നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍ നിരീക്ഷണത്തിലാണ്..!

80

വാക്കുകള്‍ നിരീക്ഷണത്തിലാണ്

നല്ലതു സംസാരിക്കുക നാം മുസ്്‌ലിമുകള്‍ ജീവിതത്തില്‍ എല്ലാ രംഗത്തും സൂക്ഷ്മത പുലര്‍ത്തേണ്ടവര്‍ ഉല്‍കൃഷ്ടമായ വിശ്വാസം നമ്മില്‍ ഉല്‍കൃഷ്ടമായ സ്വഭാവ ഗുണങ്ങള്‍ ഉണ്ടാക്കണം നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍ക്ക് ചന്തമുണ്ടാകണം;നിയന്ത്രണമുണ്ടാകണം.

നിത്യേനയുള്ള നമ്മുടെ സംസാരങ്ങളിലും സുഹൃത്തുക്കളുമായുള്ള സംബോധനകളിലും നാമറിയാതെ അനാവശ്യമായ വാക്കുകളും ദുസ്സൂചനാ പദങ്ങളും ഉപയോഗിക്കാറുണ്ട്. അബൂ ഹുറയ്‌റ(റ) നിവേദനം. നബി(സ്വ) അരുളി: ഒരു വ്യക്തി ചില വാക്കുകള്‍ പറയും. അതില്‍ യാതൊരു കുഴപ്പവുമില്ലെന്നായിരിക്കും അവന്റെ ധാരണ. എന്നാല്‍ അതുമുഖേനയായിരിക്കും എഴുപതു മൈല്‍ ആഴത്തില്‍ അവന്‍ നരകത്തില്‍ ആപതിക്കുന്നത്. (തിര്‍മിദി)

സംസാരങ്ങളിലെ സൂക്ഷ്മതയില്ലായ്മ, കളിയാലൊ തമാശയാലൊ സംഭവിക്കുന്നതാകാം. പക്ഷെ, മുസ്്‌ലിം കരുതിയേ സംസാരിക്കാവൂ. നാം പറയുന്നതൊന്നു രേഖപ്പെടുത്താതെ പോകുന്നില്ല എന്ന ബോധം മുസ്്‌ലിമിന് നിര്‍ബന്ധമാണ്. അല്ലാഹു പറഞ്ഞു: അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല. (ക്വാഫ്: 18)

ഒരിക്കല്‍ പ്രവാചകന്‍ (സ്വ) തന്റെ അരുമ ശിഷ്യന്‍ മുആദ് ബ്‌നു ജബലിന് ചില ഉപദേശങ്ങള്‍ നല്‍കുകയായിരുന്നു. അക്കൂട്ടത്തില്‍, തിരുമേനി(സ്വ) തന്റെ നാവിനെ തൊട്ടു കാണിച്ചു കൊണ്ടു പറഞ്ഞു: മുആദ്, നീ ഇതിനെ നിയന്ത്രിച്ചു നിര്‍ത്തണം. മുആദ്(റ) ചോദിച്ചു: നബിയേ, നാം സംസാരിച്ചതിന്റെ പേരിലും അല്ലാഹു നമ്മെ പിടിച്ചു ശിക്ഷിക്കുമെന്നൊ? നബി(സ്വ) പറഞ്ഞു: നിന്റെ മാതാവ് നിന്നെപ്പറ്റി വേദനിക്കുന്നുണ്ടാകണം, ആളുകള്‍ മുഖം കുത്തിക്കൊണ്ട് അല്ലെങ്കില്‍ മൂക്കുകുത്തിക്കൊണ്ട് നരകത്തില്‍ ആപതിക്കുന്നത് അവരുടെ നാവുകള്‍ കൊയ്‌തെടുത്തതിന്റെ ഫലമായിത്തന്നെയല്ലെ? (തിര്‍മിദി)

കൂട്ടുകാരുമായി കണ്ടുമുട്ടുമുട്ടുമ്പോള്‍, അവരോടൊപ്പമിരിക്കുമ്പോള്‍, സംസാരങ്ങളില്‍ ലയിക്കുമ്പോള്‍ നാം അറിയാതെ വരുന്ന ചില അനാവശ്യ വര്‍ത്തമാനങ്ങളുണ്ട്. നിര്‍ദ്ദോഷമെന്ന് നാം കരുതുന്നവയായിരിക്കും അവയെല്ലാം. പക്ഷെ, അരുത്. നാം മുസ്്‌ലിമാണ്.

