ദുനിയാവിന്‍റെ ചന്തം

അല്ലാഹുവിനെ ഓര്‍ക്കുമ്പോള്‍ സത്യവിശ്വാസികളുടെ മനസ്സില്‍ കുളിരാണുണ്ടാകുന്നത്. താങ്ങാനും തലോടാനും ആശ്വസിപ്പിക്കാനും ആശ്രയമേകാനും പ്രപഞ്ചനാഥന്‍റെ സാമീപ്യമറിയുന്നതു കൊണ്ടാണ് അത്. മണ്ണില്‍ ജീവിതം തന്നവന്‍, ജീവിക്കാന്‍ വാരിക്കോരി അവസരങ്ങള്‍ നല്‍കിയവന്‍, ഭൂമിക്കു പുറത്തും അകത്തും വിഭവങ്ങള്‍ നിറച്ചു വെച്ചവന്‍. കാരുണ്യവാനാണവന്‍, ദയാനിധിയാണവന്‍. അടിമകളോടെന്നും ദാക്ഷിണ്യമുള്ളവനാണവന്‍. ഒരു ചാണവനുമായടുത്താല്‍ ഒരു മുഴം...

ഉമ്മുസലമ(റ): പ്രതിസന്ധികളെ വിശ്വാസം കൊണ്ട് അതിജയിച്ച മഹിള

സംഭവകാല സാഹചര്യത്തില്‍, ചരിത്രത്തിലിടം നേടിയ ഒരു മഹിളാ രത്നത്തിന്‍റെ കഥ സ്മരിക്കുന്നത് സംഗതമാണെന്ന് കരുതുന്നു. ഉമ്മു സലമ: എന്ന അപരനാമത്തില്‍ വിശ്രുതയായ ഹിന്ദ് ബിന്‍ത് ഉമയ്യത്ത് ബ്നുല്‍ മുഗീറ(റ)യുടെ കഥ. മഖ്സൂം ഗോത്രക്കാരിയായിരുന്നു അവര്‍. സാദുര്‍റാകിബ് എന്ന പേരിലറിയപ്പെട്ട ഉമയ്യത്താണ് പിതാവ്. ആതിഖ ബിന്‍ത് ആമിര്‍ മാതാവും....

ആരാധനകള്‍ ജീവിതത്തിന് നല്‍കുന്ന മൗലിക ഗുണങ്ങള്‍

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നിത്യജീവിതത്തില്‍ ഒട്ടേറെ ഇബാദത്തുകള്‍ നാമനുഷ്ഠിച്ചു പോരുന്നുണ്ട്. ഓരോ ആരാധനാ കര്‍മ്മവും പ്രാമാണികമായും കഴിയുന്നത്ര ആത്മാര്‍ത്ഥമായുമാണ് നാം നിര്‍വഹിച്ചു വരുന്നത്. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്ന് ലഭിക്കാവുന്ന പ്രതിഫലങ്ങളെ കുറിച്ചും ജീവതത്തിലുണ്ടാകുന്ന ഗുണവശങ്ങളെ കുറിച്ചും നന്നേ ബോധവാന്മാരാണ് നാമെല്ലാവരും. അല്ലാഹുവും റസൂലും(സ്വ) നിര്‍ദ്ദേശിച്ച ഏതൊരു ആരാധനാ...

അല്ലാഹുവിനെ സ്നേഹിക്കുക; ഹൃദയപൂര്‍വം

നാം പരമമായി ആരെ സ്നേഹിക്കുന്നു? പ്രപഞ്ച സ്രഷ്ടാവിനെ, ഈ പ്രപഞ്ചത്തിന്‍റെ പരിപാലകനെ. നമ്മെ പടച്ചവനെ, നമ്മുടെ നിയന്താവിനെ; കാരുണ്യവാനും ദയാനിധിയുമായ അല്ലാഹുവിനെ. വിനീതനായ ഏതൊരു ദാസന്‍റേയും സന്ദേഹം കലരാത്ത മറുപടിയാണിത്. സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. (ബഖറ/165) എന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എന്തുകൊണ്ട് അല്ലാഹുവിനെ സ്നേഹിക്കണം?...

