അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഞാനെന്റെ കണ്ണുനീര്‍ തുടച്ചു മാറ്റും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഞാനെന്റെ ദു:ഖങ്ങളെല്ലാം വിസ്മൃതമാക്കും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
എന്റെ മുറിവുകളില്‍ ഞാന്‍ ക്ഷമിക്കും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
എന്റെ ആഗ്രഹങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഞാനൊരിക്കലും നിരാശനാകുകയില്ല
അഥവാ ജീവിതത്തില്‍ ദു:ഖമല്ലാതെ മറ്റൊന്നുമറിയാത്ത ഒരുത്തന്‍!
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഒരുനാള്‍ ഞാനെന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും
അതെ, എന്റെ സ്വപ്‌നങ്ങള്‍… ആളുകള്‍ നിരന്തരം കല്ലെറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ സ്വപ്നങ്ങള്‍!
അവരുടെ കല്ലേറുകള്‍ എന്നെ എത്രയോ വേദനിപ്പിച്ചിട്ടുണ്ട്.
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഒരുനാള്‍ ഞാന്‍ പുഞ്ചിരിക്കുക തന്നെ ചെയ്യും
ഞാനവരോട് പറയും:
അവന്‍ നല്‍കിയതിനെ തടയാന്‍ ഒരാള്‍ക്കുമാകില്ലെന്ന്
അവന്‍ തടഞ്ഞതിനെ നല്‍കാനും ഒരാള്‍ക്കുമാകില്ലെന്ന്!
ഉപജീവനം മുഴുവനും അവന്റെ കയ്യിലായിരിക്കെ, അവന്റെ ഉപജീവനം എനിക്ക് നിഷേധിക്കാന്‍ ഒരുത്തനും സാധ്യമല്ലെന്നും!
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഞാനവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും
എനിക്കും ഒരു ദിവസം വന്നെത്തും
പ്രാര്‍ത്ഥിച്ചിട്ട് ഞാനെന്തു നേടിയെന്ന് അന്ന് ഞാന്‍ നിങ്ങളോട് പറയും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഒരുനാള്‍ ഞാനെന്റെ കണ്ണീര്‍ക്കണങ്ങളെ തുടച്ചുമാറ്റും
ഞാനെന്നോടു തന്നെ പറയും: മനസ്സേ, അസാധ്യമായി ഒന്നുമില്ല തന്നെ!
അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞില്ലെ;
‘നിങ്ങള്‍ എന്നോട് വിളിച്ചു പ്രാര്‍ത്ഥിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്’
ആഗ്രഹങ്ങളെല്ലാം ഒരുനാള്‍ യാഥാര്‍ത്ഥ്യമാകും, ദു:ഖങ്ങളെല്ലാം ഒരുനാള്‍ വിടപറഞ്ഞു പോകും
മുറിവുകള്‍ക്കു ശമനം വരും. സ്വപ്‌നങ്ങള്‍ നിലവില്‍ വരും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍… ഞാന്‍ ക്ഷമിക്കുകയാണ്
ഞാന്‍ ക്ഷമിക്കുകയാണ്… ഞാന്‍ ക്ഷമിക്കുക തന്നെയാണ്
എന്റെ പ്രയാസങ്ങള്‍ക്ക് വിടുതല്‍ വരുവോളം…
എന്റെ സ്വപന്ങ്ങള്‍ പൂവണിയുവോളം…
എന്റെ ആഗ്രഹങ്ങള്‍ സഫലമാകുവോളം…
(ഒരു അറബിക്കവിതയുടെ ആശയവിവര്‍ത്തനം)
Source: nermozhi.com