റമദാന്‍ ക്വുര്‍ആനിന്റെ മാസം: ക്വുര്‍ആനിനെപ്പറ്റി 6 അറിവുകള്‍

വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമാണ്. വിശുദ്ധ റമദാനിലാണ് അതിന്റെ അവതരണാരംഭം. പ്രപഞ്ച സ്രഷ്ടാവിന്റെ അസ്ഥിത്വവും ആരാധ്യതയും സ്ഥാപിക്കുന്ന, മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന, ജീവിതത്തിന്റെ ധര്‍മ്മവും ലക്ഷ്യവും പഠിപ്പിക്കുന്ന, പ്രാപഞ്ചിക രഹസ്യങ്ങളിലേക്ക് സൂചനകള്‍ നല്‍കുന്ന, മനുഷ്യ ധിഷണയില്‍ ചിന്തയുടേയും അറിവിന്റേയും ആന്ദോളനങ്ങള്‍ സൃഷ്ടിക്കുന്ന, സാമൂഹ്യജീവിതത്തില്‍ മുഴുവന്‍...

റമദാന്‍ തൗബയുടെ മാസം: ഇസ്തിഗ്ഫാറിന്‍റെ 10 ഗുണങ്ങള്‍

1. അല്ലാഹുവിന്നുള്ള ആരാധനയാണത് "വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണവര്‍" (ആലു ഇംറാന്‍/135) 2. പാപങ്ങള്‍ പൊറുക്കാനുള്ള മാധ്യമമാണത് "നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു." (നുഹ്/10) 3. മഴവര്‍ഷിച്ചു കിട്ടാനുള്ള ഹേതുവാണത് "അവന്‍...

റമദാനിനു മുമ്പ് ഒരുങ്ങാന്‍ ഏഴു കാര്യങ്ങള്‍

1. പശ്ചാത്തപിച്ചു മടങ്ങിയ മനസ്സ് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനും പശ്ചാത്തപിച്ചു ശുദ്ധിയാകാനും റബ്ബു നല്‍കിയ സുവര്‍ണ്ണാവസരമാണ് റമദാന്‍. റമദാനില്‍ പ്രവേശിക്കും മുമ്പെ മന:ശ്ശുദ്ധീകരണത്തിനാകട്ടെ നമ്മുടെ ശ്രമം. 2. പുണ്യങ്ങളിലേക്കുള്ള മത്സരം ജീവിതത്തില്‍ നന്മകളോട് ആഭിമുഖ്യമുള്ളവരെ മുഴുവന്‍ സ്വാഗതം ചെയ്തു കൊണ്ടാണ് റമദാനിന്‍റെ വരവ്. നിര്‍ബന്ധവും ഐച്ഛികവുമായ ആരാധനകള്‍ നിര്‍വഹിച്ച് റബ്ബിന്‍റെ പ്രീതി...

റമദാന്‍ വരുന്നു; നമുക്കൊന്നൊരുങ്ങാം

എല്ലാ വര്‍ഷവും റമദാന്‍ അടുക്കുന്നതോടെ പ്രബോധകന്മാരും പ്രസംഗകരും ആവര്‍ത്തിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; നാം ഒരുങ്ങിയൊ? ആവര്‍ത്തന വിരസതകൊണ്ട് ഈ ചോദ്യം തന്നെ പലര്‍ക്കും വിരക്തമായിട്ടുണ്ടാകാം. ചിലര്‍ക്കെങ്കിലും ഈ ചോദ്യം ഒരു വീണ്ടുവിചാരത്തിന് പ്രചോദനമായിട്ടുമുണ്ടാകാം. സഹോദരങ്ങളേ, വിശുദ്ധ റമദാനിന് ഒരുങ്ങിയൊ എന്ന് സത്യവിശ്വാസികള്‍ പരസ്പരം ചോദിക്കുന്നതിലെ സാരം, റമദാനിലെ...

റമദാനിന്‍റെ കവാടത്തില്‍ ഇത്തിരി നേരം

ആയുസ്സ് വളരെ ധൃതിയില്‍ നടക്കുന്നു. ഒപ്പമെത്താന്‍ വളരെ പ്രയാസപ്പെടുന്നുണ്ട്, നാം. നന്മകള്‍ക്കായി ലഭിക്കുന്ന അവസരങ്ങളെ മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല എന്ന പരാതി നമുക്കുണ്ട്. നമ്മിലെ ഈമാനിന്‍റെ ഗുണമാണ് ഈ ഖേദം. അതേസമയം, അല്ലാഹുവിന്‍റെ തൗഫീക്വോടെ കഴിവില്‍പ്പെട്ടത്ര അവസരങ്ങളെ ജീവിതത്തിനു മുതല്‍ക്കൂട്ടാക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന ആശ്വാസവുമുണ്ട്. പരലോക വിജയത്തിനായുള്ള...

