പശ്ചാത്തപിച്ചു പരിശുദ്ധരാകാം
പ്രിയപ്പെട്ടവരേ, നമ്മള്‍ പശ്ചാത്തപിച്ചുവൊ, കാരുണ്യവാനായ റബ്ബിനോട് നാം ഖേദിച്ചു മാപ്പിരന്നുവൊ? വിശ്വാസിയുടെ നിയതമായ ഗുണമാണ് ഇസ്തിഗ്ഫാര്‍. റമദാനിലെ നിമിഷങ്ങള്‍ പടച്ചവനില്‍ നിന്ന് മാപ്പു ലഭിക്കാനായുള്ള പ്രാര്‍ത്ഥനകള്‍ക്കായി നാം ഉപയോഗപ്പെടുത്തണം. ഇനിയും റമദാന്‍ ദിനങ്ങള്‍...
നോമ്പ് നമുക്കു നല്‍കുന്നത്
പ്രിയപ്പെട്ടവരേ, റമദാനിന്റെ ദിനരാത്രങ്ങളില്‍ നാം തഖ് വ നേടിക്കൊണ്ടിരിക്കുകയാണ്. നോമ്പിന്റെ ചൈതന്യം തന്നെ തഖ് വയാണ്. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.
“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്...
വ്രതം നമ്മെ തടഞ്ഞു നിര്‍ത്തണം
വ്രതനാളുകള്‍ കടന്നു പോകുകയാണ്. നോമ്പിന്റെ ചൈതന്യം നമ്മുടെ ജീവിതത്തെ അല്പാല്‍പമായി മാറ്റിക്കൊണ്ടിരിക്കുന്നത് നാമറിയുന്നുണ്ട്. നോമ്പ് എനിക്കുള്ളതാണ്, അതിന്ന് ഞാനാണ് പ്രതിഫലം നല്‍കുന്നത് എന്ന് അല്ലാഹു പറഞ്ഞത് പ്രവാചകന്‍(സ്വ) നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹുവിന്ന് ഏറ്റവും...
വ്രതനാളുകള്‍ ഖുര്‍ആനിനോടൊപ്പം
സഹോദരീ സഹോദരങ്ങളെ, വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ...
ഇഖ്‌ലാസ്വ് ആരാധനകളുടെ മര്‍മ്മം
പ്രിയപ്പെട്ടവരേ, എല്ലാ ആരാധനാ കര്‍മ്മങ്ങളും ഇഖ്‌ലാസോടെയുള്ളതാകണം എന്ന് നമുക്കറിയാം. കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യയോഗ്യമാകുന്നത് നിയ്യത്തുകൊണ്ടു മാത്രമാണെന്ന് പ്രവാചക തിരുമേനി(സ്വ) പഠിപ്പിച്ചിട്ടുമുണ്ട്. (ബുഖാരി രേഖപ്പെടുത്തിയ ഹദീസ്) നിയ്യത്തില്ലാത്ത, ഇഖ്‌ലാസില്ലാത്ത ഒരു ഇബാദത്തും, അമലുസ്വാലിഹാത്തും റബ്ബിങ്കല്‍...
മനസ്സിനൊരു നനച്ചുകുളി
മുഅ്മിനുകളില്‍ അതിവിശുദ്ധ മാസമായ റമദാന്‍ വന്നിറങ്ങി. ചക്രവാളത്തില്‍ റമദാനിന്റെ അമ്പിളിക്കല ദര്‍ശിച്ചതോടെ, വിശ്വാസീ ഹൃദയങ്ങള്‍ മുഴുവന്‍, അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍യുംനി വല്‍ ഈമാന്‍ വസ്സലാമത്തി വല്‍ ഇസ്ലാം എന്ന് പ്രാര്‍ത്ഥിച്ചു കഴിഞ്ഞു....
റമദാനമ്പിളി നെഞ്ചിലുദിക്കുമ്പോള്‍
റമദാനിൻറെ ഹിലാൽ കിഴക്കേ ചക്രവാളത്തിൽ പുഞ്ചിരിച്ചെത്തിക്കഴിഞ്ഞു. നമ്മുടെ കണ്ണും കരളും കുളിർത്തിരിക്കുന്നു. പുതുമനിറഞ്ഞ ജീവിതത്തിലേക്ക് വെമ്പലോടെ യാത്രക്കൊരുങ്ങുകയാണ് വിശ്വാസീ ലോകം മുഴുവൻ.
പൂർവ്വസമൂഹങ്ങളെ ഈമാനികമായി ത്രസിപ്പിച്ച വ്രതാനുഷ്ഠാനമാണ് റമദാനിൻറെ കയ്യിലെ മുഖ്യസമ്മാനം. അല്ലാഹുവാണത് തന്നയച്ചിട്ടുള്ളത്....
നൽകിയതെല്ലാം കൈനിറയെ വാങ്ങിയൊ?
പ്രിയപ്പെട്ടവരുടെ വരവും പോക്കും വളരെ പെട്ടെന്നായി നമുക്കനുഭവപ്പെടും. അവര്‍ നമ്മോടൊപ്പം ഒരു മാസം കഴിഞ്ഞാലും കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാല്‍ പോരെ എന്ന് നാം അവരോട് ചോദിക്കും. റമദാന്‍ നമ്മുടെ പ്രിയപ്പെട്ട...
പൊറുക്കുന്നൊരു നാഥനുണ്ട്: മാപ്പിരക്കുക
മനസ്സില്‍ തഖ് വയുടെ പനനീര് തെളിച്ചു തുടങ്ങിയ മാസമാണ് റമദാന്‍. വ്രതവും ആരാധനകളും നന്മകളുമായി വിശ്വാസികള്‍ ഓരോ ദിവസവും റബ്ബിന്‍റെ മുന്നില്‍ ജീവിക്കുകയാണ്. എല്ലാവരും ആശിക്കുന്നതും പ്രതീക്ഷിക്കുന്നതും വിശുദ്ധി കൈവരിച്ച മനസ്സും മരണമെത്തുംവരെ...