ഒരുങ്ങുക നാളേക്ക് വേണ്ടി

1884

കഴിഞ്ഞ കാല ജീവിതം ഒരു പുനർ വിചിന്തനം നടത്തുക

ഓരോ വർഷങ്ങളും നമ്മളിൽ നിന്നും കടന്ന് പോകുമ്പോൾ

നമ്മുടെ ആയുസ്സിന്റെ ഓരോ വർഷവുമാണ് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്

എത്ര നന്മകൾ നമുക്ക് ചെയ്യാൻ സാധിച്ചു

കഴിഞ്ഞ വര്‍ഷം നമുക്ക് ലാഭമാണോ നഷ്ടമാണോ സമ്മാനിച്ചത് ?

അല്ലാഹുവിന് ഇഷ്ടപ്പെട്ട പോലെ ജീവിക്കാൻ നമുക്ക് സാധിച്ചോ

റബ്ബ് സ്വീകരിക്കുന്ന രൂപത്തിലാണോ സൽകർമ്മങ്ങൾ നാം പ്രവർത്തിച്ചത്

കഴിഞ്ഞ് പോയ ഒാരോ സെക്കൻ്റുകളും വിലപ്പെട്ടതായിരുന്നു!

ഹസനുൽ ബസ്വരി (റ) പറഞ്ഞു :
സൂര്യൻ ഉദിക്കുന്ന ഒാരോ ദിവസവും വിളിച്ച് പറയും,
മനുഷ്യന്മാരെ, ഞാൻ പുതിയ ദിവസമാണ്, ഞാൻ നിൻ്റെ പ്രവർത്തനങ്ങൾക്ക് സാക്ഷിയാണ് എന്നെ നീ നിന്റെ നാളേക്ക് വേണ്ടി ഉപയോഗപ്പെടുത്തുക
ഞാൻ എങ്ങാനും ഇന്ന് പോയാൽ അന്ത്യനാളിലല്ലാതെ തിരിച്ചു വരില്ല

മനുഷ്യാ നീ ദിനങ്ങൾ മാത്രമാണ്

നിന്റെ ആയുസ്സിന്റെ ഭാഗങ്ങളാണ് നിന്നിൽ നിന്നും നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്നത്

നാം നമ്മുടെ മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്

നമുക്ക് നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്താം

ഈ നിമിഷം മുതൽ

ഇന്നലെ വരെ അശ്രദ്ധയോടെയാണ് നമസ്കരിച്ചതും സൽകർമ്മങ്ങൾ പ്രവര്‍ത്തിച്ചതും എങ്കിൽ

ഈ നിമിഷം മുതൽ വളരെ ശ്രദ്ധാപൂര്‍വം അവ നിർവ്വഹിക്കുവാൻ പരിശ്രമിക്കുക

റമളാനിൽ മാത്രമാണ് ഖുർആൻ പൂര്‍ണമായി പാരായണം ചെയ്തത് എങ്കിൽ,

ഈ നിമിഷം മുതൽ എല്ലാ മാസവും പരിപൂർണ്ണമായി പാരായണം ചെയ്യാൻ പരിശ്രമിക്കുക

സ്രഷ്ടാവിനെ കൂടുതൽ സ്മരിക്കുക

ഉപയോഗപ്പെടുത്തുക ജീവിതത്തെ

മനസ്സ് കൊതിക്കുന്നിടത്തേക്ക് ശരീരത്തെ നടത്താന്‍ സാധിക്കുന്ന യുവത്വം റബ്ബിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുക. അതിന്ന് തൗഫീഖ് ലഭിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.

വാര്‍ദ്ധക്യം നിന്നെ പിടികൂടും മുന്നെ…

മരണം നിന്നെത്തേടിയെത്തും മുന്നെ…