അഭിമാനമാണ് എനിക്കെൻറെ ഹിജാബ്

1016

أَكْثَرُوا مِنْ عِتَابِي بَعْدَ لِبْسِ الْحِجَابِ

ഹിജാബ് അണിഞ്ഞ എന്നിൽ അവർ ആക്ഷേപം ചൊരിയുകയാണ്

بِتُّ مِنْ قَوْلِهِمْ فِي حِيرَةٍ وَاضْطِرَابِ

അവരുടെ വാക്കുകളില്‍ അസ്വസ്ഥതയിലും ആശങ്കയിലുമാണ് ഞാൻ

حَدَّثُونِي فَقَالُوا مُذْ لَبِسْتُ الْحِجَابَ

ഹിജാബണിഞ്ഞ നാൾ മുതല്‍ അവരെന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നൂ..

خاَنَكِ السّعْدُ عُودِي حُرَّةً كَالسّحَابَة

സൗഭാഗ്യം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നൂ, മടങ്ങൂ.. കാര്‍മേഘം പോലെ നീ സ്വതന്ത്രയാകൂ

وَلكِنْ كَيْفَ كَيْفَ كَيْفَ أَنْزِعْهُ؟؟؟

പക്ഷെ, എങ്ങനെ എങ്ങനെ എങ്ങനെ ഞാനെന്റെ ഹിജാബ് ഊരിമാറ്റും?

كَيْفَ لِي أَنْ أُزِيلَ ذَا الْحِجَابَ الأَصِيلَ

ഈ അന്തസ്സിന്റെ ഹിജാബിനെ ഞാനെന്തിന് അഴിച്ചു വെക്കണം?

صَارَ مِنّي كَبَعْضي صِرْتُ فِيهِ جَلِيلًة

ഇത് ഇന്നെന്റെ തന്നെ ഭാഗമായിരിക്കുന്നു ഇതില്‍ ഞാന്‍ ആദരണീയയാണ്

لَنْ أُمِيطَ غِطَائِي رَغْمَ مُرِّ الْجَفَاءِ

എത്ര കയ്പുറ്റതാണെങ്കിലും എന്റെയീ ആവരണം ഞാന്‍ അഴിച്ചു മാറ്റില്ല

شَرْعُ رَبِّي دَلِيلِي لاَ هَوَى الْأَدْعِيَاءِ

എന്റെ റബ്ബിന്റെ നിയമമാണെന്റെ വഴികാട്ടി; ആരോപകരുടെ ഭാവനകളല്ല

وَلكِنْ كَيْفَ كَيْفَ كَيْفَ أَنْزِعْهُ؟؟؟

എങ്കില്‍, എങ്ങനെ, എങ്ങനെ, എങ്ങനെ ഞാനെന്റെ ഹിജാബ് ഊരിമാറ്റും?

جَاءَنِي بِالوُرُودِ نَاصِحٌ ذُو وُعُودِ

വാഗ്ദാനങ്ങളുടെ റോസാപ്പൂുക്കളുമായി ഉപദേഷ്ടാക്കളെത്രയോ എന്നെ വന്നു കാണുന്നു

رَبَّةَ الحُسْنِ عُودِي لِلْهَنَا وَالسُّعُودِ

ഹേ, സുന്ദരീ, ആനന്ദ-സൗഭാഗ്യങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് നീയൊന്ന് തിരിച്ചുപോര്

جَالَ فِكْرِي وَحَارَ تَارَةً بَعْدَ تَارَةٍ

മിക്കപ്പോഴും എന്റെ ചിന്തകള്‍ ശിഥിലമാകുന്നു, അവ അസ്വസ്ഥമാകുന്നു.

بِتُّ أَسْأَلُ نَفْسِي هَلْ أُزِيلُ الْخِمَارَ

എന്റെ ശിരോവസ്ത്രം ഞാന്‍ അഴിക്കയോ, എന്ന് ഞാൻ സ്വയം ചോദിച്ചു പോകുന്നു

وَلكِنْ كَيْفَ كَيْفَ كَيْفَ أَنْزِعْهُ؟؟؟

പക്ഷെ, എങ്ങനെ, എങ്ങനെ, എങ്ങനെ ഞാനെന്റെ ഹിജാബ് ഊരിമാറ്റും?

مَنْ يَعِشْ فِي الْهِدَايَةِ لَمْ يَمِلِ لِلْغَوَايَة

സന്മാര്‍ഗ്ഗത്തില്‍ ജീവിക്കുന്നവന് വഴികേടിലേക്ക് ചായേണ്ടതില്ല

رَبِّي ثَبِّتْ فُؤَادِي وَامْحُ عَنِّي الْخَطَايَا

രക്ഷിതാവേ, എന്റെ ഹൃദയത്തിനു നീ സ്ഥൈര്യമേകിയാലും എന്റെ വീഴ്ചകളെ നീ മായ്ചു തന്നാലും

مَنْ أرَادَ السَّعَادَةَ وَالْعُلَا وَالرِّيَادَة

സൗഭാഗ്യവും ഔന്നിത്യവും നേതൃപദവിയും കൊതിക്കുന്നവര്‍

فَلْيَقُمْ شَرْعَ رَبِّهِ وَلْيَدُمْ فِي الْعِبَادَة

തന്റെ രക്ഷിതാവിന്റെ നിയമത്തിലാണ് ജീവിക്കേണ്ടത്, ആരാധനകളിലാണ് മുഴുകേണ്ടത്

وَلكِنْ كَيْفَ كَيْفَ كَيْفَ أَنْزِعْهُ؟؟؟

ആകയാല്‍, എങ്ങനെ, എങ്ങനെ, എങ്ങനെ ഞാനെന്റെ ഹിജാബ് ഊരിമാറ്റും?

Source: www.nermozhi.com

ആശയ വിവർത്തനം: കബീർ എം. പറളി