തൗഹീദ് എന്നത് വിശാലമായ വിഷയമാണ്. ഇസ്ലാം ദീനിന്റെ അടിസ്ഥാന വിഷയമാണ്. വിശുദ്ധ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം തൗഹീദ് ആണ്.
നഷ്ടത്തിൽ അല്ലാത്ത 4 കൂട്ടർ :
അസ്വര്‍ – 103:3
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ
വിശ്വസിക്കുകയും , സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും യഥാരര്‍ത്ഥത്തെ കുറിച്ചു അന്യോന്യം ‘ഒസിയ്യത്ത്’ ( ബലമായ ഉപദേശം ) ചെയ്യുകയും, ക്ഷമയെക്കുറിച്ചു അന്യോന്യം ‘ഒസിയ്യത്ത്’ ചെയ്യുകയും ചെയ്തവരൊഴികെ. [ഇവര്‍ മാത്രം നഷ്ടത്തില്‍ അല്ല]
മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം:
51:56
وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ ﴾٥٦﴿
ജിന്നിനെയും, മനുഷ്യനെയും അവർ എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
സൂറത്തു ദ്ദാരിയാത്ത് 56
മനുഷ്യനെ പടച്ചിരിക്കുന്നത് ശുദ്ധ പ്രകൃതി(فطرة)യോടെയാണ്
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٣٠﴿
ആകയാല്‍, ശുദ്ധമനസ്കനായ നിലയില്‍ നീ നിന്റെ മുഖത്തെ (ഈ) മതത്തിലേക്കു ചൊവ്വാക്കി നിറുത്തുക; മനുഷ്യരെ അല്ലാഹു യാതൊരു പ്രകൃതിയിലായി സൃഷ്ടിച്ചിരിക്കുന്നുവോ, അല്ലാഹുവിന്റെ ആ പ്രകൃതി (മതം)! അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റമേ ഇല്ല. അതത്രെ (വക്രതയില്ലാതെ) ശരിയായി നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
സൂ റൂം 30
ഹദീസ്:
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറയ്‌റ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇതാകുന്നു: “എല്ലാ കുട്ടികളും ജനിക്കുന്നതു ശുദ്ധ പ്രകൃതിയോടെയാണ്. എന്നിട്ട് അവന്റെ മാതാപിതാക്കള്‍ അവനെ യഹൂദിയും, ക്രിസ്‌ത്യാനിയും, മജൂസിയുമാക്കുകയാണ് ചെയ്യുന്നതു.” (ബു.മു.)
ആദമിന്റെ മക്കളുടെ മനുഷ്യരുടെ മുതുകുകളില്‍ നിന്നു അവരുടെ സന്തതികളെ പുറത്തു കൊണ്ടുവരുകയും ‘ഞാന്‍ നിങ്ങളുടെ റബ്ബല്ലേ’ എന്നു അല്ലാഹു അവരോടു ചോദിക്കയും, ‘അതെ’ എന്നു അവര്‍ അതിനു മറുപടി പറഞ്ഞ് (ഉടമ്പടി) സാക്ഷ്യം വഹിക്കുകയും ചെയ്‌തുവെന്നു.
وَإِذْ أَخَذَ رَبُّكَ مِنۢ بَنِىٓ ءَادَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ أَن تَقُولُوا۟ يَوْمَ ٱلْقِيَٰمَةِ إِنَّا كُنَّا عَنْ هَٰذَا غَٰفِلِينَ ﴾١٧٢﴿
ആദമിന്റെ മക്കളില്‍നിന്നു – അവരുടെ മുതുകുകളില്‍നിന്നും – നിന്റെ റബ്ബ് അവരുടെ സന്തതികളെ (പുറത്ത്) എടുക്കുകയും, അവരെ അവരുടെ സ്വന്തം പേരില്‍ (തന്നെ) സാക്ഷ്യപ്പെടുത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക); ‘ഞാന്‍ നിങ്ങളുടെ റബ്ബ് അല്ലയോ?” (എന്നു പറഞ്ഞതും കൊണ്ടു)
അവര്‍ പറഞ്ഞു: ‘അല്ലാതേ! [അങ്ങിനെത്തന്നെ] ഞങ്ങള്‍ (ഇതാ) സാക്ഷ്യം വഹിച്ചിരിക്കുന്നു.’
‘നിശ്ചയമായും ഞങ്ങള്‍ ഇതിനെപ്പറ്റി അശ്രദ്ധരായിരുന്നു’വെന്നു ക്വിയാമത്തുനാളില്‍ നിങ്ങള്‍ പറഞ്ഞേക്കുന്നതിനാലത്രെ (ഇങ്ങിനെ ചെയ്തതു)
أَوْ تَقُولُوٓا۟ إِنَّمَآ أَشْرَكَ ءَابَآؤُنَا مِن قَبْلُ وَكُنَّا ذُرِّيَّةً مِّنۢ بَعْدِهِمْ ۖ أَفَتُهْلِكُنَا بِمَا فَعَلَ ٱلْمُبْطِلُونَ ﴾١٧٣﴿
അല്ലെങ്കില്‍ ‘മുമ്പ് ഞങ്ങളുടെ പിതാക്കള്‍ ‘ശിര്‍ക്കു’ ചെയ്തു [അല്ലാഹുവിനു പങ്കുകാരെയുണ്ടാക്കി]; ഞങ്ങള്‍ അവരുടെ ശേഷം (അവരുടെ) സന്തതികളായിരിക്കയും ചെയ്തുവെന്നേയുള്ളു’ എന്നു നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍.
എന്നിരിക്കെ, (ആ) വ്യര്‍ത്ഥകാരികള്‍ ചെയ്തതിനു ഞങ്ങളെ നീ (ശിക്ഷിച്ച്) നശിപ്പിക്കുകയാണോ?” (എന്നും നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍)
സൂറത്തുല്‍ അഅ്റാഫ്
സൂ അഅ്റാഫ്:172-173
പിശാച് നേർമാർഗത്തിൽ നിന്നും വഴി തെറ്റിച്ചു.
ഇയാദ്വുബ്‌നുഹിമാര്‍ (عياض بن حمار (رَضِيَ اللهُ تَعَالَى عَنْهُ)) ഉദ്ധരിച്ച ഒരു നബി വചനം ഇങ്ങിനെയാണു: ‘അല്ലാഹു പറയുന്നു: “എന്റെ അടിയാന്‍മാരെ ഞാന്‍ ഋജുമാനസരായി സൃഷ്‌ടിച്ചിരിക്കുന്നു. എന്നിട്ട് പിശാചുക്കള്‍ വന്നു അവരുടെ മതത്തില്‍നിന്നു അവരെ പിഴപ്പിച്ചുകൊണ്ടു പോകുകയും, ഞാന്‍ അവര്‍ക്കു അനുവദനീയമാക്കിയതു അവര്‍ക്കു നിഷിദ്ധമാക്കുകയും ചെയ്യുന്നു (മു.)
പ്രവാചകന്മാർ അഖിലവും പ്രബോധനം ചെയ്തത്
21:25
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدُونِ ﴾٢٥﴿
(നബിയേ) ‘ഞാനല്ലാതെ ആരാധ്യനേയില്ല, അതുകൊണ്ട് എന്നെ (മാത്രം) ആരാധിക്കുവിന്‍’ എന്നു നാം ‘വഹ്-യു’ നല്‍കുന്നതായിക്കൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.
സൂറത്തുല്‍ അമ്പിയാഉ് 25
തൗഹീദാണ് പ്രാധാന്യം
11:1
الٓر ۚ كِتَٰبٌ أُحْكِمَتْ ءَايَٰتُهُۥ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ ﴾١﴿
‘അലിഫ് – ലാം – റാ’. ഒരു (മഹത്തായ) ഗ്രന്ഥം! അതിന്‍റെ ‘ആയത്തു’ [സൂക്തം]കള്‍ ബലവത്താക്കപ്പെട്ടിരിക്കുന്നു; പിന്നെ, അതു വിശദീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു; അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമായ ഒരുവന്‍റെ അടുക്കല്‍ നിന്നുള്ളതാണു. (അതു);
11:2
أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۚ إِنَّنِى لَكُم مِّنْهُ نَذِيرٌ وَبَشِيرٌ ﴾٢﴿
നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത് എന്നു, നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്ന് ഒരു താക്കീതുകാരനും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമാണ്;
സൂറത്തു ഹൂദ് 1-2
മുഅ്മിനും കാഫിറും തിരിച്ചറിയാൻ
أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ ﴾٢٢﴿
അക്കൂട്ടരുടെ ഹൃദയങ്ങളില്‍ അവന്‍ സത്യവിശ്വാസം രേഖപ്പെടുത്തിവെച്ചിരിക്കുന്നു; അവന്റെ പക്കല്‍നിന്നുള്ള ഒരു ആത്മാവുകൊണ്ടു അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ – അതില്‍ നിത്യവാസികളായ നിലയില്‍ – അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അക്കൂട്ടര്‍, അല്ലാഹുവിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക;) നിശ്ചയമായും അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയികള്‍.
സൂറത്തുൽ മുജാദലഃ 22
ജിഹാദ്
وَقَٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِ ۚ فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ بِمَا يَعْمَلُونَ بَصِيرٌ ﴾٣٩﴿
(സത്യവിശ്വാസികളേ) ‘ഫിത്‌നഃ’ [കുഴപ്പം] ഉണ്ടാകാതിരിക്കുകയും, ‘ദീന്‍’ [മതം] മുഴുവനും അല്ലാഹുവിന് ആയിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുവിന്‍.
എനി, അവര്‍ വിരമിച്ചുവെങ്കില്‍, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിശ്ചയമായും, അല്ലാഹു കണ്ടറിയുന്നവനാണ്. [പിന്നീട് വേണ്ടത് അവന്‍ ചെയ്‌തുകൊള്ളും].
