അഹന്തയും ദുരഭിമാനവും വെടിയാന്‍ 5 മാര്‍ഗ്ഗങ്ങള്‍

56

1.അഹന്തയുടെ യഥാര്‍ത്ഥ അപകടങ്ങള്‍ മനസ്സിലാക്കുക

നബി(സ) അരുള്‍ ചെയ്തു: ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല.(മുസ്ലിം)

2.സ്വന്തം പരിമിതികളെ ഉള്‍കൊള്ളുക

മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?(76:1)

തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച.(17:37)

3.അല്ലാഹുവിന്റെ മഹത്വം തിരിച്ചറിയുക

അല്ലാഹുവിനെ അറിയുകയും അവന്‍റെ നാമ ഗുണ വിശേഷണങ്ങളും മഹത്വവും മനസ്സിലാക്കുന്നതിലൂടെയാണ് വിനയമുണ്ടാവുന്നത്.

ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാകുന്നു മഹത്വം.(45:37)

4.ആത്മപ്രശംസ ഉപേക്ഷിക്കുക

അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.(53:32)

5.എളിമയുടെ പ്രതിഫലം മനസ്സിലാക്കുക
അല്ലാഹുവിന് വേണ്ടി താഴ്മ കാണിക്കുന്നവന് അവന്‍ പ്രതാപം നല്‍കാതിരിക്കില്ല.(മുസ്ലിം)

👇Watch This Video👇