പ്രിയപ്പെട്ട സ്‌നേഹിതാ നിന്നോടൊരല്‍പം സംസാരിച്ചോട്ടെ

പ്രിയ സ്നേഹിതാ, അക്കാദമിക സിലബസിനുള്ളില്‍ കഴിയുന്നത്ര ആത്മാര്‍ഥതയോടെ നാമോരോരുത്തരും ജീവിച്ചു പോകുകയാണ്. പരീക്ഷകള്‍ക്കു ശേഷം ലഭിക്കാനിരിക്കുന്ന പ്രസാദാത്മകമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പഠന കാലത്തെ നമ്മുടെ ഓരോ കാല്‍വെപ്പും. കളിയും ചിരിയുമൊക്കെ ജീവിതത്തിന്‍റെ ഭാഗമാകുമ്പോഴും, ഈ ലക്ഷ്യപ്രാപ്തിയെ സംബന്ധിച്ച് നമ്മിലെ അധിക പേരും മറന്നു പോകാറില്ല. അതുകൊണ്ടു തന്നെയാണ് പ്രസ്തുത...

സ്വന്തത്തിലേക്ക് വിരല്‍ചൂണ്ടുന്ന ക്വുര്‍ആനിക ചിന്തുകള്‍

എത്ര സമ്പാദിച്ചിട്ടുണ്ട് എന്ന് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത്, സമ്പാദിച്ചവയില്‍ എത്ര അവശേഷിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നതാണ്. ഒരിക്കല്‍ പ്രവാചക തിരുമേനി(സ്വ) ഒരു ആടിനെ അറുത്തു. അതിന്‍റെ മാംസം ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തു. അനന്തരം പത്നി ആയിഷ(റ)യോടായി ചോദിച്ചു: ഇനി വല്ലതും ബാക്കിയിരുപ്പുണ്ടൊ? അവര്‍ പറഞ്ഞു: എല്ലാം തീര്‍ന്നു റസൂലേ, ഇനി...

നരകക്കൊയ്ത്തിനൊരുങ്ങി നില്‍ക്കുന്ന നാവുകള്‍

പരിഹാസം ദുര്‍ഗുണമാണ്. മനുഷ്യത്വ രഹിതമാണ്. സ്നേഹം, ബഹുമാനം, കരുണ തുടങ്ങിയ ആദരണീയ ഗുണങ്ങളെ നിഷ്ക്രിയമാക്കുന്ന ചീത്തവൃത്തിയാണത്. വിശുദ്ധ ഇസ്ലാം പരിഹാസത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പരിഹാസ പ്രവണതയില്‍ വീണുപോകാതിരിക്കാന്‍ ഓരോ സത്യവിശ്വാസിയേയും ഇസ്ലാം ഉപദേശിക്കുന്നുമുണ്ട്. അന്യരുടെ അഭിമാനത്തിന് മാരകമായി ക്ഷതമുണ്ടാക്കും വിധം, അവരെ പരിഹസിക്കുന്ന ആളുകളെ കര്‍ക്കശമായ നിലയിലാണ്...

ഹൃദയത്തിലെ കരുണയുടെ ജലം വറ്റരുത്

ഹൃദയത്തില്‍ മാനുഷികമായ പ്രകൃതവികാരങ്ങള്‍ സജീവമായി നിലനില്‍ക്കുന്നവരില്‍ സന്തോഷകരമായ ജീവിതം കാണാനാകും. എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നും എല്ലാ ദിവസവും പുഞ്ചിരി പകര്‍ന്നും എല്ലാ സഹജീവികളുമായും സൗഹൃദം നുണഞ്ഞും ജീവിക്കാനാകുന്നത് മഹാഭാഗ്യമാണ്. ഈ പറഞ്ഞ ജീവിത നിലപാടുകളിലൊക്കെ ഓരോരുത്തരുടേയും സാഹചര്യങ്ങളെപ്രതി ഏറ്റക്കുറച്ചിലുകളുണ്ടാകാം. എന്നാല്‍ ആത്യന്തികമായി ഇത്തരം ആളുകളില്‍ മുഖപ്രസന്നതയും ആഹ്ളാദവും...