പശ്ചാത്താപത്തിന് ആറു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

1308

പശ്ചാത്താപത്തിന്
ആറു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

1. ചെയ്തു പോയ പാപത്തില്‍ ഖേദിക്കുക

-‘ഖേദം പശ്ചാത്താപമാണ്’ (ഇബ്‌നുമാജ) എന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്
ഖേദം ആത്മാര്‍ത്ഥതയോടെയാകുക
-സ്വയം ശുദ്ധീകൃതമാകാന്‍ മാനസികമായി സന്നദ്ധമാകുക
-ത്വയ്യിബും ഹലാലുമായവ മാത്രം അന്വേഷിച്ചറിയുക

2. പാപകര്‍മ്മത്തില്‍ നിന്നും വിടപറയുക

-മേലില്‍ പ്രസ്തുത പാപത്തില്‍ മുഴുകില്ലെന്ന് തീരുമാനിക്കുക
-പാപത്തില്‍ നിന്ന് പിന്തിരിയാന്‍ പരിശ്രമിക്കുക
-കുറ്റബോധം വന്ന മാത്രയില്‍ പാപത്തില്‍ നിന്നും മാറിനില്‍ക്കുക

3. പാപത്തിലേക്ക് ഇനിയുമൊരു തിരിച്ചു പോക്കില്ലെന്ന് ദൃഢനിശ്ചയമെടുക്കുക

-മനസ്സിന്റെ കണിശമായ തീരുമാനമാണ് കുറ്റങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ സഹായകമാകുന്നത്
ഏതു സമയത്തും നിന്റെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ് അല്ലാഹു എന്ന് മനസ്സിലാക്കുക
-വീണ്ടുമൊരിക്കല്‍ കൂടി പാപം ചെയ്യുന്നുവെങ്കില്‍ പോലും നിരാശ വേണ്ട, ഉടന്‍ പശ്ചാത്തപിക്കുക, പാപമുക്തി നേടുക.
-എപ്പോഴും സത്യസന്ധനായിരിക്കുക, ആത്മാര്‍ത്ഥത കൈവിടാതിരിക്കുക

4. അല്ലാഹുവിന്റെ മാപ്പിനായി പശ്ചാത്തപിച്ചു പ്രാര്‍ത്ഥിക്കുക

-അല്ലാഹു അടിമകളോട് കാരുണ്യവാനാണ്. അവനാണ് പാപങ്ങള്‍ പൊറുത്തു തരുന്നവന്‍.
ഖുര്‍ആന്‍ പറഞ്ഞു: ‘പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?’ (ആലു ഇംറാന്‍:135)
-വുദു ചെയ്ത് രണ്ട് റക്അത്ത് നമസ്‌കരിച്ചതിനു ശേഷം പാപമോചനത്തിനായി അല്ലാഹുവോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക
-അല്ലാഹു നിന്റെ പശ്ചാത്താപം പരിഗണിക്കുമെന്നും നിന്റെ പ്രാര്‍ത്ഥന അവന്‍ സ്വീകരിക്കുമെന്നും ഉറച്ചു വിശ്വസിക്കുക

5. ചീത്തവൃത്തികള്‍ ചെയ്തു പോയെങ്കില്‍ സല്‍പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ചെയ്യുക

-അല്ലാഹു പറഞ്ഞു: ‘തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്‌കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്.’ (ഹൂദ്:114)
പാപകര്‍മ്മങ്ങള്‍ മാറ്റി ജീവിതത്തില്‍ സല്‍കര്‍മ്മങ്ങള്‍ക്ക് ഇടം നല്‍കുക
-പ്രാര്‍ത്ഥന, ഇസ്തിഗ്ഫാര്‍, ദാനധര്‍മ്മം, പരസഹായം എന്നിവ കൊണ്ട് ജീവിതം സജീവമാക്കുക
-നന്മകളില്‍ ഒതുങ്ങി ജീവിക്കാന്‍ പരിശ്രമിക്കുക

6. പശ്ചാത്തപിക്കാന്‍ വൈകാതിരിക്കുക

-എപ്പോഴാണ് നിന്റെ അവസാന നിമിഷം എന്ന് നിനക്കറിയില്ല; ഉടന്‍ പശ്ചാത്തപിക്കുക
എല്ലാ പാപങ്ങള്‍ക്കും മാപ്പു നല്‍കുന്നവനാണ് അല്ലാഹു. മടിക്കരുത്, മാപ്പിരക്കുക
-ഏതെങ്കിലും വ്യക്തിയൊടാണ് തെറ്റ് ചെയ്തത് എങ്കില്‍ അവനോട് മാപ്പ് പറയുക.
-മനസ്സിലാക്കുക; ഇസ്്‌ലാം തീര്‍ച്ചയായും താങ്കളെ പരിവര്‍ത്തിപ്പിക്കും

നോക്കൂ…
അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍, ഇതാ, ഇപ്പോള്‍ മുതല്‍ ജീവിതത്തില്‍ ഒരു പുതിയ തുടക്കത്തിന് താങ്കള്‍ക്ക് സാധിക്കും.

അല്ലാഹു അനുഗ്രഹിക്കട്ടെ.