മരണമെത്തുന്ന നേരത്ത്

1286

ചിലരെ ലോകം ഓർത്തുവെക്കുന്ന പല നേരങ്ങളുമുണ്ട് .അവർ ജീവിച്ചയിടങ്ങളിൽ ആത്മാവിനാൽ പതിപ്പിച്ച ചില നന്മകളുടെ മുദ്രകളാണ് അതിനു കാരണം .പടപ്പുകളോടുള്ള ബാധ്യത നിർവ്വഹിക്കുവരെ മാത്രമേ പടച്ചവൻ തന്നിലേക്ക് ചേർത്തു നിർത്തുകയുള്ളു .അന്നേരം ആത്മാവിനു കിട്ടുന്ന കുളിര് അനുഭവിച്ചു തന്നെ അറിയണം

ഒരു ദിവസം നബി (സ ) ചോദിച്ചു :’നിങ്ങളിൽ ആർക്കാണ് ഇന്ന് നോമ്പുള്ളത്?’
അബൂബക്കർ സിദ്ധീഖ് (റ ) പറഞ്ഞു :”‘എനിക്ക് നോമ്പുണ്ട്”
“നിങ്ങളിൽ ആരാണ് ഇന്ന് ഒരു സാധുവിന് ആഹാരം നൽകിയത് ?”
അബൂബക്കർ (റ ) : “ഞാൻ ”
“നിങ്ങളിലാരാണ് ഇന്ന് ഒരു രോഗിയെ സന്ദർശിച്ചത് ?”
അബൂബക്കർ (റ ) : “ഞാൻ ”
നിങ്ങളിലാരാണ് ഇന്ന് ഒരു ജനാസയെ അനുഗമിച്ചത് ?”
അബൂബക്കർ (റ ) : “ഞാൻ ”
നബി (സ ) പറഞ്ഞു :”ഈ ഗുണങ്ങത്രയും ഒരു വ്യക്തിയിൽ സമ്മേളിച്ചാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചതു തന്നെ .”

നന്മകൾ വിതറിക്കടന്നു പോകുന്ന വഴികളിലാണ് സംതൃപ്തിയുടെ പൂക്കൾ വിരിയുക. അവിടങ്ങളിൽ സന്തോഷത്തിൻറെ തികഞ്ഞ പുഞ്ചിരികളായിരിക്കും പ്രകാശിച്ചു നിൽക്കുക .സ്വയം മനസ്സിലാകുകയും തന്നെത്തന്നെ സമൂഹത്തിനു സമർപ്പിക്കുയും ചെയ്യുന്നവരെ മാത്രമാകും ലോകമെന്നും ഓർത്തുവെക്കുക
ജനിച്ച കാലം മുതലേ വിദ്വേഷത്തിൻറെ, പകയുടെ ശത്രുതയുടെ മുഷിഞ്ഞ ഭാണ്ഡക്കെട്ടുമായി ഊരു ചുറ്റുന്ന ഒരാൾക്കും തന്നെ മരണമെത്തുന്ന നേരത്ത് സംതൃപ്തിയടയുവാൻ ഒരിക്കലും കഴിയില്ല അവരെ ലോകം ഓർത്തുവെക്കുകയുമില്ല ,അബൂബക്കർ (റ ) വിനെ നബി (സ ) കൂട്ടുകാരനെന്ന സിദ്ധീഖ് പദവി നൽകിയതും നിത്യം കൂടെകൂട്ടിയതും ആ മഹാൻറെ ജീവിത വിശുദ്ധിയും സമൂഹത്തിനായി അർപ്പിച്ച തൻറെ ജീവിതവുമായിരുന്നു

മരണമെത്തുന്ന നേരത്ത് …………