ത്യാഗ വഴിയില്‍ തളിര്‍ത്തു നിന്ന ഇബ്‌റാഹീം നബി(അ)
പ്രവാചകന്‍മാരുടെ മാതൃകാ യോഗ്യമായ ജീവിത ചരിത്രങ്ങള്‍ ഖുര്‍ആന്‍ ഒരുപാട് അധ്യായങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. അതിന്ന്, അല്ലാഹു തന്നെ പറഞ്ഞു തരുന്ന കാരണമിതാണ്:
''അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക.'' (അന്‍ആം:...
കൂടിയാലോചന: ഒരുമയില്‍ ചേര്‍ത്തുനിര്‍ത്തുന്ന പാശം
സാഹോദര്യം ഇസ്ലാമിന്‍റെ പ്രമുഖ ധര്‍മ്മങ്ങളില്‍ ഒന്നാണ്. അനൈക്യപ്പെട്ടു കിടന്ന അറേബ്യന്‍ സമൂഹത്തെ സുദൃഢപാശത്തിലെ പാശികള്‍ പോലെ ഇസ്ലാം കോര്‍ത്തിണക്കി എന്നത് സര്‍വാംഗീകൃത സത്യമാണ്. പകയും പടവെട്ടലുമായി കഴിഞ്ഞുകൂടിയ ഒരു സമൂഹം ഖുര്‍ആനിന്‍റെ വരിയിലണിനിരന്നപ്പോള്‍...
നമസ്കാരത്തിന്റെ സ്വഫ്ഫ്: മനസ്സിലാക്കേണ്ട ഏഴു കാര്യങ്ങൾ
1. നമസ്‌കാരം: പ്രവാചക മാതൃക സ്വീകരിക്കുക
നമസ്‌കാരം ഇസ്‌ലാമിലെ ഉല്‍കൃഷ്ടമായ ആരാധനാ കര്‍മ്മമാണ്. നമസ്‌കാരത്തിന്റെ മുഴുവന്‍ നിര്‍വഹണരീതിയും മഹാനായ മുഹമ്മദു നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്.
മാലിക് ബ്‌നുല്‍ ഹുവൈരിഥ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ''ഞാന്‍ ഏത് വിധത്തില്‍...
പരീക്ഷണങ്ങള്‍ നിലയ്ക്കില്ല; മുഅ്മിന്‍ തളരുകയുമില്ല
തകർന്നടിഞ്ഞ മസ്ജിദുകളുടെ ഓരത്തിരുന്ന് നമസ്ക്കരിക്കുന്ന ഫിലസ്തീന്‍ മുസ്‌ലിംകളില്‍ നിന്നു തന്നെയാണ് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ നാം പഠിക്കേണ്ടത്.
എത്രകാലമായി നിലക്കാത്ത പോരാട്ടങ്ങൾ തുടങ്ങിയിട്ട് ഇപ്പോഴും അവർ തളർന്നിട്ടില്ല.
ഈ നോമ്പ് കാലത്തും കാഴ്ച്ചകൾ വ്യത്യസ്ഥമല്ല....
മരണം ആകസ്മികമാണ്, പ്രതീക്ഷിതവും
മരണം ആകസ്മികമാണ്. അത് പ്രതീക്ഷിതവുമാണ്. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും (നിസാഅ്/78) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ...
മഴ പരീക്ഷണമാവുമ്പോൾ
അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ മാത്രമല്ല അനുഗ്രഹങ്ങള്‍. അവനില്‍ നിന്നുണ്ടാകുന്ന പരീക്ഷണങ്ങളും അനുഗ്രഹങ്ങളാണ്. മുഅ്മിനുകളുടെ വിശ്വാസപരമായ നിലപാട് ഇതാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന ആധികാരികമായ നിലപാട്.
തോരാത്ത മഴയും മഴക്കെടുതികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാമുള്ളത്....
മരണ വീട്ടിൽ നിന്നുയരുന്ന ഒരു കുളിർ കാറ്റ്
"കണ്ടോരൊക്കെ ഒന്നങ്ങിട്ട് മാറിനിക്ക് ,ഹേയ് ....ഒന്ന് നീങ്ങിപ്പോ അപ്പ ..ഹലോ നിങ്ങ കണ്ടില്ലേ ..പിന്നെന്താ അവിടെ നിക്കണത് .പ്ലീസ് ഒന്ന് മാറി നിക്ക് ..."
വീട്ടിൽ ഭയങ്കര തിരക്കാണ് ....ഇന്നലെ പുലർച്ചയാണ് ആ വീട്ടിലെ...
ഹജ്ജ് പുണ്യമാണ്, ജീവിതമാണ്
അത്യുല്‍കൃഷ്ടമായ ആരാധനയാണ് ഹജ്ജ്. യാത്ര ചെയ്തെത്തേണ്ട ആരാധന. യാത്ര ചെയ്തു കൊണ്ടേ ചെയ്യേണ്ട ആരാധന. ഒരിടത്ത് ഒതുങ്ങി നില്‍ക്കുന്നില്ല ഹജ്ജ്. മനുഷ്യ ജീവിതം പോലെ അത് യാത്രാബന്ധിതമാണ്. ഒരു മുഅ്മിനിന്‍റെ ഐഹിക ജീവിതം...
അവരുടെ കൈകള്‍ ആകാശത്തേക്ക് ഉയരും മുമ്പെ…
അയാൾ കയറിച്ചെല്ലുമ്പോള്‍ ജ്വല്ലറി തിരക്കൊഴിഞ്ഞതായിരുന്നു. ഭാര്യയും, തന്‍റെ
കൈകുഞ്ഞിനേയുമെടുത്ത് അയാളുടെ പ്രായമായ ഉമ്മയും അയാളോടൊപ്പമുണ്ടായിരുന്നു. കണ്ണഞ്ജിപ്പിക്കുന്നപ്പിക്കുന്ന മഞ്ഞലോഹങ്ങളോടുള്ള ആര്‍ത്തി
പെണ്‍വര്‍ഗത്തിന്‍റെ കൂടെപ്പിറപ്പാണ്ന്ന് പറയാറുണ്ട്. ആവശ്യ മുള്ളത് വാങ്ങുക എന്നതിലുപരി,ആഭരണക്കടയിലുള്ളതെന്തൊ അതില്‍ നി്ന്ന് വാങ്ങുക എന്നതാണ് അദ്ദേഹത്തിന്‍റെ...