സൂറത്തുല്‍ അന്‍ഫാല്‍ 39
അമ്ന് നിർഭയത്വം
سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا ۖ وَمَأْوَىٰهُمُ ٱلنَّارُ ۚ وَبِئْسَ مَثْوَى ٱلظَّٰلِمِينَ ﴾١٥١﴿
അവിശ്വസിച്ചവരുടെ ഹൃദയങ്ങളില്‍ നാം വഴിയെ ഭീതി ഇട്ടുകൊടുക്കുന്നതാണ്; അല്ലാഹു യാതൊരു (അധികൃത) രേഖയും അവതരിപ്പിച്ചിട്ടില്ലാത്തതിനെ അവര്‍ അവനോട് പങ്ക് ചേര്‍ത്തത് നിമിത്തം. അവരുടെ സങ്കേത സ്ഥാനം നരകവുമാ കുന്നു. (ആ) അക്രമികളുടെ പാര്‍പ്പിടം എത്രയോ ചീത്ത
സൂറത്തു ആലു ഇംറാന്‍ 151
وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ عَلَيْكُمْ سُلْطَٰنًا ۚ فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ ﴾٨١﴿
‘നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ ഞാന്‍ എങ്ങിനെ ഭയപ്പെടും? നിങ്ങള്‍ക്കു അല്ലാഹു യാതൊരു അധികൃത രേഖയും ഇറക്കിത്തന്നിട്ടില്ലാത്തതിനെ നിങ്ങള്‍ അവനോടു പങ്കുചേര്‍ക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ ഭയപ്പെടുന്നുമില്ല!
അപ്പോള്‍, ഇരു വിഭാഗക്കാരില്‍വെച്ചു നിര്‍ഭയതക്കു കൂടുതല്‍ അര്‍ഹതയുള്ളവര്‍ ആരാണ്? നിങ്ങള്‍ക്കു അറിയാമെങ്കില്‍ (ആലോചിച്ചു നോക്കൂ)!’
ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ ﴾٨٢﴿
യാതൊരു കൂട്ടര്‍, വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തോടു യാതൊരു അക്രമത്തെയും അവര്‍ (കൂട്ടി) കലര്‍ത്താതിരിക്കുകയും ചെയ്തുവോ, അക്കൂട്ടര്‍ – അവര്‍ക്കത്രെ നിര്‍ഭയതയുള്ളതു; അവര്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരുമാകുന്നു.
സൂറത്തുല്‍ അന്‍ആം 81–82
ആദ്യം കല്പിച്ചത്. ആദ്യത്തെ വിലക്ക്
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴾٢١﴿
ഹേ, മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴾٢٢﴿
അതായത് , ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പും, ആകാശത്തെ ഒരു കെട്ടിടവും (അഥവാ മേല്‍പുരയും) ആക്കിത്തന്നിട്ടുള്ളവന്‍; ആകാശത്തു നിന്ന് അവന്‍ വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു ; എന്നിട്ട് അതു മൂലം നിങ്ങള്‍ക്ക് ആഹാരത്തിനായി ഫലങ്ങളില്‍നിന്ന് (പലതും) അവന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്; നിങ്ങള്‍ അറിഞ്ഞും കൊണ്ട് (തന്നെ).
സൂറത്തുല്‍ ബക്വറഃ 21-22
1പ്രാവശ്യം എഴുതുന്നതാണ് 100 പ്രാവശ്യം വായിക്കുന്നതിനേക്കാൾ നല്ലത്. നീ വേട്ടയാടുന്നെങ്കിൽ കിട്ടിയത് എടുത്ത് വെക്കുക. അല്ലെങ്കിൽ വെറുതെ വേട്ടയാടുന്നവനെ പോലെയാകും. അതുപോലെയാണ് എഴുതി വെക്കാതിരുന്നാലും. ഇൽമ് ഹൃദയത്തിൽ ആക്കുക.
أنَّ موسى عليه السلام قال: يا رَبِّ، علِّمْني شيئًا أذكُرُك وأدعوك به. قال: يا موسى، قل: لا إلهَ إلَّا الله، قال: يا رَبِّ، كلُّ عبادِك يقولون هذا. قال: قُلْ: لا إلهَ إلَّا اللهُ. قال: لا إلهَ إلَّا أنت يا رَبِّ، إنما أريدُ شيئًا تخُصُّني به. قال: يا موسى، لو أنَّ السَّمواتِ السَّبعَ وعامِرَهن غيري، والأرَضينَ السَّبعَ في كِفَّةٍ، ولا إلهَ إلَّا اللهُ في كِفَّة، مالت بهنَّ لا إلهَ إلَّا اللهُ.
الراوي : أبو سعيد الخدري .
“മൂസ(സ) പറഞ്ഞു: എന്റെ റബ്ബേ , നീ എന്നെ വല്ലതും പഠിപ്പിക്കേണമേ; അതുകൊണ്ട് എനിക്ക് നിന്നോട് ദുആ ഇരക്കുവാനും നിനക്കു ദിക് റെ ടുക്കുവാനും. (അല്ലാഹു) പറഞ്ഞു: മൂസാ താങ്കൾ പറയുക: ‘ലാ ഇലാഹ ഇല്ലല്ലാഹ്. അദ്ദേഹം പറ ഞ്ഞു: എന്റെ റബ്ബേ , നിന്റെ എല്ലാ ദാസന്മാരും ഇതു പറയുന്നു. (അല്ലാഹു) പറഞ്ഞു: മൂസാ നിശ്ചയം, ഏഴ് ആകാശങ്ങളും, ഞാൻ ഒഴികെയുള്ള അവയിൽ വസിക്കുന്നവയും, ഏഴ് ഭൂമികളും ഒരു തട്ടിലും ‘ലാ ഇലാഹ ഇല്ലല്ലാഹ് മറ്റൊരു തട്ടിലും ആണെങ്കിൽ ലാ ഇലാഹ ഇല്ലല്ലാഹ്(വെച്ച തട്ട് ഭാരത്താൽ)ചായുന്നതാണ്.
യഅ്ഖൂബ്(അ)മരണമാസന്നമായപ്പോൾ മക്കളോട് ഉള്ള വസ്വിയത്ത്.
أَمْ كُنتُمْ شُهَدَآءَ إِذْ حَضَرَ يَعْقُوبَ ٱلْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنۢ بَعْدِى قَالُوا۟ نَعْبُدُ إِلَٰهَكَ وَإِلَٰهَ ءَابَآئِكَ إِبْرَٰهِۦمَ وَإِسْمَٰعِيلَ وَإِسْحَٰقَ إِلَٰهًا وَٰحِدًا وَنَحْنُ لَهُۥ مُسْلِمُونَ ﴾١٣٣﴿
അതല്ല. യഅ്ക്വൂബിന് മരണം ആസന്നമായ അവസരത്തില്‍ നിങ്ങള്‍ (അവിടെ) സന്നിഹിതരായിരുന്നുവോ? അതായത് , അദ്ദേഹം തന്‍റെ മക്കളോട് നിങ്ങള്‍ എന്‍റെ ശേഷം എന്തിനെയാണ് ആരാധിക്കുക എന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു: ‘നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളുടെ അഥവാ ഇബ്‌റാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും ഇസ്ഹാക്വിന്‍റെയും – ആരാധ്യനു മായുള്ളവനെ – (അതെ) ഒരേ ഒരു ആരാധ്യനെ – (ത്തന്നെ) ഞങ്ങള്‍ ആരാധിക്കും; ഞങ്ങള്‍ അവന് കീഴൊതുങ്ങിയവരും [മുസ്‌ലിംകളും] ആയിരിക്കും
2:133
തൗഹീദ് പഠനം എന്നും വേണം. ഈമാൻ പുതുക്കേണ്ട ആവശ്യം ഉണ്ട്.
പ്രവാചകന്മാർ അഖിലവും പ്രബോധനം ചെയ്തത്.
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّٰغُوتَ
തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; ‘നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, ‘ത്വാഗൂത്തി’നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ’മെന്നു (പ്രബോധനം ചെയ്തുകൊണ്ട്).
സൂ നഹ്ൽ 36
നൂഹ് (അ) തന്റെ ജനതയോട് പറഞ്ഞു:
لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴾٥٩﴿
നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: “എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല. നിശ്ചയമായും, ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ (ഭവിക്കുന്നതു) ഞാന്‍ ഭയപ്പെടുന്നു.
സൂ 7:59
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സത്യ സാക്ഷ്യ വചനത്തിന്റെ ഏഴ് നിബന്ധനകൾ
( شروط لا إله إلا الله)
സ്വര്‍ഗത്തിന്‍റെ താക്കോല്‍ അല്ലയോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് വഹബ് ബ്നു മുനബ്ബിഹ് (റഹിമഹുല്ലാഹ്) യോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:അതെ, എന്നാല്‍ ഏതൊരു താക്കോലിനും പല്ലുകളുണ്ടാവും. അതിനാല്‍ പല്ലുകളുള്ള താക്കോലുമായി നീ(സ്വര്‍ഗത്തിലേക്ക്) വന്നാല്‍ നിനക്ക് തുറക്കപ്പെടും അല്ലങ്കില്‍ നിനക്ക് തുറക്കപ്പെടില്ല.
ഫറസ്ദക് തന്‍റെ ഭാര്യയുടെ മയ്യിത്ത് മറവ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍, അല്‍ ഹസന്‍ റഹിമഹുല്ലാഹ് അദ്ദേഹത്തോട് ചോദിച്ചു: ഇത് പോലെ ഒരു ദിവസത്തിനു വേണ്ടി താങ്കള്‍ എന്താണ് ഒരുക്കി വെച്ചിരിക്കുന്നത് ?
ഫറസ്ദക് മറുപടി പറഞ്ഞു: എഴുപത് വര്‍ഷത്തോളമായി ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ശഹാദത്ത് (ഞാന്‍ ഒരുക്കി വച്ചിരിക്കുന്നു)
അല്‍ ഹസന്‍ റഹിമഹുല്ലാഹ് അദ്ദേഹത്തോട് പറഞ്ഞു: എത്ര നല്ല ഒരുക്കമാണത്, എന്നാല്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് ശര്‍ത്വുകള്‍ (നിബന്ധനകള്‍)ഉണ്ട്. അതിനാല്‍ പതിവൃതകളായ സ്ത്രീകളെ കുറിച്ച് അപവാദം പറയുന്നത് നീ സൂക്ഷിക്കണം.
