മയ്യിത്ത് നമസ്ക്കാരത്തിന്റെ രൂപവും പ്രാര്‍ത്ഥനയും…

7009

ഒരു മുസ്ലിം മരിച്ചാൽ മയ്യിത്തിനെ കുളിപ്പിക്കലും കഫൻ ചെയ്യലും നമസ്കാരം നിർവഹിക്കലും മുസ്ലിങ്ങളുടെ സാമൂഹ്യ ബാധ്യതയാണ്. വലിയവനെന്നോ ചെറിയവനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഇതിൽ വ്യത്യാസമില്ല

എല്ലാ നമസ്കാരത്തിലുമെന്ന പോലെ മയ്യിത്ത് നമസ്ക്കാരത്തിലും
-ശുചിത്വം -വുദു -ഖിബ് ലക്ക് നേരെ നിൽക്കൽ -നിയ്യത്ത്എ
ന്നിവ പാലിക്കേണ്ടതാണ് ..

ഇമാം നിൽക്കേണ്ടത്
-മയ്യിത്ത് പുരുഷന്റെതാണെങ്കിൽ നെഞ്ചിന്റെ ഭാഗത്തും
-സ്ത്രീയുടേതാണെങ്കിൽ മദ്ധ്യത്തിലുമാണ് നിൽക്കേണ്ടത്

നമസ്കാരത്തിന്റെ രീതി
നാലു തക്ബീറുകളിലായിട്ടാണ് മയ്യിത്തു നമസ്കാരം നിർവഹിക്കപ്പെടുന്നത്.

1.ജനങ്ങൾ ഇമാമിനു പിന്നിൽ സ്വഫ്ഫുകളായി നിൽക്കുക
2.ഇമാം തക്ബീർ ചൊല്ലി കൊണ്ട് കൈകൾ നെഞ്ചിൽ വെച്ച് ഫാത്തിഹ സൂറത്ത് ഓതുക (ഇവിടെ പ്രാരംഭ പ്രാർത്ഥന ചോല്ലേണ്ടതില്ല )
3.ശേഷം തക്ബീർ ചൊല്ലി കൈകൾ ഉയർത്തി നെഞ്ചിൽ കെട്ടിയതിനു ശേഷം പ്രവാചകന്റെ മേൽ സ്വലാത്ത് ചൊല്ലുക
4.തുടർന്ന്‌ വീണ്ടും തക്ബീർ ചൊല്ലി കൈകൾ ഉയർത്തി നെഞ്ചിൽ കെട്ടിയതിനു ശേഷം മയ്യിത്തിനു വേണ്ടി താഴെ കൊടുത്ത ദുആ പ്രാർത്ഥിക്കുക

اللهُـمِّ اغْفِـرْ لَهُ وَارْحَمْـه ،وَعافِهِ وَاعْفُ عَنْـه ،
അല്ലാഹുവേ! നീ അയാള്‍ക്ക് പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൗഖ്യം നല്‍കുകയും മാപ്പ് കൊടുക്കുകയും ചെയ്യേണമേ.

وَأَكْـرِمْ نُزُلَـه ،وَوَسِّـعْ مُدْخَـلَه ،
ഇയാളുടെ (പരലോക) പ്രവേശനം ആദരപൂര്‍വ്വം ആക്കേണമേ. ഇദ്ദേഹത്തിന്റെ പ്രവേശന സ്ഥലം വിശാലമാക്കേണമേ

وَاغْسِلْـهُ بِالْمـاءِ وَالثَّـلْجِ وَالْبَـرَدْ ،
വെള്ളം, മഞ്ഞ്, ഹിമം എന്നിവ കൊണ്ട് ഇയാളെ (പാപത്തിൽ നിന്ന്) ശുദ്ധിയാക്കേണമേ.

وَنَقِّـهِ مِنَ الْخطـايا كَما نَـقّيْتَ الـثَّوْبَ الأَبْيَـضَ مِنَ الدَّنَـسْ ،
വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഇയാളെ പാപങ്ങളില്‍ നിന്ന് നീ ശുദ്ധിയാക്കേണമേ.

وَأَبْـدِلْهُ داراً خَـيْراً مِنْ دارِه ، وَأَهْلاً خَـيْراً مِنْ أَهْلِـه ، وَزَوْجَـاً خَـيْراً مِنْ زَوْجِه ،
ഇയാളുടെ ഭവനത്തേക്കാള്‍ ഉത്തമ ഭവനവും കുടുംബത്തേക്കാള്‍ ഉത്തമ കുടുംബവും ഇണയേക്കാള്‍ ഉത്തമമായ ഇണയേയും ഇയാള്‍ക്ക്‌ നല്‍കേണമേ.

وَأَدْخِـلْهُ الْجَـنَّة ،
ഇയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ.

وَأَعِـذْهُ مِنْ عَذابِ القَـبْر وَعَذابِ النّـار
ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് ഇയാള്‍ക്ക്‌ രക്ഷ നല്‍കേണമേ
(مسلم:٩٦٣)

5.പിന്നീട് നാലാമത്തെ തക്ബീർ ചൊല്ലി കൈകൾ ഉയർത്തി നെഞ്ചിൽ കെട്ടിയതിനു ശേഷം
اللَّهُمَّ لَا تَحْرِمْنَا أَجْرَهُ ،
وَلَا تَفْتِنَّا بَعْدَهُ
وَاغْفِرْ لَنَا وَلَهُ
( അല്ലഹുവേ ഇതിന്റെ പ്രതിഫലം നീ ഞങ്ങൾക്ക് തടയരുതേ, ഇദേഹത്തിനു ശേഷം നീ ഞങ്ങളെ നാശത്തിലാക്കുകയും അരുതേ. ഞങ്ങൾക്കും അദ്ദേഹത്തിനും നീ പൊറുത്തു തരേണമേ)

6.ശേഷം ഇമാമിനോടൊപ്പം സലാം വീട്ടുക