സൗഭാഗ്യത്തിന്‍റെ മധുരവും ദൗര്‍ഭാഗ്യത്തിന്‍റെ കയ്പും

മനുഷ്യര്‍ക്കിടയില്‍ വിജയികളും പരാജിതരുമുണ്ട്. എന്നാല്‍, ഭൗതിക ലോകത്ത് ഓരോരുത്തരുടേയും വിജയവും പരാജയവും ആപേക്ഷികം മാത്രമാണ്. ആത്യന്തികമായ വിജയവും ആത്യന്തികമായ പരാജയവും ആരുടേയും ഐഹിക ജീവിതത്തില്‍ കാണുക വയ്യ. ഇന്നത്തെ വിജയി നാളത്തെ പരാജിതനാകാം. ഇന്നത്തെ പരാജിതന്‍ നാളത്തെ വിജയിയുമാകാം. പക്ഷെ, ഒന്നുണ്ട്; വിജയിയും പരാജിതനും നിത്യജീവിതത്തില്‍ സദാ...

പ്രിയ സ്‌നേഹിതാ നിന്നോടൊരല്‍പം സംസാരിച്ചോട്ടെ

പ്രിയ സ്നേഹിതാ, അക്കാദമിക സിലബസിനുള്ളില്‍ കഴിയുന്നത്ര ആത്മാര്‍ഥതയോടെ നാമോരോരുത്തരും ജീവിച്ചു പോകുകയാണ്. പരീക്ഷകള്‍ക്കു ശേഷം ലഭിക്കാനിരിക്കുന്ന പ്രസാദാത്മകമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പഠന കാലത്തെ നമ്മുടെ ഓരോ കാല്‍വെപ്പും. കളിയും ചിരിയുമൊക്കെ ജീവിതത്തിന്‍റെ ഭാഗമാകുമ്പോഴും, ഈ ലക്ഷ്യപ്രാപ്തിയെ സംബന്ധിച്ച് നമ്മിലെ അധിക പേരും മറന്നു പോകാറില്ല. അതുകൊണ്ടു തന്നെയാണ് പ്രസ്തുത...

സദാചാരം ലൈംഗികരംഗത്തു മാത്രമൊ?

അറിവ് മനുഷ്യനെ മനുഷ്യനാക്കുന്നതാകണം. സംസ്കൃതമായ ജീവത പരിസരം അറിവിലൂടെ സിദ്ധമാകണം. തികഞ്ഞ ഭൗതിക വീക്ഷണത്തില്‍ പോലും, ആനന്ദദായകമായ ലക്ഷ്യം പകരാത്ത ഒരു അറിവും അറിവായി പരിഗണിക്കാന്‍ മനുഷ്യന്‍ തയ്യാറല്ല. മാനവ സമൂഹത്തിന്‍റെ സകലമാന നന്മകളേയും പരിവര്‍ത്തിപ്പക്കുന്ന ദൈവിക മതമായ ഇസ്ലാം അറിവിനു നല്‍കുന്ന പ്രാധാന്യം അനിതരമാണ്. സ്രഷ്ടാവിനെ...

കിതാബിലെ സ്ത്രീ സുരക്ഷിതയാണ്

എവിടെയൊക്കെയൊ വെച്ചു നഷ്ടപ്പെട്ട മനുഷ്യന്‍റെ സകല അവകാശങ്ങളും ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലക്ക് ഇസ്ലാം കണ്ടെത്തിക്കൊടുത്തിട്ടുണ്ട്. ഇസ്ലാമികാഗമനത്തിന്‍റെ ആദിശേഷങ്ങള്‍ പരിശോധിച്ചാല്‍ അത് കൃത്യമായി നമുക്ക് ബോധ്യപ്പെടും. ശരിയായ വിശ്വാസം, അനുയോജ്യമായ ആരാധനകള്‍, ക്രയവിക്രയങ്ങളിലെ മര്യാദകള്‍, വ്യക്തിബന്ധങ്ങളുടെ രീതിശാസ്ത്രം, സ്നേഹപരിഗണനകളുടെ വില, വിവാഹ-ദാമ്പത്യ രംഗങ്ങളിലെ ചിട്ടകള്‍ തുടങ്ങിയ...

ത്യാഗ വഴിയില്‍ തളിര്‍ത്തു നിന്ന ഇബ്‌റാഹീം നബി(അ)

പ്രവാചകന്‍മാരുടെ മാതൃകാ യോഗ്യമായ ജീവിത ചരിത്രങ്ങള്‍ ഖുര്‍ആന്‍ ഒരുപാട് അധ്യായങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. അതിന്ന്, അല്ലാഹു തന്നെ പറഞ്ഞു തരുന്ന കാരണമിതാണ്: ''അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക.'' (അന്‍ആം: 90) അഥവാ അല്ലാഹുവിനാല്‍ നേര്‍വഴിയിലാക്കപ്പെട്ടവരും ലോകത്തിന് സ്വീകരിക്കാന്‍ മാതൃകയായി നിശ്ചയിക്കപ്പെട്ടവരുമാണ് പ്രവാചകന്മാര്‍ എന്നര്‍ഥം....