ദീനറിവുകള്‍ ആധികാരികമാകുന്നതും ഫലപ്രദമായിത്തീരുന്നതും
ദൈവികമായ മാര്‍ഗദര്‍ശനങ്ങളെ അറിയാനും, അവ മറ്റുള്ളവര്‍ക്ക് മാതൃകയാകും വിധം പാലിച്ചും പ്രബോധനം ചെയ്തും ജീവിക്കാനും തൗഫീഖ് ലഭിച്ചവന്‍ സൗഭാഗ്യവാനാണ്. പ്രമാണങ്ങളിലൂടെ ലഭ്യമാകുന്ന ദീനറിവുകള്‍ വിപുലമാകുന്നതും വളര്‍ന്ന് പന്തലിക്കുന്നതും അവയെ നിരന്തരമായ ചിന്തകള്‍ക്കും പ്രയോഗങ്ങള്‍ക്കും...
പ്രിയ സ്‌നേഹിതാ നിന്നോടൊരല്‍പം സംസാരിച്ചോട്ടെ
പ്രിയ സ്നേഹിതാ,
അക്കാദമിക സിലബസിനുള്ളില്‍ കഴിയുന്നത്ര ആത്മാര്‍ഥതയോടെ നാമോരോരുത്തരും ജീവിച്ചു പോകുകയാണ്. പരീക്ഷകള്‍ക്കു ശേഷം ലഭിക്കാനിരിക്കുന്ന പ്രസാദാത്മകമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പഠന കാലത്തെ നമ്മുടെ ഓരോ കാല്‍വെപ്പും. കളിയും ചിരിയുമൊക്കെ ജീവിതത്തിന്‍റെ ഭാഗമാകുമ്പോഴും, ഈ...
സദാചാരം ലൈംഗികരംഗത്തു മാത്രമൊ?
അറിവ് മനുഷ്യനെ മനുഷ്യനാക്കുന്നതാകണം. സംസ്കൃതമായ ജീവത പരിസരം അറിവിലൂടെ സിദ്ധമാകണം. തികഞ്ഞ ഭൗതിക വീക്ഷണത്തില്‍ പോലും, ആനന്ദദായകമായ ലക്ഷ്യം പകരാത്ത ഒരു അറിവും അറിവായി പരിഗണിക്കാന്‍ മനുഷ്യന്‍ തയ്യാറല്ല. മാനവ സമൂഹത്തിന്‍റെ സകലമാന...
ത്യാഗ വഴിയില്‍ തളിര്‍ത്തു നിന്ന ഇബ്‌റാഹീം നബി(അ)
പ്രവാചകന്‍മാരുടെ മാതൃകാ യോഗ്യമായ ജീവിത ചരിത്രങ്ങള്‍ ഖുര്‍ആന്‍ ഒരുപാട് അധ്യായങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. അതിന്ന്, അല്ലാഹു തന്നെ പറഞ്ഞു തരുന്ന കാരണമിതാണ്:
''അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക.'' (അന്‍ആം:...
വിവാഹം എത്ര പവിത്രം! ശാന്തം!
ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വെളിച്ചം നല്‍കുന്ന ഇസ്‌ലാം വൈവാഹിക ജീവിതത്തിലേക്കും അത് നല്‍കുന്നുണ്ട്. ഭൗതികലോക ജീവിതത്തിലെ അനിവാര്യ ഘടകമാണ് വിവാഹം. അതു കൊണ്ടുതെന്ന സ്രഷ്ടാവായ അല്ലാഹു തന്റെ അടിയാറുകള്‍ക്ക് അതു സംബന്ധമായി നല്‍കുന്ന...
ഈ മാംസത്തിന് രുചിയേറും; പക്ഷെ, അത് തിന്നരുത്
സഹോദരിമാരെ, അല്ലാഹുവിനെ ഭയന്നും അവനെ യഥാവിധി അനുസരിച്ചും ജീവിക്കേണ്ട അടിയാത്തികളാണ് നാമെല്ലാം. പരലോകത്ത് സ്വര്‍ഗം നേടുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ലക്ഷ്യമാണ്. അതിന് നാം ചെയ്യേണ്ടത് നമ്മുടെ ജീവിതത്തെ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍...
നമസ്കാരത്തിന്റെ സ്വഫ്ഫ്: മനസ്സിലാക്കേണ്ട ഏഴു കാര്യങ്ങൾ
1. നമസ്‌കാരം: പ്രവാചക മാതൃക സ്വീകരിക്കുക
നമസ്‌കാരം ഇസ്‌ലാമിലെ ഉല്‍കൃഷ്ടമായ ആരാധനാ കര്‍മ്മമാണ്. നമസ്‌കാരത്തിന്റെ മുഴുവന്‍ നിര്‍വഹണരീതിയും മഹാനായ മുഹമ്മദു നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്.
മാലിക് ബ്‌നുല്‍ ഹുവൈരിഥ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ''ഞാന്‍ ഏത് വിധത്തില്‍...
ഇന്നത്തെ ഇഫ്താറിന് നമ്മോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകട്ടെ
നോമ്പുകാലമാണിത്.
പുണ്യങ്ങള്‍ ചെറുതെന്നൊ വലുതെന്നൊ വ്യത്യാസമില്ലാതെ നേടിയെടുക്കാനുള്ള അസുലഭ നാളുകള്‍.
കുറച്ചു ശ്രദ്ധിച്ചാല്‍ കൂടുതല്‍ പ്രതിഫലമാണ് ഈ മാസത്തില്‍ നിന്നു ലഭിക്കാനുള്ള സമ്മാനം.
നാം നോമ്പെടുക്കുന്നു. ഒറ്റക്കും കുടുംബ സമേതവുമൊക്കെ നോമ്പു മുറിക്കുന്നു. നമ്മുടെ ചുറ്റുഭാഗത്തുമുണ്ട്...
ആ മനസ്സ് താളം തെറ്റാതെ നോക്കണേ..
സ്നേഹവും വാത്സല്യവും വാരിക്കോരി നൽകിയ അച്ഛനെ മനസ്സിലാക്കാത്ത ഒരു മകനെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട് കവി മഘേഷ് ബോജി. അച്ഛൻറെ വിയർപ്പിൽ വളർന്നു വലുതായ ഒരു മകനെ
വല്ല്യ നിലയും വിലയും സമൂഹത്തിൽ കിട്ടിയപ്പോൾ,...