റമദാൻ നമ്മിലേക്ക്‌ വരും മുൻപ്

1861
Crescent sighting - Sabq

നോമ്പ് സ്വീകരിക്കപ്പെടാൻ നിയ്യത്ത് അനിവാര്യമാണ് എന്നാൽ റമദാൻ നമ്മിലേക്ക്‌ വരും മുൻപ് നമ്മിൽ നിന്നുമുണ്ടാകേണ്ട മറ്റൊരു നിയ്യത്തുണ്ട് അതിപ്രകാരമാവാം “ഈ വരുന്ന റമദാനിൽ നാഥാ എനിക്കു നീ ആയുസ്സ് നൽകിയാൽ നിന്നിലേക്ക് കൂടുതൽ അടുക്കുവാനുള്ള പുണ്ണ്യ കർമ്മങ്ങൾ ഞാനനുഷ്ടിക്കും , ഇൻ ശാ അല്ലാഹ് ‘സദുദ്ദേശത്തിന് സൽകർമ്മത്തിന്റെ പ്രതിഫലം ലഭിക്കും .

സത്യ സന്ധമായ നിയ്യത്തുള്ളവന് അവൻറെ താൽപര്യം അല്ലാഹു നടത്തികൊടുക്കുവാനുള്ള തൗഫീഖ് നൽകുമെന്ന് മാത്രമല്ല ,ഒരു വേള റമദാനിനെ വരവേൽക്കും മുൻപേ നമ്മിലൊരാൾ മരണപ്പെട്ടാൽ റമദാനിൽ കർമ്മമനുഷ്ടിച്ചതിന്റെ പ്രതിഫലവും — അല്ലാഹു ഉദ്ദേശിച്ചാൽ —
പരിപൂർണ്ണമായി നൽകപ്പെട്ടേക്കാം .

ഖുർആൻ പറയുന്നു “വല്ലവനും തൻറെ വീട്ടിൽ നിന്ന് സ്വദേശം വെടിഞ്ഞു കൊണ്ട് അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കുമായി ഇറങ്ങിപുറപ്പെടുകയും അനന്തരം (വഴിമദ്ധ്യേ )മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവനുള്ള പ്രതിഫലം അല്ലാഹുവിങ്കൽ സ്‌ഥിരപ്പെട്ടു കഴിഞ്ഞു .അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
(അന്നിസ്സാ’അ -100 )