ഉദ്ദരണം:മആരിജുല്‍ ഖബൂല്‍.
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തിന് ഏഴ് ശര്‍ത്വുകള്‍ (നിബന്ധനകള്‍) ഉണ്ട്.
ഒന്ന്: العلم : അജ്ഞതയെ പൂര്‍ണമായി നിരാകരിക്കുന്ന علم (അറിവ്) ഉണ്ടായിരിക്കണം.
യഥാര്‍ത്ഥ ആരാധ്യനായ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന മുഴുവന് ആരാധ്യന്‍ മാരേയും ആരാധ്യ വസ്തുക്കളുടെയും നിഷേദമാണ് لاإله എന്നതിലുള്ളത് എന്നും. ഇബാദത്ത് ഏകനായ അല്ലാഹുവിന് മാത്രമാണെന്ന സ്ഥിരീകരണമാണ് إلاالله എന്നതിലുള്ളത് എന്നുമുള്ള ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തിന്റെ കൃത്യമായ അര്‍ത്ഥത്തെ കുറിച്ചുള്ള അറിവ്
അല്ലാഹു പറയുന്നു:
فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ [محمد : 19]
യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലന്ന് നീ ഇല്മ് നേടുക.
അല്ലാഹു പറയുന്നു:
وَلَا يَمْلِكُ الَّذِينَ يَدْعُونَ مِنْ دُونِهِ الشَّفَاعَةَ إِلَّا مَنْ شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ [الزخرف : 86[
അല്ലാഹുവിനുപുറമെ അവര്‍ ആരെയാണോ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത് അവര്‍(മലക്കുകളാവാട്ടെ അമ്പിയാക്കളാവട്ടെ) ശഫാഅത്ത് ഉടമപ്പെടുത്താത്തവരാണ്.(ഇനി അല്ലാഹുവിന്‍റെ അനുമതിപ്രകാരം അവര്‍ ശഫാഅത്ത് നടത്തുന്നത്) ലാഇലാഹ ഇല്ലല്ലാഹ് എന്നത് ഇല്‍മുനേടി സാക്ഷ്യംവഹിച്ചവര്‍ക്ക് മാത്രമായിരിക്കും.
നബി സല്ലാല്ലാഹു അലൈഹിവസല്ലം പറഞ്ഞു:
عَنْ عُثْمَانَ رضي الله عنه قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ (رواه مسلم )
യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലന്ന് ഇല്‍മുനേടിയവനായി ഒരുവന് മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.
സ്വഹാബികളുടെ ശിഷ്യനായിരുന്ന ഹസനുൽ ബസ്വ്‌രി -ُرَحِمَهُ اللَّه- യോട് ചിലർ ചോദിച്ചു: “ജനങ്ങളിൽ ചിലർ പറയുന്നു: ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും?!” അദ്ദേഹം പറഞ്ഞു: “അതെ! ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും, അതിന്റെ അവകാശവും നിർബന്ധബാധ്യതകളും നിറവേറ്റുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും.” (ശർഹുന്നവവി: 1/219)
എന്താണ് طاغوت.
‘طغيات’
എന്നതിൽ നിന്നാണ് طاغوت ഉണ്ടായത്. പരിധി ലംഘിക്കുക എന്നാണ് طغياتഎന്നതിനർത്ഥം. طاغوت എന്നതിന് ഇമാം ഇബ്നുൽ ഖയ്യിം(റ)നൽകിയ വിശദീകരണം ഇതാണ്.
ما تجاوز به العبدُ حدَّه من متبوع أو معبودٍ، أو مُطاع
അടിമ തന്റെ പരിധി ലംഘിച്ചുകൊണ്ട് ഏതൊന്നിനെ ആരാധ്യനായോ പിന്തുടരപ്പെടുന്നവനായോ അനുസരിക്കപ്പെടുന്നവനായോ കണക്കാക്കുന്നുവോ അതാണ് ത്വാഗൂത്ത്.
അല്ലാഹു പറയുന്നു:
لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ *بِٱلْعُرْوَةِ ٱلْوُثْقَىٰ* لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٢٥٦﴿
മതത്തില്‍ നിര്‍ബന്ധം ചെലുത്തലേ ഇല്ല; ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം (വേര്‍തിരിഞ്ഞ്) വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ആകയാല്‍, ഏതൊരുവന്‍ ‘ത്വാഗൂത്തി’ല്‍ [ദുര്‍മൂര്‍ത്തികളില്‍] അവിശ്വസിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ, എന്നാലവന്‍, വളരെ ബലവത്തായ പിടിക്കയര്‍ മുറുകെ പിടിച്ചുകഴിഞ്ഞു. അതിന് അറ്റുപോകല്‍ (സംഭവിക്കുക) ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു
സൂ2:256
عُرْوَةِ ٱلْوُثْقَىٰ
ലാ ഇലാഹ ഇല്ലല്ലാഹ് ആണ്.
മക്കാ മുശ്രിക്കീങ്ങൾ തൗഹീദു റുബൂബിയത്തിൽ വിശ്വസിച്ചത്. തൗഹീദുൽ ഉലൂഹിയ്യത്താണ് പ്രവാചകന്മാരുടെ പ്രബോധന ദൗത്യം.
കേവല
വചനപ്രഖ്യാനമുണ്ടായാല്‍ മതിയാവുകയില്ല, കടമ നിലനിർത്തിയാവണമെന്ന് ചുരുക്കം.
രണ്ട്: اليقين : സംശയത്തെയും സന്ദേഹത്തെയും (الشك و الريب) തീര്‍ത്തും നിരാകരിക്കുന്ന يقين (ദൃഢത) ഉണ്ടായിരിക്കണം. യഖീന്‍ എന്നാല്‍ علم ന്‍റെ പൂര്‍ണ്ണതയാണ്.
അല്ലാഹു പറയുന്നു:
إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ أُولَئِكَ هُمُ الصَّادِقُون
[الحجرات : 15]
അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാത്തവരും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവരുടെ സമ്പത്തുംശരീരവും ഉപയോഗിച്ച് ജിഹാദ് ചെയ്യുന്നവരും മാത്രമാണ് മുഅ്മിനുകള് , അവരത്രെ സത്യവാന്മാറ്.
ഈ ആയത്തില് അല്ലാഹുവിലും അവന്റെ റസൂലിലുമുള്ള ഈമാനിന് നിബന്ധന പറഞ്ഞത് “സംശയിക്കാത്തവര്‍” എന്നാണ് . അപ്പോള് സംശയമുള്ളവന് മുനാഫിഖാണ് . العياذ بالله
നബി صلى الله عليه وسلم പറഞ്ഞു:
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه و سلم : أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ لَا يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا إِلَّا دَخَلَ الْجَنَّةَ (مسلم)
യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും,ഞാന്‍ അല്ലാഹുവിന്‍റെ റസൂലുമാണെന്നും ഞാന്‍ പ്രഖ്യാപിക്കുന്നു. യാതൊരു സംശയവുമില്ലാതെ ഈ രണ്ട് സാക്ഷ്യവുമായി ആര്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നുവോ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.
عَنْ أَبِي هُرَيْرَةَ، قَالَ:قَالَ رَسُولُ اللَّهِ -ﷺ-: «فَمَنْ لَقِيتَ مِنْ وَرَاءِ هَذَا الْحَائِطَ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ مُسْتَيْقِنًا بِهَا قَلْبُهُ، فَبَشِّرْهُ بِالْجَنَّةِ»
നബി -ﷺ- പറഞ്ഞു: “ഹൃദയത്തിൽ ദൃഢതയോടെ ലാ ഇലാഹ ഇല്ലല്ലാഹ് സാക്ഷ്യം വഹിക്കുന്നതായി ആരെയെങ്കിലും നീ കണ്ടാൽ അവന് നീ സ്വർഗം സന്തോഷവാർത്ത അറിയിക്കുക.” (മുസ്‌ലിം: 52)
മൂന്ന്: الإخلاص : ശിര്‍ക്കിന് വിരുദ്ദമായ ഇഖ്‌ലാസ് ഉണ്ടാവണം. അല്ലാഹു പറയുന്നു:
أَلَا لِلَّهِ الدِّينُ الْخَالِصُ [الزمر : 3]
അറിയുക; ദീന്‍ അല്ലാഹുവിന് മാത്രമുള്ളതാണ്.
അല്ലാഹു പറയുന്നു:
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ [البينة: 5]
ദീന്‍ അല്ലാഹുവിനു മാത്രമാക്കി (ഇഖ്‌ലാസോട്കൂടി) അവനെ മാത്രം ഇബാദത്ത് ചെയ്യനെല്ലാതെ അവര്‍ കല്പ്പിക്കപ്പെട്ടിട്ടില്ല
നബി صلى الله عليه وسلم പറഞ്ഞു:
عن أبي هريرة رضي الله عنه عن النبي صلى الله عليه و سلم :أَسْعَدُ النَّاسِ بِشَفَاعَتِي مَنْ قَالَ لَا إِلَهَ إِلَّا اللَّهُ خَالِصًا مِنْ قَلْبِهِ أَوْ نَفْسِهِ.( البخاري)
യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റൊരു ആരാധ്യനുമില്ല എന്ന് ഖല്‍ബില്‍ ഇഖ്‌ലാസോട് കൂടി പറഞ്ഞത് ആരാണോ, അവരാണ് ജനങ്ങളുടെ കൂട്ടത്തില്‍ എന്‍റെ ശഫാഅത്ത്‌കൊണ്ട് സൗഭാഗ്യം ലഭിക്കുന്നവര്‍.
അല്ലാഹുവിന്റെ വജ്ഹ് മാത്രം ഉദ്ദേശം വെക്കുക.
