നമുക്കെല്ലാം സുപരിചിതമായൊരു പ്രവാചക വചനമുണ്ട്. റമദാനില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് സന്തോഷമേകുന്ന വചനമാണത്.
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: إِذَا دَخَلَ رَمَضَانُ فُتِّحَتْ أبْوَابُ الجَنَّةِ، وغُلِّقَتْ أبْوَابُ جَهَنَّمَ، وسُلْسِلَتِ الشَّيَاطِينُ (رواه البخاري)
അബൂ ഹുറയ്‌റ(റ) നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: “റമദാന്‍ സമാഗതമായാല്‍, സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടും, നരകവാതിലുകള്‍ അടയ്ക്കപ്പെടും, പിശാചുക്കള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെടും.” (ബുഖാരി/3277)
സ്വര്‍ഗ്ഗപ്രവേശനത്തിന് സാധ്യമാക്കുന്ന സര്‍ക്കര്‍മ്മങ്ങളുടെ സമ്പന്ന മാസമാണ് റമദാന്‍. നരകാഗ്നിയില്‍ നിന്ന് രക്ഷപ്പെടാവുന്ന പശ്ചാത്താപത്തിന്റെ മാസമാണ് റമദാന്‍. നരകവഴിയിലേക്ക് പ്രലോഭനങ്ങളുമായി നമ്മെ സമീപിക്കാറുള്ള ശപിക്കപ്പെട്ട പിശാചില്‍ നിന്ന് പ്രത്യേക സുരക്ഷലഭിക്കുന്ന മാസമാണ് റമദാന്‍. ആകയാല്‍ ചെറുതും വലുതുമായ പുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം ഉപയോഗപ്പെടുത്തുക.
തെറ്റുകള്‍ ഒരുപാട് വന്നിട്ടുണ്ടാകാം, അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ച് ഹൃദയശുദ്ധി വരുത്തുക. പിശാചിനെ കരുതിയിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.