هي زوجتي .. عنوانها عنواني

ഇവളെന്റെ ഇണ… ഞങ്ങളിരുവരും പരസ്പരം വ്യക്തിത്വപൂരകങ്ങള്‍

وحبيبتي .. بستانها بستاني

ഇവളെന്റെ പ്രിയതമ… ഞങ്ങൡരുവരും പരസ്പരാരാമങ്ങള്‍

ورفيقة العمر الذي أيامُه .. في بيتها أزكي من الريحان 

ആയുഷ്‌കാല കൂട്ടുകാരി… അവളോടൊത്തുള്ള ജീവിത ദിനങ്ങള്‍ റൈഹാനിനേക്കാള്‍ സൂഗന്ധപൂരിതമാണ്

هي أم أبنائي و روضة مهجتي وشريكتي في الفرح و الأحزان 

അവള്‍ എന്റെ മക്കളുടെ മാതാവ് എന്റെ ആനന്ദത്തിന്റെ പൂന്തോപ്പ് സുഖദു:ഖങ്ങളിലെ പങ്കാളി

هي من إذا ملّ الفؤاد رأيتُها .. زهراً جديداُ يانعَ الالوان

ഹൃദയത്തില്‍ മടുപ്പുപടരുമ്പോള്‍ സുന്ദരനിറമണിഞ്ഞ പുതിയൊരു പുഷ്പമായി മുന്നിലെത്തുന്നവള്‍

و إذا اشتكيت من الصعاب وجدتها .. سهلاً مريحاً لين الأركان

പ്രയാസങ്ങളിലകപ്പെടുമ്പോള്‍ സമാധാനത്തിന്റെ ലാളിത്യത്തിന്റെ  സ്‌നേഹ സഹായിയായി അരികിലണയുന്നവള്‍

و إذا أتيت من الظهيرة مُتعباً .. كانت كأنفاس النسيم الحاني

ഉച്ചതിരിഞ്ഞ് ക്ഷീണിതനായി വീടണയുമ്പോള്‍ പാട്ടുമൂളുന്ന മന്ദമാരുതനെപ്പോലെ ഉണര്‍വ്വു പകരുന്നവള്‍

في وجهها أمل و ملئُ عيونها .. هي نعمةُ الرحمن يا أخواني

അവളുടെ മുഖം നിറയെ പ്രതീക്ഷകളാണ്; അവളുടെ കണ്ണുകളിലും, കരുണാ വാരിധിയില്‍ നിന്നുള്ള അനുഗ്രഹമാണവള്‍, സഹോദരങ്ങളേ

نمشي علي درب السلامـ و في يدي .. يدها .. فتشعرني بكل أمان

സമാധാനത്തിന്റെ നടപ്പാതയിലൂടെ പരസ്പരം കൈകള്‍ കോര്‍ത്ത് നടക്കുകയാണ് ഞങ്ങള്‍; പൂര്‍ണ്ണ സുരക്ഷാബോധത്തോടെ

هي أم أبنائي و روضة مهجتي .. و شريكتي في الفرح والأحزان

അവള്‍ എന്റെ മക്കളുടെ മാതാവ് എന്റെ ആനന്ദത്തിന്റെ പൂന്തോപ്പ് സുഖദു:ഖങ്ങളിലെ പങ്കാളി

هي من إذا مل الفؤاد رأيتها .. زهرا جديدا يانع الألوان

ഹൃദയത്തില്‍ മടുപ്പുപടരുമ്പോള്‍ സുന്ദരനിറമണിഞ്ഞ പുതിയൊരു പുഷ്പമായി മുന്നിലെത്തുന്നവള്‍

و إذا اشتكيت من الصعاب وجدتها .. سهلاً مريحاً لين الأركان

പ്രയാസങ്ങളിലകപ്പെടുമ്പോള്‍ സമാധാനത്തിന്റെ ലാളിത്യത്തിന്റെ  സ്‌നേഹ സഹായിയായി അരികിലണയുന്നവള്‍

و إذا أتيت من الظهيرة مُتعباً .. كانت كأنفاس النسيم الحاني

ഉച്ചതിരിഞ്ഞ് ക്ഷീണിതനായി വീടണയുമ്പോള്‍ പാട്ടുമൂളുന്ന മന്ദമാരുതനെപ്പോലെ ഉണര്‍വ്വു പകരുന്നവള്‍

يا رب فاملأ بالمحبـة بيتنآ .. والود والإخلاص والإيمان

നാഥാ ഞങ്ങളുടെ വീടകം സ്‌നേഹം, സൗഹൃദം, ആത്മാര്‍ത്ഥത, വിശ്വാസം എന്നിവയാല്‍ നിറച്ചാലും