നാല്: الصدق : കളവിനെ തീര്‍ത്തും നിരാകരിക്കുന്നതും നിഫാഖിനെ തടയുന്നതുമായ സത്യസന്ധത (ഉണ്ടാവണം)
അല്ലാഹു പറയുന്നു:
الم أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ
[العنكبوت : 1 – 3]
ഞങ്ങള്‍ (ലാ ഇലാഹ ഇല്ലല്ലാഹ്) വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ പിന്നീടവര്‍ക്ക് യാതൊരു പരീക്ഷണവുമുണ്ടാവില്ല എന്നാണോ അവര്‍ കരുതുന്നത്. അവരുടെ മുന്‍ഗാമിളെ (ഇക്കാര്യം പറഞ്ഞിട്ടും) പരീക്ഷിക്കുക തന്നെ ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ കാര്യം പറഞ്ഞതില്‍ ആരാണ് സത്യവാന്മാര്‍ ആരാണ് കള്ളന്മാര്‍ എന്ന് അല്ലാഹു (പരീക്ഷിച്ച്) അറിയുക തന്നെ ചെയ്യും തീര്‍ച്ച.
അല്ലാഹു പറയുന്നു:
وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُمْ بِمُؤْمِنِينَ يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنْفُسَهُمْ وَمَا يَشْعُرُونَ فِي قُلُوبِهِمْ مَرَضٌ فَزَادَهُمُ اللَّهُ مَرَضًا وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ [الـبقرة : 8 – 10]
ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നവരുണ്ട്,(യഥാര്‍ഥത്തില്‍)അവര്‍ വിശ്വസിച്ചിട്ടില്ല.(ഈ കാര്യം പറഞ്ഞ് അവര്‍) അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുകയാണ്, അവരെ തന്നെയാണ് അവര്‍ വഞ്ചിക്കുന്നത് എന്നവര്‍ അറിയുന്നില്ല. അവരുടെ ഹൃദയത്തില്‍ രോഗമാണ് അത് അല്ലാഹു വര്‍ദിപ്പിക്കും, അത്തരക്കാര്‍ക്കു വേദനയേറിയ ശിക്ഷയുണ്ട്,അവര്‍ കളവാക്കിയത് കാരണത്താല്‍.
നബി صلى الله عليه وسلم പറഞ്ഞു:
عن معاذ بن جبل رضي الله عنه عن النبي صلى الله عليه و سلم مَا مِنْ أَحَدٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا عبده و رَسُولُه صِدْقًا مِنْ قَلْبِهِ إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ (البخاري)
ആര്‍ ഹൃദയത്തില്‍ സത്യസന്ധതയോട്കൂടി ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ് എന്നത് ശഹാദത്ത് നടത്തുന്നുവോ, അയാളുടെമേല്‍ അല്ലാഹു നരകം ഹറാ(നിഷിദ്ധ)മാക്കിയിരിക്കുന്നു .
عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، صِدْقًا مِنْ قَلْبِهِ، إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ»
നബി -ﷺ- യുടെ ഹദീഥിൽ ഈ നിബന്ധനയുടെ സൂചനകളുണ്ട്. അവിടുന്ന് പറഞ്ഞു: “‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന കാര്യം ഹൃദയത്തിൽ നിന്ന് സത്യസന്ധമായി ആരെങ്കിലും സാക്ഷ്യം വഹിക്കുന്നെങ്കിൽ അവന്റെ മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല.” (ബുഖാരി: 128, മുസ്‌ലിം: 32)
താരീഖ് ബിനു ശിഹാബ് (റ)ൽ. നിന്നും. നിവേദനം, അള്ളാഹുവിന്റെ. റസൂൽ (സ) പറഞ്ഞു :
” ഒരു ഈച്ചയുടെ വിഷയത്തിൽ ഒരാൽ സ്വർഗ്ഗത്തിലും ഒരാൾ നരകത്തിലും പ്രവേശിച്ചു. അവർ ചോദിച്ചു.അള്ളാഹുവിന്റെ റസൂലേ, അതെങ്ങനെ ?”( നബി (സ) പറഞ്ഞു : രണ്ടുപേർ ഒരു സമൂഹത്തിലൂടെ നടന്നു അവർക്ക്. ( ആ ജനതക്ക്) ഒരു വിഗ്രഹമുണ്ടായിരുന്നു, അതിനു ബലിയർപ്പിക്കാതെ ആരും അതിലൂടെ കടന്നുപോകാറില്ല, അവർ അവരിലൊരാളോട് പറഞ്ഞു :വല്ലതും ബലിയർപ്പിക്കൂ”. അയാൾ പറഞ്ഞു :എന്റെയടുക്കൽ ബലിയർപ്പിക്കാൻ ഒന്നുമില്ല ”.അവർ പറഞ്ഞു : ഒരു ഈച്ചയെയെങ്കിലും ബലിയർപ്പിക്കൂ,അയാൾ ഒരു ഈച്ചയെ ബലിയർപ്പിച്ചപ്പോൾ അവർ അയാളെ വെറുതെ വിട്ടു. അങ്ങനെ അയാൾ നരകത്തിൽ പ്രവേശിച്ചു.അവർ മറ്റേയാളോട് പറഞ്ഞു : വല്ലതും. ബലിയർപ്പിക്കൂ. അയാൾ പറഞ്ഞു : ” അള്ളാഹുവിനലാതെ മറ്റൊരാൾക്കും ഞാൻ ബലിയർപ്പിക്കുകയില്ല. അവർ അയാളുടെ. പിരടിവെട്ടി ( കൊന്നു ) അങ്ങനെ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.
(ഇമാം അഹ് മദ്, അദ്ദേഹത്തിന്റെ കിതാബുസ്സുഹ് ദിൽ ഉദ്ധരിച്ചത് )(സനദ് ദുർബലമാണ്,ആശയം ശെരിയാണ്)
എന്താണ് ഈമാൻ..?
അലി(റ) ഈമാനിനെ നിര്‍വചിച്ചത്
ഇപ്രകാരമാണ് :നാവുകൊണ്ട് ഉച്ചരിക്കലും
ഹൃദയം കൊണ്ട് സത്യപ്പെടുത്തലും
അവയവങ്ങള്‍ കൊണ്ട്
പ്രവര്‍ത്തിക്കലുമാണ് ഈമാന്‍.
ഈമാനിന്റെ മാധുര്യം അനുഭവിക്കുന്ന
സൗഭാഗ്യവാന്മാരെപ്പറ്റി നബി (സ്വ) അരുളി:
“മൂന്നു കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടായാല്‍
അയാള്‍ ഈമാനിന്റെ മാധുര്യം അനുഭവിക്കുന്നതാണ്.
മറ്റുളളതിനേക്കാൾ സ്നേഹം അല്ലാഹുവിനോടും
അവന്റെ ദൂതനോടുമായിരിക്കുക. ആരെയെങ്കിലും
സ്‌നേഹിക്കുകയാണെങ്കില്‍ അത് അല്ലാഹുവിനു
വേണ്ടിയായിരിക്കുക; കുഫ്‌റി (അവിശ്വാസത്തില്‍)
നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയശേഷം
അതിലേക്ക് തിരിച്ചുപോകുന്നത് തീയില്‍എറിയപ്പെടുന്നതിനേക്കാള്‍
അസഹ്യമായി തോന്നുക. (ബുഖാരി, മുസ്‌ലിം)
സത്യസന്ധമായി നിലനിക്കുക. സത്യസന്ധത പരീക്ഷിക്കപ്പെടുമ്പോൾ തൗഹീദിൽ ഉറച്ചു നിൽക്കുക.
അഞ്ച്: المحبة : ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ വചനത്തോടും അതുള്‍കൊള്ളുന്ന ആശയത്തോടുമുള്ള സ്നേഹവും, അതില്‍ സന്തോഷിക്കുകയും വേണം.അല്ലാഹുവിനോടുള്ള സ്നേഹം ലാ ഇലാഹ ഇല്ലല്ലാഹ് വിനോടുള്ള സ്നേഹമാവണം.
അല്ലാഹു പറയുന്നു:
وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ [البقرة : 165]
അല്ലാഹുവിനു പുറമെ സമന്‍മാരെ സ്വീകരിക്കുന്നവര്‍ ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവര്‍ അവരെ(സമന്‍മാരെ)അല്ലാഹുവിനെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവിനെ (മാത്രമാണ്) അതിയായി സ്നേഹിക്കുന്നത്.
അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ [المائدة : 54]
സത്യം വിശ്വാസികളേ, നിങ്ങളില്‍ നിന്ന് ആരെങ്കിലും ദീനില്‍നിന്നു പിന്തിരിഞ്ഞ്പോവുകയാണെങ്കില്‍, അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവിനെ ഇഷ്ടപ്പെടുകയും മുഅമിനുകളോട് താഴ്മയില്‍ വര്‍ത്തിക്കുന്നവരും കാഫിരീങ്ങളോട് പ്രതാപം കാണിക്കുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു കൊണ്ടുവരിക തന്നെ ചെയ്യും.
عَنْ أَنَس رضي الله عنه قال : قال رسول الله صلى الله عليه و سلم : ثَلَاثٌ مَنْ كُنَّ فِيهِ وَجَدَ حَلَاوَةَ الْإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا وَأَنْ يُحِبَّ الْمَرْءَ لَا يُحِبُّهُ إِلَّا لِلَّهِ وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ بعد إذ أنقذه الله منه كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ(البخاري)
അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും മറ്റെന്തിനെക്കാളും ഇഷ്ടപ്പെടുക, അല്ലാഹുവിനു വേണ്ടി മാത്രം മറ്റൊരാളെ സ്നേഹിക്കുക, തീയിലേക്ക് വീഴുന്നത് എത്രത്തോളം വെറുക്കുന്നുവോ അപ്രകാരം കുഫ്റിലേക്ക് തിരിച്ചുപോകുന്നതും വെറുക്കുക. എന്നീ മൂന്ന് കാര്യങ്ങള്‍ ഒരാളിലുണ്ടായാല്‍ അയാള്‍ ഈമാനിന്റെ മാധുര്യം അറിഞ്ഞു.
