രണ്ടു കാര്യങ്ങള്‍: ലളിതമാണവ

644

അബ്ദുല്ലാഹിബ്‌നു അംറ് (റ) നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) അരുളുകയുണ്ടായി:

“രണ്ട് ഗുണങ്ങളുണ്ട് അഥവാ രണ്ടു കാര്യങ്ങൾ, അവ ഏതൊരു മുസ്ലിം കൃത്യതയോടെ പ്രാവര്‍ത്തികമാക്കുന്നുവൊ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല.

അവരണ്ടും വളരെ ലളിതമാണ്, എന്നാല്‍ അവ പ്രാവര്‍ത്തികമാക്കുന്നവര്‍ വളരെ കുറവുമാണ്

എല്ലാ നമസ്‌കാരശേഷവും സുബ്ഹാനല്ലാഹ് എന്ന് 10 പ്രാവശ്യവും,

അല്‍ഹംദുലില്ലാഹ് എന്ന് 10 പ്രാവശ്യവും,

അല്ലാഹു അക്ബര്‍ എന്ന് 10 പ്രാവശ്യവും ചൊല്ലുക.

ഇപ്രകാരം ചൊല്ലുമ്പോള്‍ അത് നാവില്‍ 150 എണ്ണവും മീസാനില്‍ 1500 എണ്ണവുമാകുന്നതാണ്.

ഉറങ്ങാന്‍ കിടക്കുന്ന നേരത്ത് 40 പ്രാവശ്യം അല്ലാഹു അക്ബര്‍ എന്നും, 33 പ്രാവശ്യം അല്‍ഹംദുലില്ലാഹ് എന്നും, 33 പ്രാവശ്യം സുബ്ഹാനല്ലാഹ് എന്നും ചൊല്ലുക.

അപ്പോള്‍ അത് നാവില്‍ 100 ഉം മീസാനില്‍ 1000 വുമാകുന്നതാണ്.

– അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുകയാണ്; അല്ലാഹുവിന്റെ റസൂല്‍(സ്വ) അവിടുത്തെ കൈകൊണ്ട് എണ്ണം പിടിക്കുന്നത് ഞാന്‍ കണ്ടിരുന്നു.-

അപ്പോൾ സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അവരണ്ടും വളരെ എളുപ്പമുള്ളതായിരിക്കെ അവ പ്രാവര്‍ത്തികമാക്കുന്നവര്‍ കുറവാകുന്നതെങ്ങനെയാണ്?

നബി(സ്വ) പറഞ്ഞു: ഉറങ്ങാനൊരുങ്ങുന്ന നേരത്ത് നിങ്ങളില്‍ ഒരാളുടെ അരികില്‍ പിശാച്  വരികയും, ഈ ദിക്‌റുകള്‍ ചൊല്ലും മുമ്പ് പിശാചവനെ ഉറക്കിക്കളയുകയും ചെയ്യും. നമസ്‌കാരത്തിലായിരിക്കുന്ന സമയത്ത് പിശാച് അവന്റ അരികില്‍ വരികയും ഓരോരൊ ആവശ്യങ്ങള്‍ അവനെ ഓര്‍മ്മിപ്പിച്ച് അവ ചൊല്ലുന്നതില്‍ നിന്ന് മറപ്പിക്കുകയും ചെയ്യും.” (സ്വഹീഹ് അബീ ദാവൂദ്/5065, തിർമിദി/3410, നസാഈ/1348, ഇബ്നു മാജ/926, അഹ്മദ്/6910))

(ഇപ്രകാരമാണ് ഈ ദിക്‌റുകള്‍ വളരെ ലളിതമായിരുന്നിട്ടും അധിക ആളുകള്‍ക്കും നിര്‍വഹിക്കാനാകാതെ പോകുന്നത് എന്ന് സാരം.)