വരാതെപോകില്ല…

555

… سيسوقها

وإذا البشائر لم تحِن أوقاتها
‏فلِحكمةٍ عند الإله تأخرتْ
‏سيسوقها في حينها فاصبرلها
‏حتى وإن ضاقت عليك وأقفرتْ
‏وغداً سيجري دمع عينك فرحةً
‏وترى السحائب بالأماني أمطرت
‏وترى ظروف الأمس صارت بلسما
‏وهي التي أعيتْك حين تعسّرتْ
‏وتقولُ سبحان الذي رفع البلا
‏مِن بعد أن فُقد الرجاء تيسرتْ

ഹൃദയം കുളിര്‍പ്പിക്കുന്ന വാര്‍ത്തകള്‍
നമ്മളില്‍ നിന്ന് സ്വയം മാറിനില്‍ക്കുകയല്ല;
ഇലാഹിനു മാത്രമറിയാവുന്ന കാരണങ്ങളാല്‍ വരാന്‍
വൈകുകയാണ്
പ്രയാസമുണ്ടെന്നറിയാം
ഒറ്റപ്പെടലും; ക്ഷമിക്കുക
സമയമാകുമ്പോള്‍ അവനവയെ നിന്നിലേക്ക്
തെളിച്ചു കൊണ്ടുവരുകതന്നെ ചെയ്യും
അന്ന് നിന്‍റെ കണ്ണിണകളില്‍
ആനന്ദത്തിന്‍റെ നീര്‍ച്ചാലുകളൊഴുകും
അന്ന് നിന്‍റെ അഭിലാഷങ്ങളുടെ മഴമേഘങ്ങള്‍
തിമര്‍ത്തുപെയ്യും
ഇന്നെലെകളില്‍ പ്രയാസങ്ങളാല്‍
നിന്നെ തളര്‍ത്തിയ
ജീവിത സാഹചര്യങ്ങള്‍
ഒരിക്കലൊരൗഷധമായി നിനക്കനുഭവപ്പെടും!
അന്നു നീ പറയും:
പരിശുദ്ധനാണവന്‍!
പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കെ
പ്രയാസങ്ങള്‍ നീക്കി ജീവിത സൗകര്യങ്ങളേകിയവന്‍!

ആശയവിവര്‍ത്തനം: കബീര്‍ എം. പറളി

Source: nermozhi.com