന്നുവെന്നും മുന്നൂറ്റിഅമ്പത് വർഷത്തോളം അദ്ദേഹം മനുഷ്യവംശത്തെ ഭരിച്ചുവെന്നും മനുഷ്യവംശം ഒന്നടങ്കം അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ച് അല്ലാഹുവിനോട് അടിമത്തം കൈകൊണ്ടുവെന്നും ആ കാലയളവിൽ ദൈവാനുഗ്രഹങ്ങൾ ഭൂമിയിൽ ധാരാളമായി
വർഷിച്ചുവെന്നും തൽമൂദിലെ ഇസ്രായേലി ഐതിഹ്യങ്ങളിലുണ്ട്.