ആറ്: الانقياد :ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ വചനം (പ്രഖ്യാപിച്ചാല്‍) അതിനോട് ചെയ്തു തീര്‍ക്കേണ്ട ഹഖ്വുകള്‍ക്ക് (ബാധ്യതകള്‍ക്ക്) പരിപൂര്‍ണമായികീഴ്പ്പെടുക, അതായത് ഇഖ്‌ലാസോടുകൂടിയും അല്ലാഹുവിന്‍റെ പ്രീതിതേടിക്കൊണ്ടും അവന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യങ്ങള്‍ ചെയ്യുക.
എന്താണ് ഇസ്ലാം?
ഇസ്ലാം എന്ന അറബി പദത്തിന് ‘സമര്‍പ്പണ’മെന്നും ‘സമാധാന’മെന്നും അര്‍ഥമുണ്ട്. സര്‍വലോക സ്രഷ്ടാവിന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളും ദൈവിക വിധിവിലക്കുകളനുസരിച്ച് ചിട്ടപ്പെടുത്തുകയെന്നാണ് ഇസ്ലാം കൊണ്ട് വിവക്ഷിക്കുന്നത്.
അല്ലാഹു പറയുന്നു:
وَأَنِيبُوا إِلَى رَبِّكُمْ وَأَسْلِمُوا لَهُ [الزمر : 54]
നിങ്ങള്‍ അല്ലാഹുവിലേക്ക് മടങ്ങുകയും അവന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്തുകൊണ്ട് അവനു കീഴ്പ്പെടുകയും ചെയ്യുക
അല്ലാഹു പറയുന്നു:
وَمَنْ يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى[لقمان : 22]أي بلا إله إلا الله.
അല്ലാഹു ദീനായി നിശ്ചയിച്ച കാര്യങ്ങള്‍ ഇഹ്സാനോട്കൂടി ചെയ്തുകൊണ്ട് ആരാണോ തന്‍റെ മുഖം അല്ലാഹുവിനു കീഴ്പ്പെടുത്തുന്നത്, നിശ്ചയം അവനാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന (عرْوَة الْوُثْقَى) മുറുകെ പിടിച്ചത്.
അല്ലാഹു പറയുന്നു:
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا [النساء : 65]
നിന്‍റെ റബ്ബ് തന്നെയാണ് സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ താങ്കളെ (നബിയെ) വിധികര്‍ത്താവാക്കുകയും, താങ്കള്‍ വിധി നടത്തിയതില്‍ പിന്നീടവരുടെ മനസ്സില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അതിനു പരിപൂര്‍ണമായികീഴ്പ്പെടുകയും ചെയ്യുന്നതുവരെ അവര്‍ സത്യവിശ്വാസികള്‍ ആവില്ലതന്നെ.
ഏഴ് : القبول : തിരസ്കാരം ഒട്ടുമില്ലാതെ പരിപൂര്‍ണമായും സ്വീകരിക്കണം.
അല്ലാഹു പറയുന്നു:
وَكَذَلِكَ مَا أَرْسَلْنَا مِنْ قَبْلِكَ فِي قَرْيَةٍ مِنْ نَذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِمْ مُقْتَدُونَ * قَالَ أَوَلَوْ جِئْتُكُمْ بِأَهْدَى مِمَّا وَجَدْتُمْ عَلَيْهِ آبَاءَكُمْ قَالُوا إِنَّا بِمَا أُرْسِلْتُمْ بِهِ كَافِرُون[الزخرف : 23 24]
ഏതൊരു നാട്ടിലേക്കും നാം (റസൂലുകളെ) നിയോഗിച്ചാലും അവിടെയുള്ള പ്രമാണിമാര്‍ അവരോടുപറയും ഞങ്ങളുടെ പൂര്‍വ്വപിതാക്കളില്‍ നിന്ന് കണ്ട നടപടിക്രമങ്ങളിലാണ് ഞങ്ങളുള്ളത്, അവരുടെ കാര്യങ്ങളാണ് ഞങ്ങള്‍ പിന്‍പറ്റുന്നത്. അവരോടു (അവരുടെ റസൂല്‍) ചോദിക്കും:നിങ്ങളുടെ പിതാക്കന്മാര്‍ ഉള്ളതിനേക്കാള്‍ നല്ല കാര്യങ്ങള്‍ ഞാന്‍ കൊണ്ടുവന്നാല്‍ അതുനിങ്ങള്‍ക്ക് ആവശ്യമില്ലെന്നാണോ നിങ്ങള്‍ പറയുന്നത്. അവര്‍ പറയും നിങ്ങള്‍ ഏതൊരുകാര്യമായി നിയോഗിക്കപ്പെട്ടോ അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു.
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തിനെ നിരാകരിച്ചവരെ വിമർശിച്ചു കൊണ്ട് അല്ലാഹു പറയുന്നു:
إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَجْنُونٍ [الصافات : 35- 36]
ലാ ഇലാഹ ഇല്ലല്ലാഹ് (യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല) എനാവരോട് പറയപ്പെട്ടാല്‍, അവര്‍ അഹങ്കാരം നടിക്കുകയും,ഭ്രാന്തനായ ഒരുകവിക്കുവേണ്ടി ഞങ്ങളുടെ ആരാധ്യന്മാരെ ഉപേക്ഷിക്കണമോ?എന്നവര്‍ ചോദിക്കുകയും ചെയ്യും.
ലാഇലാഹ ഇല്ല ല്ലാഹ് ക്ക് ചേരാത്ത യാതൊരു ഉത്സവവും നമുക്ക് പാടില്ല. വാക്കാൽ, പ്രവർത്തിയാൽ വിശ്വാസം ഉറച്ചു നിൽക്കണം.
മുആദുബ്നു ജബലിൽ(റ) നിന്ന് നിവേദനം:
ഞാൻ നബി(സ)യുടെ കൂടെ ഒരു കഴുത പുറത്ത് യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു.ഓ… മുആദ് ;അടിമകൾക്കുമീതെയുള്ള അല്ലാഹുവിന്റെ അവകാശങ്ങളെന്താ ണെന്ന് താങ്കൾക്കറിയാമോ? അതുപോലെ അല്ലാഹുവിങ്കൽ നിന്ന് അടിമകൾക്കുള്ള അവകാശങ്ങളെന്താണെന്നും താങ്കൾക്കറിയാമോ? ഞാൻ പറഞ്ഞു: അല്ലാഹുവിന്നും അവന്റെ ദൂതന്നുമാണ് അതേറ്റവും അറിയുക, അപ്പോൾ തിരുമേനി പറഞ്ഞു: അല്ലാ ഹുവിനോട് യാതൊന്നും പങ്കുചേർക്കാതെ അവന്ന് മാത്രം ഇബാദത്ത് ചെയ്യുകയെന്നതാണ് അടിമകൾക്കുമീതെയുള്ള അല്ലാഹുവിന്റെ അവകാശം. അല്ലാഹുവിനോട് യാതൊന്നും പങ്കുചേർക്കാ ത്തവരെ ശിക്ഷിക്കാതിരിക്കുകയെന്നതാണ് അടിമകൾക്ക് അല്ലാഹുവിന്റെ മേലുള്ള അവകാശം. “ഞാൻ ചോദിച്ചു: അല്ലാഹുവി – ന്റെ ദൂതരേ, ഞാൻ ഈ സുവാർത്ത ജനങ്ങളെ അറിയിക്കട്ടെയോ? തിരുമേനി പറഞ്ഞു: വേണ്ട, അവർ(സൽക്കർമ്മം ചെയ്യാതെ) അ തിൽതന്നെ അവലംബിച്ചു കഴിഞ്ഞുകൂടും.’
(ബുഖാരി,മുസ്ലിം)
നമ്മുടെ ഈമാനിനെ പുതുക്കി കൊണ്ടിരിക്കുക. റബ്ബിന്റെ വജ്ഹ് മാത്രം പ്രതീക്ഷിച്ചു എല്ലാം ചെയ്യുക. റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ.
[അവലമ്പം: ”അദില്ലത്തു ശുറൂത്വി ലാ ഇലാഹ ഇല്ലല്ലാഹ് ” ]
أقْسَامُ التَّوْحِيد
തൗഹീദിന്റെ ഇനങ്ങൾ
1)توحيد الربوبية
തൗഹീദുൽ റുബൂബിയ്യ:
2)توحيد الألوهية
തൗഹീദുൽ ഉലൂഹിയ്യ:
3)توحيد الأسماء والصفات
തൗഹീദുൽ അസ്മാഇ വസ്സിഫാത്ത്.
തൗഹീദിന്റെ നിർവ്വചനം.
തൗഹീദ് എന്നാൽ ഏകനാക്കുക.
ഇബാദത്തുകൾ ഏകനായ അല്ലാഹുവിന് മാത്രം അർപ്പിക്കുക.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.
സൂ ഫാത്തിഹ 5
ഇവിടെ തൗഹീദ് ആണ് ഉള്ളത്. അല്ലാഹുവിനെ മാത്രം ആരാധിക്കുക അല്ലാഹുവിനോട് മാത്രം സഹായം തേടുകയും ചെയ്യുക. അതായതു അല്ലാഹുവിനെ ആ വിഷയത്തിൽ ഇഫ് റാദ് ചെയ്തു.
إفراد الله بالعبادة
ഇബാദത്തിൽ അല്ലാഹുവിനെ ഏകനാക്കുക.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
ഇതാണ് തൗഹീദിന്റെ അടിത്തറ. അത് കൊണ്ടാണ് വിശുദ്ധ ഖുർആനിൽ ഏറ്റവും മഹത്തായ സൂറത്ത്. أعظم سورة في القرآن الكريم
അത് സൂറത്തുൽ ഫാത്തിഹയാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആയത്ത്
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
ആണ്.ഇബ്നുൽ ഖയ്യൂം(റഹി)ഇതിനെ അധികരിച്ചു കൊണ്ട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.مدارج السالكين بين منازل إياك نعبد وإياك نستعينإِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
എന്നതിന്റെ വിശുദ്ധ പടികളിലേക്ക് കയറിപോകുന്നവരുടെ ദറജകൾ എന്നതിനെ കുറിച്ചുള്ളതെല്ലാം ഉൾകൊള്ളുന്ന ഒന്നാണത്.ദൈവേതര ശക്തികൾ വ്യക്തികൾ ഇവയെല്ലാത്തിനേയും മനസ്സിൽ നിന്നും ഒഴിവാക്കുക.
لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٢٥٦﴿
മതത്തില്‍ നിര്‍ബന്ധം ചെലുത്തലേ ഇല്ല; ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം (വേര്‍തിരിഞ്ഞ്) വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ആകയാല്‍, ഏതൊരുവന്‍ ‘ത്വാഗൂത്തി’ല്‍ [ദുര്‍മൂര്‍ത്തികളില്‍] അവിശ്വസിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ, എന്നാലവന്‍, വളരെ ബലവത്തായ പിടിക്കയര്‍ മുറുകെ പിടിച്ചുകഴിഞ്ഞു. അതിന് അറ്റുപോകല്‍ (സംഭവിക്കുക) ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
സൂ 2:256
എല്ലാറ്റിനെയും നിശേഷിച്ചു റബ്ബിനെ മാത്രം ഇസ്ബാത്ത് ചെയ്യുകയാണ്. അല്ലാഹു മാത്രമാണ് ആരാധ്യൻ.ഇതിനെയാണ് ഇഫ്റാദ് എന്ന് പറയുന്നത്.
തൗഹീദിന്റെ ഇനങ്ങൾ ഏതെല്ലാമെന്നത് എങ്ങനെ ഉരുത്തിരിഞ്ഞു വന്നു?
അത് إستقراء القرآن والسنة ലൂടെ കിട്ടിയതാണ്. അതായത് ഖുർആനും സുന്നത്തും നിർധാരണം ചെയ്ത് അതിനെ മൊത്തത്തിൽ വായനനടത്തി കൊണ്ട് അതിൽ നിന്ന് പണ്ഡിതന്മാർ നിർദാരണം ചെയ്തെടുത്തത്.കർമ്മപരമായ കാര്യങ്ങൾ എല്ലാം അങ്ങനെയാണ് എടുക്കുന്നതും.
ഉദാഹരണമായി ഖുർആനിൽ സൂ 2:43 ൽ
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱرْكَعُوا۟ مَعَ ٱلرَّٰكِعِينَ ﴾٤٣﴿
നിങ്ങള്‍ നമസ്‌കാരം നില നിര്‍ത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുവിന്‍. കുമ്പിടുന്ന [നമസ്‌കരിക്കുന്ന] വരോടുകൂടി കുമ്പിടുക [നമസ്‌കരിക്കുക]യും ചെയ്യുവിന്‍.
ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
സൂറ 7:31ൽ
۞ يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ ﴾٣١﴿
ആദമിന്റെ സന്തതികളേ, എല്ലാ നമസ്കാരസ്ഥാനത്തിങ്കലും നിങ്ങള്‍ നിങ്ങളുടെ ഭംഗി [വസ്ത്രങ്ങള്‍] എടുത്തു (പയോഗിച്ചു) കൊള്ളുവിന്‍; നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുവിന്‍, അമിതമാക്കുകയും അരുത്.നിശ്ചയമായും, അമിതമാക്കുന്നവരെ അവന്‍ [അല്ലാഹു] ഇഷ്ടപ്പെടുകയില്ല.
ഇവിടെ أقيموا الصلاة എന്നുള്ളത് വാജിബാണ്;كلوا وشربوا എന്നുള്ളത് മുബാഹണെന്നും എങ്ങനെയാണോ വേർതിരിച്ചത് അത് പോലെയാണ് തൗഹീദിന്റെ ഇനങ്ങളെയും വേർതിരിച്ചത്.അല്ലഹിവിന് മാത്രം അവകാശപെട്ട ഇബാദത്തിൽ മറ്റൊരാളേയും ഒന്നിനെയും പങ്ക് ചേർക്കാതെ അവന് മാത്രം ചെയ്യലാണ്.
തൗഹീദുറുബൂബിയ്യ.
രക്ഷാകർതൃത്വത്തിലുള്ള ഏകത്വം.
തൗഹീദുൽ ഉലൂഹിയ്യ.
ഇബാദത്തിലുള്ള ഏകത്വം.
തൗഹീദിന്റെ ഏറ്റവും മർമ്മപ്രധാനമായ ഭാഗം. ആരാധനയിൽ അല്ലാഹുവിനെ ഏകനാക്കുക.
തൗഹീദുൽ അസ്വ്മാഇ-വസ്സ്വിഫാത്ത് അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുള്ള ഏകത്വം.
1)തൗഹീദു റുബൂബിയ്യ:
ഇതിന്റെ 3 പ്രധാന ഭാഗങ്ങൾ ഉണ്ട്.
إفراد الله تعالى بالخلق والملك والتدبير
അല്ലാഹുസുഭാനുവത്താലയെ സൃഷ്ടിപ്പിലും അധികാരത്തിലും ആധിപത്യത്തിലും നിയന്ത്രണത്തിലും ഏകനാക്കുക.ഈ പ്രപഞ്ചത്തിൽ അല്ലാഹു അല്ലാത്ത എല്ലാം മഹ് ലൂഖാണ്.അല്ലാഹുവിന്റെ സൃഷ്ടികളായ എല്ലാറ്റിന്റെയും സൃഷ്ടാവ് അല്ലാഹുവാകുന്നു. അല്ലാഹുവിനെ ആ കാര്യത്തിൽ ഏകനാക്കൽ. അടുത്തത് _മുൽക്ക്_. അല്ലാഹുവിനാകുന്നു എല്ലാത്തിന്റെയും അധിപത്യം.മുദബ്ബിർ അല്ലാഹുവാണ്.ആകാശ ഭൂമിയുടെ നിയന്ത്രണം മുഴുവൻ അല്ലാഹുവിന്റെ കയ്യിലാണ്.
അല്ലാഹു ഖുർആനിൽ പറയുന്നു:
35:3
يَٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ ﴾٣﴿
ഹേ, മനുഷ്യരേ, നിങ്ങളുടെമേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുവിന്‍. അല്ലാഹു അല്ലാതെ, ആകാശത്തു നിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്കു ഉപജീവനം നല്‍കുന്ന വല്ല സൃഷ്ടാവും (വേറെ) ഉണ്ടോ?! അവനല്ലാതെ ആരാധ്യനേ ഇല്ല. എന്നിരിക്കെ എങ്ങിനെയാണ് നിങ്ങള്‍ (സത്യത്തില്‍നിന്നു) തെറ്റിക്കപ്പെടുന്നത്?!
സൂറ ഫാതിർ 3
أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ ﴾١٧﴿
അപ്പോള്‍, സൃഷ്ടിക്കുന്ന (ഒരു)വന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാകുന്നുവോ?! അപ്പോള്‍, (ബഹുദൈവാരാധകരേ,) നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
സൂറത്തു-ന്നഹ്ല്‍ 17
വളരെ ചിന്തിപ്പിക്കുന്ന ശൈലിയാണ് വിശുദ്ധ ഖുർആനിനുള്ളത്.
സാധാരണ ഫിത്റത്തിൽ (ശുദ്ധ പ്രകൃതി)തന്നെ റൂബൂബിയ്യത്ത് അംഗീകരിക്കുന്ന പ്രത്യേകതയുണ്ട്.ആ റുബൂബിയത്തിനെ സൂചിപ്പിച്ചു കൊണ്ടാണ് പലപ്പോഴും വിശുദ്ധ ഖുർആനിൽ ഉലൂഹിയ്യത്തിനെ സ്ഥാപിക്കുന്നത്.മക്കാമുശ്രിക്കീങ്ങൾ പോലും റൂബിയത്ത് അംഗീകരിച്ചവരാണ്.
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ… ﴾٣٨﴿
ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിച്ചതാരാണ് എന്നു നീ അവരോടു ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവർ പറയും: ‘അല്ലാഹു’ എന്ന്.
സൂറത്തുസുമര്‍ 38.
وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ ﴾٩٦﴿
‘അല്ലാഹുവാണല്ലോ, നിങ്ങളെയും, നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്!’
സൂറത്തു സ്വാഫ്-ഫാത്ത്96
ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ ﴾١٤﴿
പിന്നെ, ശുക്ലബിന്ദുവെ രക്തപിണ്ഡമാക്കി സൃഷ്ടിച്ചു; പിന്നീടു രക്തപിണ്ഡത്തെ മാംസ്പിണ്ഡമായും സൃഷ്ടിച്ചു; പിന്നെ, മാംസപിണ്ഡത്തെ നാം എല്ലുകളാക്കി (അസ്ഥികൂടമായി) സൃഷ്ടിച്ചു; അനന്തരം എല്ലുകള്‍ക്കു നാം മാംസം ധരിപ്പിച്ചു; പിന്നീടു, നാം അതിനെ മറ്റൊരു സൃഷ്ടിയായി ഉത്ഭവിപ്പിച്ചു. അപ്പോള്‍, ഏറ്റവും നല്ല സൃഷ്ടാവായ അല്ലാഹു അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു
സൂറത്തുല്‍ മുഅ്മിനൂന്‍14
تَبَٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١﴿
രാജാധിപത്യം യാതൊരുവന്‍റെ കൈവശമാണോ അവന്‍ നന്മ (അഥവാ മഹത്വം) ഏറിയവനാകുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ
സൂറത്തുല്‍ മുല്‍ക്ക് : 01
ഇവിടെ റബ്ബിന്റെ ആധിപത്യത്തെ വിളിച്ചറിയിക്കുന്നു.
قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴾٨٨﴿
ചോദിക്കുക: ‘എല്ലാ വസ്തുവിന്റെയും ഭരണാധികാരം തന്റെ കൈവശമാണ്, അവനാണ് രക്ഷ നല്‍കുന്നത്, അവനെതിരില്‍ രക്ഷ നല്‍കപ്പെടുകയുമില്ല – ഇങ്ങിനെയുള്ള ഒരുവന്‍ ആരാണ്?- നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (പറയൂ)!’
