ക്ഷമ ,സ്വർഗ്ഗത്തിലേക്കുള്ള തെളിമയാർന്ന പാത

745
Nature Path Trees Forest Beautiful Snow Snowy Purple Beauty Winter Tropical Desktop Wallpaper

ക്ഷമ ,സ്വർഗ്ഗത്തിലേക്കുള്ള തെളിമയാർന്ന പാത

‘ആരുടെ കൂടെ ചേർന്നു നിൽക്കാനാണ് നമുക്കിഷ്ടം ‘ഉത്തരം കൃത്യമാണ് “നമ്മെയിഷ്ടപ്പെടുന്നവരുടെകൂടെ 
എങ്കിൽ ആരാണ് നമ്മെയേറെയിഷ്ടപ്പെടുന്നത് ? മാതാവ്,പിതാവ്,മക്കൾ ,ഇണ.. അല്ല, ഇവരാരുമല്ല ഇവരെയൊല്ലാം നമുക്ക് സമ്മാനമായി നൽകിയ അല്ലാഹുവാണ് നമ്മെയേറെയിഷ്ടപ്പെടുന്നത്

അല്ലാഹു വിളിക്കുന്നു ,തെളിഞ്ഞ ജീവിതത്തിൻറെ ശാന്തമായ പരപ്പിലേക്ക്. കുറഞ്ഞൊരീ ജീവിതത്തിൽ വളരെയേറെ പേരെ കാണുന്നു നാം .ഉമ്മ ഉപ്പ മക്കൾ ഇണ ബന്ധുക്കൾ അയൽപക്കക്കാർ എല്ലാവരിൽ നിന്നും എല്ലായ്പ്പോഴും സുഖമുള്ള അനുഭവമായിരിക്കില്ല ലഭിക്കുക കുത്തുവാക്കുകൾ പരിഹാസം ,തരം താഴ്ത്തൽ മനസ്സിനെ മുറിവേൽപ്പിക്കുന്ന വർത്തമാനങ്ങൾ അങ്ങിനെയങ്ങിനെ ..

അൽപം തുണിയിൽ പൊതിഞ്ഞു പച്ചമണ്ണിൽ ഇറക്കിവെക്കേണ്ട പച്ച മാംസമാണ് ഞാനും നിങ്ങളും ആറടിമണ്ണിലും ചില കൂട്ടുകാരൊക്കെ കൂട്ടിനു വരും ,ദുനിയാവിൽ നിന്നും കൊളുത്തിയെടുത്ത നന്മകൾ ഖബറിലെ പ്രകാശമാകുന്ന നേരങ്ങളുണ്ട് .ബഹളമയമായ ദുനിയാവിൽ ആൾക്കാരുടെ മനസ്സുകളിൽ നിന്നും വിസ്‌മൃതിയുടെ കയങ്ങളിൽ നാം ആണ്ടുപോയാലും ഖബറിലേക്കെത്തിനോക്കുന്ന പ്രകാശിക്കുന്ന ചില നേരങ്ങൾ

മാതാവിൻറെ ഗർഭാശയത്തിൽ നിന്നും പൊക്കിൾ കൊടിയെ മുറിച്ചു നീക്കപ്പെട്ട ശേഷം ചുരുട്ടിപിടിച്ച കൈകളുമായി ലോകത്തേക്കിറങ്ങി വന്ന നമ്മളെ അനുഗ്രഹത്തിൻറെ സന്തോഷത്തിൻറെ ആഹ്ലാദത്തിന്റെ മനോഹരമായ ജീവിതത്തിലേക്ക് വാരിയെടുത്തു കൊണ്ടു പോയവനാണ് നമ്മുടെ റബ്ബ് — മാതാവിന്റെ വയറിലെ ഇരുട്ടിലും ദുനിയാവിലെ വെളിച്ചത്തിലും ഒപ്പമുണ്ടായികൊണ്ടിരിക്കുന്ന റബ്ബ് –

അതേ റബ്ബ് തന്നെയാണ് അവൻറെ കൂടെ നിൽക്കാൻ ക്ഷണിക്കുന്നത് .ക്ഷമിക്കുന്നവർക്കൊക്കെ അതിനു ഫലം കിട്ടും”തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അൽബഖറ:153 
“ക്ഷമാ ശീലരെ അല്ലാഹു സ്നേഹിക്കുന്നു ” ആലു ഇമ്രാൻ 146 “ക്ഷമാ ശീലർക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കു നോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്” സുമർ : 10 പരിഹസിച്ചവനും ഏഷണിയും പരദൂഷണവുമായി ഊര് ചുറ്റിയവനും കൊല്ലാൻ കുതിച്ചു വന്നവനും ക്ഷമ നൽകിയ ലോകത്തിന്റെ കാരുണ്യമാണ് മുസ്തഫാ റസൂൽ കരീം صلى الله عليه وسلم

അമ്മായിക്കും അമ്മാവനും അമ്മോശനും ജേഷ്ട്ടനും അനുജനും സഹോദരിമാർക്കും അമ്മായിയമ്മയ്ക്കും ബന്ധുക്കൾക്കും ക്ഷമ നൽകിയേക്കുക – പൊറുത്തുകൊടുക്കുക — ക്ഷമയിലൂടെ നിങ്ങൾ സ്നേഹം കൊണ്ട് മറ്റുള്ളവരെ കീഴടക്കുകയാണ് അതൊരിക്കലും പോരായ്മയല്ല മനസ്സിലെ നന്മയാണ് നിങ്ങളുടെ ഹൃദയത്തിൽ കരുണയുടെ വെളിച്ചം കെട്ടുപോകാത്തതിൻറെ മുദ്രയാണ് ഇനിയുമിനിയും ഒരുപാടൊരുപാട് നിങ്ങളുടെ മനസ്സിന് ഉയരാനും വിശാലമാകാനും കഴിയുമെന്ന് ലോകത്തോടുള്ള വിളിച്ചു പറയലാണ്, അതിനേക്കാളുപരി നമ്മെ സൃഷിടിച്ച കരുണാമയനായ അല്ലാഹുവിൻറെ സഹായം ലഭിക്കുവാനുള്ള സ്വർഗ്ഗത്തിലേക്കുള്ള തെളിമയാർന്ന 
പാതയും കൂടിയാണ്