മുസ്്‌ലിമിന്റെ സദ്ഗുണത്തെപ്പറ്റി പ്രവാചകന്‍(സ്വ) പറഞ്ഞിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ അരുളി: മുസ്്‌ലിം ആക്ഷേപിക്കുന്നവനല്ല, ശപിക്കുവനുമല്ല, ചീത്ത വാക്കുകള്‍ പറയുന്നവനും അനാവശ്യ വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടുന്നവനുമല്ല. (തിര്‍മിദി)

നമ്മള്‍ ഏറ്റവും നല്ല സ്വഭാവത്തിനുടമയായ മുഹമ്മദു നബി(സ്വ)യുടെ അനുയായികളാണ്. പ്രവാചകന്റെ സംസാരത്തിലെ സ്വഭാവത്തെപ്പറ്റി ഹദീസുകളില്‍ വന്നിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുകയാണ്: നബി(സ്വ) പ്രകൃത്യാ ചീത്തവാക്കുകള്‍ പറയുവരായിരുന്നില്ല, ആരുമായും ബോധപൂര്‍വം മോശമായി സംസാരിക്കുവരുമായിരുന്നില്ല. തിരുമേനി എപ്പോഴും പറയുമായിരുന്നു: നിങ്ങളിലെ ശ്രേഷ്ഠന്‍ ഏറ്റവും നല്ല സ്വഭാവക്കാരനാണ്. ചീത്തവാക്കുകള്‍ ഉപയോഗിക്കു്ന്നവരും അനാവശ്യ വര്‍ത്തമാനങ്ങള്‍ നടത്തുന്നവരും അല്ലാഹുവിങ്കല്‍ ഏറ്റവും നീചന്‍മാരാണ്.

നബി(സ്വ) ഒരിക്കല്‍ ആയിഷ(റ) പറഞ്ഞു: ആയിഷാ, ഞാന്‍ എപ്പോഴെങ്കിലു മോശമായ വാക്കുകള്‍ പറയുന്നത് നിനക്ക് അനുഭവമുണ്ടൊ? ചിലരെ അവരുടെ സംസാരത്തിലെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാനായി ആളുകള്‍ മാറ്റി നിര്‍ത്താറുണ്ട്. അത്തരം മാറ്റി നിര്‍ത്തപ്പെടു ആളുകളാണ് അല്ലാഹുവിങ്കള്‍ ഏറ്റവും നികൃഷ്ടന്മാര്‍. (ബുഖാരി)

കൗമാരക്കാരിലും യുവാക്കളിലുമാണ് നിര്‍ദ്ദോഷമെന്ന നിലയില്‍ മോശമായ വാക്കുകള്‍ ധാരാളം ഉപയോഗിക്കപ്പെടുന്നത്. കൂട്ടുകാരെ കാണുമ്പോള്‍ ചീത്തപ്പേരുകള്‍ വിളിക്കാറുണ്ട് അനാവശ്യമായ സംബോധനകള്‍ നടത്താറുണ്ട് അന്യരുടെ മുന്നില്‍ വെച്ച് സുഹൃത്തുക്കളെ പരിഹസിക്കാറുണ്ട് ഇവയെല്ലാം പാടില്ലാത്തതാണ്.

അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുവര്‍) അവരെക്കാള്‍ നല്ലവരായിരുക്കോം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടു സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുക്കോം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തയൊകുന്ന്ു അക്രമികള്‍. (ഹുജുറാത്: 11)

പ്രിയ സഹോദരീ സഹോദരങ്ങളെ മുസ്്‌ലിമിന്റെ വ്യക്തിത്വവും വ്യതിരിക്തതയും സല്‍സ്വഭാവങ്ങളായി നമ്മില്‍ എന്നും നിലനില്‍ക്കട്ടെ. സൗഹൃദ വലയങ്ങള്‍ നല്ല വാക്കുകളാലും സംസാരങ്ങളാലും സുദൃഢമായിത്തീരട്ടെ. അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലങ്ങളും ഉയര്‍ സ്ഥാനങ്ങളും നേടാന്‍ നമ്മുടെ നല്ല സംസാരങ്ങളിലൂടെ സാധിക്കട്ടെ. ജീവിതത്തില്‍ നാവിനാല്‍ വന്നു ഭവിച്ച ഒരുപാട് വീഴ്ചകളുണ്ടാകാം. നിരാശ വേണ്ടതില്ല. ഖേദവും പശ്ചാത്താപവും പരിഹാരമാണ്.

അല്ലാഹു പറഞ്ഞു
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَی أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (സുമര്‍: 53)

👇Watch This Video👇