സൂറത്തുല്‍ മുഅ്മിനൂന്‍88
وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١٨٩﴿
അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാ ധിപത്യം. അല്ലാഹു എല്ലാ കാര്യത്തിനും, കഴിവുള്ളവനുമാകുന്നു.
സൂറത്തു ആലു ഇംറാന്‍189
ഒരുപാട് വിശുദ്ധ ഖുർആനിൽ ആവർത്തിക്കുന്ന ആയത്തുകളാണ്.ആധിപത്യം മുഴുവൻ അല്ലാഹുവിനാകുന്നു.അല്ലാഹു അല്ലാത്തവർക്ക് നിയമനിർമാണത്തിന് അധികാരമുണ്ടെന്നും അത് സൃഷ്ടികൾക്ക് മേൽ അത് അംഗീകരിക്കണം എന്ന രൂപത്തിൽ ആരെങ്കിലും വിശ്വസിച്ചാൽ അത് ശിർക്കാകും.
മനസ്സിൽ കൊത്തിവെക്കേണ്ട ആയത്ത്
قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ ﴾٨٦﴿
ചോദിക്കുക: ഏഴ് ആകാശങ്ങളുടെ നാഥനും, മഹത്തായ ‘അര്‍ശി’ന്റെ [സിംഹാസനത്തിന്റെ] നാഥനും ആരാണ്?!’
سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ ﴾٨٧﴿
അവര്‍ പറഞ്ഞുകൊള്ളും: (‘അതും) അല്ലാഹുവിന്റേതാണ്’ എന്ന്. പറയുക: ‘എന്നാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!’
സൂറത്തുല്‍ മുഅ്മിനൂന്‍ 86-87
മക്കാമുശ്രിക്കീങ്ങൾ പോലും റൂബിയത്ത് അംഗീകരിച്ചവരാണ്.
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ… ﴾٣٨﴿
ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിച്ചതാരാണ് എന്നു നീ അവരോടു ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവർ പറയും: ‘അല്ലാഹു’ എന്ന്.
സൂറത്തുസുമര്‍ 38
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴾٢٥﴿
ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചത് ആരാണെന്ന് നീ അവരോട് ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവര്‍ പറയും: ‘അല്ലാഹു’ എന്ന്. പറയുക: അല്ലാഹുവിനാണ് സ്തുതി!’ എങ്കിലും അവരിൽ അധികമാളും അറിയുന്നില്ല.
സൂറത്തു ലുഖ്മാന്‍ 25
അവർ അംഗീകരിച്ചതാണ്.ഒരു പാട് ആയത്തുകൾ ഇതിന് തെളിവ് ഖുർആനിൽ നമുക്ക് കാണാൻ സാധിക്കും.അവർ റൂബൂബിയ്യത്തിനെ അംഗീകരിച്ചവരായിരുന്നു.പക്ഷെ അവർ അല്ലാഹുവിലേക്ക് പങ്ക് ചേർത്തു. ഖുർആനിൽ പറയുന്നു:
أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَٰذِبٌ كَفَّارٌ ﴾٣﴿
അല്ലാ (അറിഞ്ഞേക്കുക)! നിഷ്കളങ്കമായ മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിന്നുള്ളതാകുന്നു. അവനു പുറമെ കാര്യകർത്താക്കളെ ഏർപ്പെടുത്തിയിട്ടുള്ളവരാകട്ടെ, (അവർ പറയുന്നു:) ‘അല്ലാഹുവിങ്കലേക്കു ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവർ അടുപ്പിച്ചു തരുവാൻ വേണ്ടിയല്ലാതെ, ഞങ്ങൾ അവരെ ആരാധിക്കുന്നില്ല.’ നിശ്ചയമായും, തങ്ങൾ യാതൊന്നിൽ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതിൽ, അല്ലാഹു അവർക്കിടയിൽ വിധി കൽപ്പിക്കുന്നതാകുന്നു. ഏതൊരുവൻ വളരെ നന്ദികെട്ട കള്ളവാദിയാണോ അങ്ങിനെയുള്ളവനെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല തന്നെ.
സൂറത്തുസുമര്‍ 3
പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിനെ അവർക്കറിയാമായിരുന്നു.
അത് കൊണ്ട് തന്നെ നബി(സ)വന്നതും അല്ലഹിവിനെ മാത്രം ആരാധിക്കുകയെന്ന് പ്രബോധനം ചെയ്യാനാണ്.
2)തൗഹീദുൽ ഉലൂഹിയ്യ
ആരാധനയിലുള്ള ഏകത്വം.ഈ തൗഹീദാണ് ലാഇലാഹഇല്ലല്ലാഹ് യുടെ പൊരുൾ.ഒരു ലക്ഷത്തിൽ പരം മുർസലീങ്ങൾ വന്നത്, വേദഗ്രന്ഥo ഇറക്കിയത് ഈ തൗഹീദാണ്.
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴾٦٠﴿
(ഹേ മനുഷ്യരേ) നിങ്ങളുടെ റബ്ബ് പറയുന്നു: ‘നിങ്ങൾ എന്നെ വിളിക്കുവിൻ [എന്നോടു പ്രാർത്ഥിക്കുവിൻ], ഞാൻ നിങ്ങൾക്കു ഉത്തരം നൽകാം. നിശ്ചയമായും, എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹംഭാവം നടിക്കുന്നവർ നിന്ദ്യരായ നിലയിൽ (താമസംവിനാ) ‘ജഹന്നമി’ൽ പ്രവേശിക്കുന്നതാണ്.
സൂറത്തുല്‍ മുഅ്‌മിന്‍ 60
റുബൂബിയ്യത്ത് പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്.വളരെ ശ്രദ്ധേയമാണ് ഇത്.
നമ്മുടെ പ്രബോധന രീതിയിലും അങ്ങനെയാണ് വേണ്ടതും. റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ.
لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴾٥٩﴿
നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: “എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല. നിശ്ചയമായും, ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ (ഭവിക്കുന്നതു) ഞാന്‍ ഭയപ്പെടുന്നു.
സൂറത്തുല്‍ അഅ്റാഫ് 59
ഇബാദത്തിന്റെ ഭാഗമായി വരുന്ന പ്രാർത്ഥന, സഹായതേട്ടം, നേർച്ച ഇവയെല്ലാം അല്ലാഹുവിൽ മാത്രം ചെയ്യുക. ഇതാണ് തൗഹീദുൽ ഉലൂഹിയ്യ.മുർസലീങ്ങൾ മുഴുവൻ അഖിലം പ്രബോധനം ചെയ്തത്.. തൗഹീദുൽ ഉലൂഹിയ്യ.
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّٰغُوتَ ۖ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَٰلَةُ ۚ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ ﴾٣٦﴿
തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; ‘നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, ‘ത്വാഗൂത്തി’നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ’മെന്നു (പ്രബോധനം ചെയ്തുകൊണ്ട്).
എന്നിട്ട്, അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയവര്‍ അവരുടെ കൂട്ടത്തിലുണ്ട്; ദുര്‍മ്മാര്‍ഗ്ഗം അവകാശപ്പെട്ട [സ്ഥിരപ്പെട്ട]വരും അവരുടെ കൂട്ടത്തിലുണ്ട്.
ആകയാല്‍, നിങ്ങള്‍ ഭൂമിയില്‍ നടന്ന് (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോ(ക്കി മനസ്സിലാ)ക്കുവിന്‍
സൂ നഹ് ൽ 36
മുശ്രിക്കീങ്ങൾ അത്ഭുത ത്തോടെ ചോദിച്ച ചോദ്യം
أَجَعَلَ ٱلْءَالِهَةَ إِلَٰهًا وَٰحِدًا ۖ إِنَّ هَٰذَا لَشَىْءٌ عُجَابٌ ﴾٥﴿
‘പല ദൈവങ്ങളെ ഇവന്‍ ഒരേ ദൈവമാക്കിയിരിക്കുകയോ?! നിശ്ചയമായും, ഇതു അത്യാശ്ചര്യകരമായ ഒരു കാര്യം തന്നെയാണ്.’
സൂറത്തു സ്വാദ് 5.
അവരുടെ പ്രശ്നം അതായിരുന്നു.
ഇബാദത്തിന്റെ ഏതൊരു അംശവും അല്ലാഹു അല്ലാത്തവർക്ക് കൊടുത്താൽ അത് ശിർക്കാകും.ചിലത് (أعمال القلوب )ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ, മഹബ്ബത്തിൽ ശിർക്ക് വരുന്ന അവസ്ഥ വരും
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ ﴾١٦٥﴿
മനുഷ്യരിലുണ്ട് ചിലര്‍: അവര്‍ അല്ലാഹുവിന് പുറമെ (അവന്) ചില സമന്‍മാരെ ഉണ്ടാക്കുന്നു. അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ അവര്‍ അവരെ സ്‌നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോട് ഏറ്റവും ശക്തമായ സ്‌നേഹമുള്ളവരത്രെ, (ആ)അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷയെ (നേരില്‍) കാണുന്ന അവസരത്തില്‍, ശക്തി മുഴുവനും അല്ലാഹുവിനാണുള്ളതെന്ന് അവര്‍ കണ്ടറിഞ്ഞിരു ന്നുവെങ്കില്‍! അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും (കണ്ടറിഞ്ഞിരുന്നുവെങ്കില്‍)!
സൂ ബഖറ 165
إِنَّمَا ذَٰلِكُمُ ٱلشَّيْطَٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ ﴾١٧٥﴿
(സത്യവിശ്വാസികളേ) നിശ്ചയമായും അത് പിശാച് തന്നെ യാണ്; അവന്‍ തന്‍റെ മിത്രങ്ങളെക്കുറിച്ച് (നിങ്ങളെ) ഭയപ്പെടുത്തുകയാ ണ്. അതിനാല്‍, അവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, എന്നെ ഭയപ്പെടു കയും ചെയ്യുവിന്‍, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍
സൂറത്തു ആലു ഇംറാന്‍ 175
ഭയത്തിന്റെ പ്രധാന രൂപം അത് അല്ലാഹുവിൽ മാത്രമാണ്.
