വിശുദ്ധ റമദാനിന്‍റെ രണ്ടാം ദിനത്തിലാണ് നാമുള്ളത്. ഈ വിശുദ്ധ മാസത്തിന്‍റെ പവിത്രതയും പ്രാധാന്യവും സംബന്ധിച്ച ഒരു പ്രവാചക വചനമാണ് ഇന്നത്തെ റമദാൻ നേർമൊഴിയില്‍ സന്ദേശമായി നല്‍കുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ( إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَمَرَدَةُ الْجِنِّ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ. وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَيُنَادِي مُنَادٍ يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلَّ لَيْلَةٍ ) رواه الترمذي
അബൂ ഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: റമദാന്‍ മാസത്തിന്‍റെ ആദ്യരാത്രിയായാല്‍, പിശാചുക്കളും ധിക്കാരികളായ ജിന്നുകളും ബന്ധിക്കപ്പെടും. നരകവാതിലുകള്‍ അടയ്ക്കപ്പെടും. അതിലെ ഒരു വാതില്‍ പോലും തുറക്കപ്പെടുകയില്ല. സ്വര്‍ഗ്ഗത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. അതിലെ ഒരു വാതില്‍ പോലും അടയ്ക്കപ്പെടുകയില്ല. ആകാശത്ത് നിന്ന് ഒരാള്‍ വിളിച്ചു പറയുന്നുണ്ടാകും: നന്മയോട് താത്പര്യമുള്ളവനേ മുന്നോട്ടു വരിക. തിന്മകളോട് താത്പര്യമുള്ളവനേ, മതിയാക്കുക.. റമദാനിലെ ഓരോ രാത്രിയിലും നരകത്തില്‍ നിന്നും മോചിക്കപ്പെടുന്നവര്‍ അല്ലാഹുവിനുണ്ട്. (തിര്‍മിദി)
പ്രിയപ്പെട്ടവരേ, സുപ്രധാനമായ റമദാനിന്‍റെ ചില സവിശേഷതകളാണ് ഈ പ്രവാചക വചനത്തിലുള്ളത്. നന്മകള്‍ ചെയ്യാനും സ്വര്‍ഗ്ഗം നേടാനും സഹായിക്കുന്ന ഒട്ടേറെ സാഹചര്യങ്ങള്‍ അല്ലാഹു ഈ വിശുദ്ധ മാസത്തില്‍ നമുക്കായി സൗകര്യപ്പെടുത്തി തന്നിട്ടുണ്ട് എന്നാണ് ഈ ഹദീസിന്‍റെ സംക്ഷിപ്ത സാരം. അല്ലാഹു നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.
Source: nermozhi.com