മുസ്‌ലിംകള്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂവെന്നല്ലേ ഇസ്‌ലാം പറയുന്നത്? ഇത് തീര്‍ത്തും സങ്കുചിത വീക്ഷണമല്ലേ? പരലോകത്തും സംവരണമോ?
ഒരാള്‍ പരീക്ഷ പാസാകണമെന്നാഗ്രഹിക്കുന്നില്ല. പരീക്ഷക്കു വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നുമില്ല. എങ്കില്‍ മറ്റെന്തൊക്കെ എഴുതിയാലും പരീക്ഷയില്‍ വിജയിക്കുകയില്ല. വിജയിക്കുമെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല. അപ്രകാരംതന്നെ രോഗം മാറണമെന്ന് ആഗ്രഹിക്കുന്നില്ല; രോഗശമനത്തിന് നിര്‍ദേശിക്കപ്പെട്ട മരുന്ന് കഴിക്കുന്നുമില്ല. എന്നാലും രോഗം മാറണമെന്ന് ആരും പറയുകയില്ലല്ലോ. ഇവ്വിധംതന്നെ സ്വര്‍ഗം ലക്ഷ്യമാക്കാതെ, സ്വര്‍ഗലബ്ധിക്കു നിശ്ചയിക്കപ്പെട്ട മാര്‍ഗമവലംബിക്കാതെ ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുകയില്ല. അത്തരക്കാര്‍ക്കും സ്വര്‍ഗം നല്‍കണമെന്ന് നീതിബോധമുള്ളവരാരും അവകാശപ്പെടുകയുമില്ല.
സ്വര്‍ഗം സജ്ജനങ്ങള്‍ക്കുള്ള ദൈവത്തിന്റെ ദാനമാണ്. വേദഗ്രന്ഥത്തില്‍ ദൈവദൂതന്മാരിലൂടെയാണ് അല്ലാഹു അത് വാഗ്ദാനം ചെയ്തത്. അത് ലഭ്യമാകാന്‍ വ്യക്തമായ മാര്‍ഗം നിശ്ചയിച്ചിട്ടുമുണ്ട്. അതിനാല്‍ ആര്‍ ദൈവം, സ്വര്‍ഗം, ദൈവദൂതന്മാര്‍, വേദഗ്രന്ഥം തുടങ്ങിയവയില്‍ യഥാവിധി വിശ്വസിച്ച് സ്വര്‍ഗം ലക്ഷ്യം വച്ച് അതിനു നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നുവോ അവര്‍ക്ക് സ്വര്‍ഗം ലഭിക്കും. ഇക്കാര്യത്തിലാരോടും ദൈവം ഒട്ടും വിവേചനം കാണിക്കുകയില്ല. എന്നാല്‍ സ്വര്‍ഗത്തില്‍ വിശ്വസിക്കുകയോ അത് ലക്ഷ്യം വെക്കുകയോ അത് വാഗ്ദാനം ചെയ്ത ദൈവത്തെയും ആ അറിവു നല്‍കിയ ദൈവദൂതനെയും വേദഗ്രന്ഥത്തെയും അംഗീകരിക്കുകയോ ചെയ്യാതെ, അതിനു നിശ്ചയിക്കപ്പെട്ട മാര്‍ഗമവലംബിക്കാതെ ജീവിക്കുന്നവര്‍ക്ക് അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. ലഭിക്കണമെന്ന് പറയുന്നതിലൊട്ടും അര്‍ഥവുമില്ല. അതിനാലിതില്‍ സങ്കുചിതത്വത്തിന്റെയോ സംവരണത്തിന്റെയോ പ്രശ്‌നമില്ല. നിഷ്‌കൃഷ്ടമായ നീതിയാണ് ദീക്ഷിക്കപ്പെടുക.