وَعَلَى ٱللَّهِ فَتَوَكَّلُوٓا۟ إِن كُنتُم مُّؤْمِنِينَ ﴾
‘അല്ലാഹുവിന്റെ മേല്‍ (മാത്രം) ഭരമേല്‍പിക്കുകയും ചെയ്യുവിന്‍ – നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍!’
സൂ മാഇദ
അതായത് തവക്കുൽ അതും റബ്ബിലേക്ക് മാത്രം.സ്നേഹം, ഭയം, തവക്കുൽ അഭയം തേടൽ, പ്രതീക്ഷയിൽ ഇവയെല്ലാം റബ്ബിലേക്ക് മാത്രം അവലംബിക്കുക.
أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا ﴾٥٧﴿
അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരായ അക്കൂട്ടര്‍,- തങ്ങളുടെ റബ്ബിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടിക്കൊണ്ടിരിക്കുന്നു; അതായതു, അവരില്‍ അധികം അടുത്തവരേതോ അവര്‍ (തന്നെ). അവര്‍ അവന്റെ കാരുണ്യം അഭിലഷിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിശ്ചയമായും, നിന്റെ റബ്ബിന്റെ ശിക്ഷ (ജാഗ്രതയോടെ) സൂക്ഷിക്കപ്പെടേണ്ടതാകുന്നു
സൂറത്തുല്‍ ഇസ്രാഉ് 57
ഇബാദത്തായി ഇസ്ലാം കണക്കാക്കുന്ന വാക്കാലും പ്രവർത്തിയായാലും ബാഹ്യവും, ഹൃദയത്തിൽ നിന്നുള്ളതായാലും അത് റബ്ബിലേക്ക് മാത്രം ആവുക. എല്ലാ താഗൂത്തിനെയും വർജ്ജിച്ചു, ഉള്ള ഈമാനിനെ പുതുക്കയും ചെയ്യേണ്ടതാണ്.ശിർക്കുൽ അക്‌ബർ പ്രധാനമായും വരുന്നത് ഈ തൗഹീദിൽ ആണ്.ചെറിയ ശിർക്ക് വരുന്നത് പലപ്പോഴും ഉറുമ്പരിക്കുന്ന പോലെ വരുന്ന ശിർക്ക് നാം അറിയാതെ കടന്നു വരുന്നതും ഈ വിഷയത്തിലാണ്.قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا ﴾١١٠﴿
(നബിയേ) പറയുക: ‘നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു; നിങ്ങളുടെ ഇലാഹു [ആരാധ്യന്‍] ഒരേ ഒരു ഇലാഹാണെന്നു എനിക്കു വഹ്‌യു [ഉല്‍ബോധനം] നല്‍കപ്പെടുന്നു. (ഇതാണു എന്റെ പ്രത്യേകത). അതിനാല്‍, ആരെങ്കിലും തന്റെ റബ്ബുമായി കാണുവാന്‍ ആശിക്കുന്നുവെങ്കില്‍, അവന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചുകൊള്ളട്ടെ; തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളേയും (അവനോടു) പങ്കുചേര്‍ക്കാതെയുമിരിക്കട്ടെ
സൂ കഹ്ഫ് 110
വലിയ ശിർക്കിന്റെ ചെയ്താലുള്ള പ്രശ്നം
لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّـهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۖ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۖ إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴿٧٢
മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്.
സൂ മാഇദ
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا ﴾٤٨﴿
നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല; അതിന് പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യും. ആര്‍ അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച ഒരു കുറ്റം ചമച്ചുണ്ടാക്കിയിരിക്കുന്നു.
സൂറതുന്നിസാഉ്
അല്ലാഹുവിൽ പങ്ക് ചേർക്കുന്നവർ ആകാശത്ത് നിന്നും വീണവരെ പോലെയാണ് .
3)തൗഹീദുൽ അസ്മാ വസ്വിഫാത്ത്.
അല്ലാഹുവും റസൂൽ(സ)അല്ലാഹുവിനെ കുറിച്ച് എന്തൊക്കെ പേരുകൾ പറഞ്ഞോ വിശേഷണങ്ങൾ പറഞ്ഞോ അത് മുഴുവൻ വിശ്വസിക്കുക.
ഒരിക്കലും അതിൽ തഹ് രീഫ്(تحريف)[വാചകത്തിന്റെ അർത്ഥത്തിനോ പദത്തിനോ മാറ്റം വരുത്തുന്നത്]ഉദാ:-
ألرحمان على العرش استوى
എന്ന വചനത്തിലെ استوىയെ إستولى എന്നാക്കി മാറ്റിയിരിക്കുന്നു.
അർത്ഥത്തിൽ മാറ്റം വരുത്തുന്നത്. പദത്തെ നിലനിർത്തിക്കൊണ്ട് തന്ന് തെറ്റായ അർത്ഥം സങ്കൽപ്പിക്കുന്നത്.
തഅ്ത്ത്വീൽ: (التعطيل) അല്ലാഹുവിനു നിർബ്ബന്ധമായുള്ള നാമങ്ങളെയും വിശേഷണങ്ങളെയും നിഷേധിക്കുകയോ ചിലതു മാത്രം സ്വീകരിക്കുകയും മറ്റുള്ളവ നിഷേധിക്കുകയോ ചെയ്യുന്നതിനാണ് തഅ്ത്ത്വീൽ എന്ന് പറയുന്നത്.
തക് യിഫ്: ( التكييف ): ഒരു കാര്യത്തിന് നിശ്ചിതമായ രൂപം നൽകുകയോ ഒരു വിശേഷണത്തെ ചിത്രീകരിക്കുകയോ ചെയ്യുന്നതിന് ‘ തക് യിഫ് എന്നു പറയുന്നത്. ഉദാ:- അല്ലാഹുവിൻറ കൈ ഇന്നതുപോലെയാണെന്നൊ അവൻ ഒന്നാം ആകാശത്തിലേക്കിറങ്ങുന്നത് ഇന്നരുപത്തിലാണെ
ന്നോ പറയുക.
തമ്ഥീൽ: (التمثيل): ഒന്നിനെ മറ്റൊന്നുമായി ഉപമിക്കുന്നതിനാണ് തമ്ഥീൽ എന്ന് പറയുന്നത്.
തശ്ബീഹ് :(التشبيه) ഒന്നിനെ മറ്റൊന്നുമായി സാദ്യശ്യപ്പെടുത്തുന്നതിനാണ് തശ്ബീഹ് എന്ന് പറയുന്നു.
ഈ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ്.
അല്ലാഹു എവിടെയാണ്??
ഉപരിലോകത്ത്..
أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ﴾١٧﴿
അതല്ലെങ്കില്‍, ആകാശത്തുള്ളവനെ – അവന്‍ നിങ്ങളുടെ മേല്‍ വല്ല ചരല്‍വര്‍ഷവും അയക്കുന്നത് – നിങ്ങള്‍ നിര്‍ഭയരായിരിക്കയാണോ?! എന്നാല്‍, നിങ്ങള്‍ക്ക് അറിയാറാകും, എന്‍റെ താക്കീത് എങ്ങിനെയിരിക്കുന്നുവെന്ന്
സൂറ മുൽക്ക്
അല്ലാഹുവിനെ പോലെ യാതൊന്നുമില്ല.
فَاطِرُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَمِنَ ٱلْأَنْعَٰمِ أَزْوَٰجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ ﴾١١﴿
(അവൻ) ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ട്ടികർത്താവാകുന്നു. നിങ്ങൾക്കുവേണ്ടി നിങ്ങളിൽനിന്നു തന്നെ അവൻ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു; കാലികളിലും തന്നെ, ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു); അതിൽകൂടി [അതുവഴി] അവൻ നിങ്ങളെ പെരുപ്പിച്ചുണ്ടാക്കുന്നു. അവനെപ്പോലെ യാതൊരു വസ്തുവും ഇല്ല. അവൻ (എല്ലാം) കേൾക്കുന്നവനാണ്, കാണുന്നവനാണ്.
സൂറത്ത് ശ്ശൂറാ 11
യഥാർത്ഥ അഹ്‌ലുസുന്നത്തിന്റെ വിശ്വാസം എന്താണോ അല്ലാഹുവും റസൂൽ (സ)യും പറഞ്ഞു തന്നോ അത് അതുപോലെ തന്നെ വിശ്വസിക്കണം. അതിൽ എങ്ങനെയെന്നുള്ള ചോദ്യം അത് പാടില്ല. അസ്മാഉകൾ റബ്ബിലേക്ക് അടുക്കാനുള്ളതാണ്.
അല്ലാഹുവിന് ഉന്നതമായ നാമങ്ങളുണ്ട്
7:180
وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ ﴾١٨٠﴿
അല്ലാഹുവിനു ഏറ്റവും നല്ലതായ [അത്യുല്‍കൃഷ്ടമായ] നാമങ്ങളുണ്ടു; ആകയാല്‍, അവ [ആ നാമങ്ങള്‍] കൊണ്ടു നിങ്ങള്‍ അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു കൊള്ളുവിന്‍; അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍.
അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിന് അവര്‍ക്കു വഴിയെ പ്രതിഫലം നല്‍കപ്പെടും.
സൂറത്തുല്‍ അഅ്റാഫ് 180
എല്ലാ വിശേഷണങ്ങളും അംഗീകരിക്കുക.അല്ലാഹു ഒന്നാം ആകാശത്ത് നിന്ന് ഇറങ്ങും എന്നാൽ… ഇറങ്ങും എന്നാണ് അർത്ഥമുള്ളത്.എങ്ങനെ എന്നുള്ള ചോദ്യം പാടില്ല അത് ബിദ്അത്താണ്. റബ്ബിന്റെ യഥാർത്ഥ അഖീദ മനസ്സിലാക്കി അതുൾക്കൊള്ളാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ.
والله أعلم وبالله التوفيق، وصلى الله على نبينا محمد وعلى آله وصحبه أجمعين